ETV Bharat / international

India At UNSC On Israel Hamas War: 'ഗാസയിലേക്ക് 38 ടണ്‍ ഭക്ഷ്യ വസ്‌തുക്കള്‍ അയച്ചു, സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കണം'; യുഎന്‍എസ്‌സിയില്‍ ഇന്ത്യ

United Nations Security Council: ഗാസയിലേക്ക് സഹായങ്ങള്‍ അയച്ചിട്ടുണ്ടെന്ന് ഇന്ത്യ. ഭക്ഷണവും മെഡിക്കല്‍ ഉപകരണങ്ങളുമാണ് അയച്ചത്. ഇരുരാജ്യങ്ങളിലെയും സമാധാനത്തിനായി ചര്‍ച്ചകള്‍ പുനരാംഭിക്കണമെന്ന് ഇന്ത്യന്‍ ഡെപ്യൂട്ടി പ്രതിനിധി യുഎന്‍എസ്‌സിയില്‍.

India at UNSC amid Israel Hamas war  India At UNSC Amid Israel Hamas War  ഗാസയിലേക്ക് 38 ടണ്‍ ഭക്ഷ്യ വസ്‌തുക്കള്‍ അയച്ചു  സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കണം  യുഎന്‍എസ്‌സിയില്‍ ഇന്ത്യ  ഇന്ത്യ  Israel Hamas War  Deput Permanent Represtative  Deputy Permanent Representative  പലസ്‌തീനിയൻ പ്രശ്‌നം
India At UNSC On Israel Hamas War
author img

By ETV Bharat Kerala Team

Published : Oct 25, 2023, 9:13 AM IST

ന്യൂയോര്‍ക്ക് : യുദ്ധക്കെടുതിയില്‍ വലയുന്ന ഗാസ മുനമ്പിലെ സിവിലയന്മാര്‍ക്ക് ഭക്ഷണവും മെഡിക്കല്‍ ഉപകരണങ്ങളും അയച്ചതായി ഐക്യരാഷ്‌ട്രസഭയിലെ ഇന്ത്യയുടെ ഡെപ്യൂട്ടി പ്രതിനിധി (Deputy Permanent Representative (DPR) ആര്‍ രവീന്ദ്ര. 38 ടണ്‍ ഭക്ഷണമാണ് മേഖലയിലേക്ക് അയച്ചത്. പലസ്‌തീനിയൻ പ്രശ്‌നം ഉൾപ്പെടെയുള്ള മിഡിൽ ഈസ്റ്റിലെ സ്ഥിതി എന്ന വിഷയത്തിൽ ഐക്യരാഷ്‌ട്ര സഭയുടെ സുരക്ഷ കൗൺസില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് സംസാരിക്കുകയായിരുന്നു ആര്‍ രവീന്ദ്ര.

ഇരു രാജ്യങ്ങളും തമ്മില്‍ തുടരുന്ന പോരാട്ടത്തില്‍ രാജ്യത്തെ നിരപരാധികളായ പൊതു ജനങ്ങള്‍ കൊല്ലപ്പെടുന്നത് ഇന്ത്യയെ ഏറെ ആശങ്കയിലാക്കുന്നുണ്ടെന്ന് രവീന്ദ്രന്‍ പറഞ്ഞു. ഇരുരാജ്യങ്ങളിലും സമാധാനം സൃഷ്‌ടിക്കുന്നതിനായി ചര്‍ച്ച പുനരാരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം ഒക്‌ടോബര്‍ 7ന് ഇസ്രയേലില്‍ നടന്ന ഭീകരാക്രമണം ഞെട്ടിപ്പിക്കുന്നതായിരുന്നുവെന്ന് യുഎന്നിലെ ഡെപ്യൂട്ടി സ്ഥിരം പ്രതിനിധി അഭിപ്രായപ്പെട്ടു.

