ETV Bharat / international

ഇമ്രാൻ ഖാന്‍റെ മാര്‍ച്ച് ഇസ്‌ലാമാബാദില്‍: ജാഗ്രതയോടെ സര്‍ക്കാര്‍

author img

By

Published : May 26, 2022, 12:23 PM IST

രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും വസതികൾ ഉൾപ്പെടെ സർക്കാർ, ജുഡീഷ്യറി, നിയമസഭാ കെട്ടിടങ്ങൾ സ്ഥിതി ചെയ്യുന്ന പ്രദേശം സംരക്ഷിക്കാനായാണ് സൈന്യത്തെ വിന്യസിച്ചിരിക്കുന്നത്.

As Imran Khan enters Islamabad  Pak govt deploys army to protect Red Zone  pti march in islamabad  army deploys in oakistan red zone  പിടിഐ മാര്‍ച്ച്  ഇമ്രാന്‍ ഖാന്‍റെ നേതൃത്വത്തിലുള്ള മാര്‍ച്ച്  പാകിസ്ഥാന്‍ ആസാദി മാര്‍ച്ച്
ഇമ്രാന്‍ഖാന്‍റെ നേതൃത്വത്തിലുള്ള മാര്‍ച്ച് പാക് തലസ്ഥാനത്ത്: സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്ക് സൈന്യത്തിന്‍റെ സുരക്ഷയുമായി ഭരണകൂടം

ഇസ്‌ലാമാബാദ്: മുന്‍ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ നേതൃത്വത്തിലുള്ള 'ആസാദി മാർച്ച്' ഇസ്‌ലാമാബാദിലേക്ക് പ്രവേശിച്ചതോടെ റെഡ് സോണില്‍ സൈന്യത്തെ ഇറക്കി ഷെഹ്ബാസ് ഷെരീഫ് സര്‍ക്കാര്‍. രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും വസതികൾ ഉൾപ്പെടെ സർക്കാർ, ജുഡീഷ്യറി, നിയമസഭ കെട്ടിടങ്ങൾ സ്ഥിതി ചെയ്യുന്ന പ്രദേശം സംരക്ഷിക്കാനായാണ് സൈന്യത്തെ വിന്യസിച്ചത്. ഇമ്രാന്‍ ഖാന്‍റെ നേതൃത്വത്തിലുള്ള പിടിഐ പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന റാലി അക്രമാസക്തമാകുന്നതിന് പിന്നാലെയാണ് ഭരണകൂടത്തിന്‍റെ നടപടി.

  • The Federal Government is pleased to authorize deployment of sufficient strength of troops of Pakistan Army in Red Zone under Article 245. pic.twitter.com/85Nex2xama

    — Rana SanaUllah Khan (@PresPMLNPunjab) May 25, 2022 " class="align-text-top noRightClick twitterSection" data=" ">

രാജ്യത്ത് വർധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ ഇമ്രാൻ ഖാൻ രാജ്യതലസ്ഥാനത്ത് പ്രവേശിച്ചതിന് ശേഷം "പ്രധാന സർക്കാർ കെട്ടിടങ്ങൾ സംരക്ഷിക്കാൻ" പാകിസ്ഥാൻ സർക്കാർ റെഡ് സോണിൽ സൈന്യത്തെ വിന്യസിച്ചു. പാകിസ്ഥാൻ സുപ്രീം കോടതി, പാർലമെന്റ് ഹൗസ്, പ്രസിഡൻസി, പ്രധാനമന്ത്രിയുടെ ഓഫീസ് തുടങ്ങിയ സുപ്രധാന സർക്കാർ കെട്ടിടങ്ങളുടെ സംരക്ഷണത്തിനായാണ് തീരുമാനമെന്നാണ് സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. ഭരണഘടനയുടെ 245-ാം ആര്‍ട്ടിക്കള്‍ പ്രകാരമാണ് റെഡ്സോണില്‍ സൈന്യത്തെ വിന്യസിച്ചതെന്ന് പാകിസ്ഥാന്‍ ആഭ്യന്തരമന്ത്രി റാണ സനാഉല്ല വ്യക്തമാക്കി.

ഇമ്രാന്‍ ഖാന്‍റെ നേതൃത്വത്തിലുള്ള മാര്‍ച്ച് ഡി ചൗക്കിലേക്ക് നീങ്ങുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെ പ്രതിഷേധക്കാരും, പൊലീസും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായിരുന്നു. തുടര്‍ന്നാണ് സ്ഥലത്ത് കൂടുതല്‍ അക്രമസംഭവങ്ങള്‍ ഉടലെടുത്തത്. വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ട് പുറത്താക്കപ്പെട്ട ഇമ്രാന്‍ ഖാന്‍ പുതിയ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നത് വരെ ഡി-ചൗക്കില്‍ നിന്ന് പിന്മാറില്ലെന്ന് കഴിഞ്ഞ ദിവസം ഷെഹബാസ് ഷെരീഫ് സർക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

കൂടാതെ മുഴുവന്‍ പാകിസ്ഥാന്‍ ജനതയോടും സ്വാതന്ത്ര്യത്തിനായി അവരവരുടെ നഗരങ്ങളിലെ തെരുവുകളില്‍ ഇറങ്ങി പ്രതിഷേധം ശക്തമാക്കാനുള്ള ആഹ്വാനവും മുന്‍ പാക് പ്രധാനമന്ത്രി നടത്തിയിട്ടുണ്ടെന്ന് പാകിസ്ഥാന്‍ ദിനപത്രമായ 'ദി ഡോണ്‍' പ്രസിദ്ധീകരിച്ചിരുന്നു. പ്രതിഷേധങ്ങള്‍ക്കെതിരെ പാക് ഭരണകൂടം സ്വീകരിക്കുന്ന നിലാപിടിനെ വിമര്‍ശിച്ച് പാകിസ്ഥാൻ മനുഷ്യാവകാശ കമ്മിഷനും രംഗത്തെത്തിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.