ETV Bharat / international

'കൊല്ലാനാണ് വെടി വച്ചത്'; ഇമ്രാൻ ഖാനെ ഉന്നമിട്ടതിന് പിന്നിലെ കാരണം വെളിപ്പെടുത്തി അക്രമി - ഗുജ്‌റൻവാല വെടിവയ്പ്പ്

മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ കൊല്ലാൻ ശ്രമിച്ച അക്രമി കുറ്റസമ്മതം നടത്തുന്ന ദൃശ്യം പുറത്ത്. താൻ ഒറ്റയ്‌ക്കാണ് ഈ കൃത്യത്തിന് ശ്രമിച്ചതെന്നും തനിക്ക് ഏതെങ്കിലും രാഷ്‌ട്രീയ, മത, തീവ്രവാദ സംഘടനകളുമായി ബന്ധമില്ലെന്നും അക്രമി വീഡിയോയിൽ വെളിപ്പെടുത്തി.

Imran Khan attack shooter video  Imran Khan shot  Imran khan attack video  ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു  അക്രമി കുറ്റസമ്മതം നടത്തുന്ന ദൃശ്യം പുറത്ത്  ഇമ്രാൻ ഖാനെ കൊല്ലാൻ ശ്രമിച്ച അക്രമി  ഇമ്രാൻ ഖാൻ ആക്രമണം  ഇമ്രാൻ ഖാന് നേരെ വെടിവയ്പ്പ്ട  ഇമ്രാൻ ഖാൻ വെടിവയ്പ്പ്  ഇമ്രാനെ ഉന്നമിട്ടതിന് പിന്നിലെ കാരണം  കാരണം വെളിപ്പെടുത്തി അക്രമി  തെഹ്‌രീകെ ഇൻസാഫ്  ഇമ്രാൻ ഖാന് നേരെ വെടിയുതിർത്ത അക്രമി  മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി  imran khan shot video  pakistan former president  ആസാദി മാർച്ച്  azadi march attack  വസീറാബാദ് വെടിവയ്പ്പ്  Wazirabad gun attack  ഗുജ്‌റൻവാല വെടിവയ്പ്പ്  gujranwala attack
'ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു'; ഇമ്രാനെ ഉന്നമിട്ടതിന് പിന്നിലെ കാരണം വെളിപ്പെടുത്തി അക്രമി
author img

By

Published : Nov 3, 2022, 9:56 PM IST

Updated : Nov 4, 2022, 7:06 AM IST

ഇസ്‌ലാമബാദ്: മുൻ പാകിസ്ഥാൻ പ്രധാനമന്ത്രിയും പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് ചെയർമാനുമായ ഇമ്രാൻ ഖാന് നേരെ വെടിയുതിർത്ത അക്രമി കുറ്റസമ്മതം നടത്തുന്ന ദൃശ്യം പുറത്ത്. ഇമ്രാൻ ഖാൻ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അത് തനിക്ക് സഹിക്കാൻ കഴിയാത്തതിനാലാണ് കൊല്ലാൻ ശ്രമിച്ചതെന്നും അക്രമി വീഡിയോയിൽ വെളിപ്പെടുത്തി. ഇമ്രാൻ ഖാനെ മാത്രമേ കൊല്ലാൻ ആഗ്രഹിച്ചിരുന്നുള്ളൂവെന്നും മറ്റാരെയും ലക്ഷ്യമിട്ടിരുന്നില്ലെന്നും പൊലീസ് പിടിയിലായ അക്രമി പറയുന്നു.

ഇമ്രാൻ ഖാനെ കൊല്ലാൻ ശ്രമിച്ച അക്രമി

അതേസമയം താൻ ഒറ്റയ്‌ക്കാണ് ഈ കൃത്യത്തിന് ശ്രമിച്ചതെന്നും തനിക്ക് ഏതെങ്കിലും രാഷ്‌ട്രീയ, മത, തീവ്രവാദ സംഘടനകളുമായി ബന്ധമില്ലെന്നും അക്രമി വീഡിയോയിൽ വെളിപ്പെടുത്തി. വീഡിയോ ഇതിനകം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഒക്‌ടോബർ 28ന് മെഗാ റാലി പ്രഖ്യാപിച്ചതിന് ശേഷമാണ് ഇമ്രാൻ ഖാനെ വധിക്കാനുള്ള ആശയം ഉദിച്ചതെന്നും അക്രമി പറഞ്ഞു.

പാകിസ്ഥാൻ സർക്കാരിന് എതിരെ പ്രതിഷേധാത്മകമായി നടത്തുന്ന ആസാദി മാർച്ചിലെ റാലിക്കിടെ ഇന്നാണ് (നവംബർ 3) എഴുപതുകാരനായ ഇമ്രാൻ ഖാന് നേരെവെടിവയ്‌പ്പുണ്ടായത്. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ഗുജ്‌റൻവാലയ്‌ക്ക് സമീപം വസീറാബാദിൽ വച്ചായിരുന്നു സംഭവം. വെടിവെയ്‌പ്പില്‍ ഒരാൾ കൊല്ലപ്പെടുകയും 14 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്‌തതായാണ് റിപ്പോർട്ടുകൾ.

ആക്രമണത്തിൽ നിന്നും തലനാരിഴയ്‌ക്കാണ് ഇമ്രാൻ ഖാൻ രക്ഷപ്പെട്ടത്. മാർച്ചിനിടെ ഇമ്രാൻ സഞ്ചരിച്ചിരുന്ന കണ്ടെയ്‌നറിന് സമീപത്ത് നിന്നും അക്രമി അദ്ദേഹത്തെ ലക്ഷ്യമാക്കി വെടിയുതിർക്കുകയായിരുന്നു.

READ MORE: video: അല്ലാഹു എനിക്ക് പുതുജീവൻ തന്നു, വെടിയേറ്റ് ചികിത്സയില്‍ കഴിയുന്ന ഇമ്രാൻ ഖാൻ പ്രതികരിച്ചു: വെടിവെയ്‌പ്പില്‍ ഒരു മരണം

Last Updated : Nov 4, 2022, 7:06 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.