നേരത്തെയുണ്ടായ ആക്രമണത്തില്‍ ഇന്ത്യ അവയെ അപലപിക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്‌തു. ആക്രമണത്തിന് ഇരയായി ജീവന്‍ നഷ്‌ട്ടവര്‍ക്കും കുടുംബത്തിനുമായി പ്രാര്‍ഥിക്കുന്നുവെന്നും അനുശോചനം രേഖപ്പെടുത്തുവെന്നും പറഞ്ഞ ആഗോള നേതാക്കന്മാരില്‍ ഒരാളാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നും യുഎന്‍ പ്രതിനിധി പറഞ്ഞു. നേരത്തെ ഹമാസില്‍ നിന്നും ഇസ്രയേല്‍ ഭീകരാക്രമണങ്ങള്‍ അഭിമുഖീകരിച്ചപ്പോള്‍ ആ പ്രതിസന്ധി ഘട്ടത്തില്‍ തങ്ങള്‍ അവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയായിരുന്നുവെന്ന് ആര്‍ രവീന്ദ്ര മറുപടി നല്‍കി.

എന്നാല്‍ നൂറു കണക്കിന് പേര്‍ കൊല്ലപ്പെടുകയും ആയിര കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌ത് ഗാസയിലെ അല്‍ ഹാലി ആശുപത്രിയിലെ ആക്രമണം തങ്ങളില്‍ ഞെട്ടലുണ്ടാക്കി. ഇതിന് പിന്നാലെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് അനുശോചനം രേഖപ്പെടുത്തുകയും പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും പ്രാര്‍ഥിക്കുകയും ചെയ്‌തു. നിലവില്‍ ആക്രമണം തുടരുന്നതും ജനങ്ങള്‍ കൊല്ലപ്പെടുന്നതും ഗൗരവമേറിയതും ആശങ്കയുളവാക്കുന്നതുമാണെന്ന് രവീന്ദ്ര പറഞ്ഞു.

ആക്രമണത്തിന് ഇരയാകുന്ന കുട്ടികളെയും സ്‌ത്രീകളെയും സംരക്ഷിക്കണം. ഗാസയിലേക്ക് സഹായങ്ങള്‍ എത്തിക്കുന്നത് വര്‍ധിപ്പിക്കണം. ഇരുരാജ്യങ്ങളും തമ്മിലുള്ള പോരാട്ടം നിര്‍ത്തലാക്കുന്നതിനും സമധാനപരമായ ജീവിതത്തനുമായി ചര്‍ച്ചകള്‍ പുനരാരംഭിക്കണം.

ആരോഗ്യം, വിദ്യാഭ്യാസം, സ്‌ത്രീ ശാക്തീകരണം എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ തങ്ങള്‍ പലസ്‌തീന്‍ ജനതയെ പിന്തുണക്കുമെന്നും ആര്‍ രവീന്ദ്ര പറഞ്ഞു. വളര്‍ന്ന് വരുന്ന പലസ്‌തീന്‍ സ്ഥാപനങ്ങളെ അവരുടെ വികസന സംരംഭങ്ങളില്‍ ഇന്ത്യ പിന്തുണക്കും. പ്രതിസന്ധി നേരിടുന്ന ഈ സമയത്ത് ഇന്ത്യയില്‍ നിന്നുള്ള സഹായം അയയ്‌ക്കുന്നത് തുടരും. യുദ്ധം അവസാനിപ്പിക്കുന്നതിനും തങ്ങളുടെ രാജ്യത്ത് ജനങ്ങള്‍ക്ക് സമാധാനമായ ജിവിതം ഉറപ്പ് നല്‍കുന്നതിനുമായി ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്ന് വീണ്ടും ആര്‍ രവീന്ദ്ര പറഞ്ഞു.

Also Read: Freed Israeli Hostages About Hamas Attack ഞങ്ങൾ ഗവൺമെന്‍റിന്‍റെ ബലിയാടായിരുന്നു: മോചിതരായ ഇസ്രായേലി ബന്ദികൾ ഹമാസ് ആക്രമണത്തിന്‍റെ തീവ്രത വിവരിക്കുന്നു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.