വാഷിങ്‌ടൺ: ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട അഞ്ച് അമേരിക്കൻ സൈനികരെ തിരിച്ചറിഞ്ഞു. ഈജിപ്‌തിലെ സിനായി പെനിസുലയിൽ നടന്ന ദൗത്യത്തിനിടെയാണ് ഹെലികോപ്‌റ്റർ അപകടത്തിൽപ്പെട്ടത്. ഇസ്രായേൽ-ഈജിപ്ഷ്യൻ സമാധാന കരാർ നിരീക്ഷിക്കുന്ന അന്താരാഷ്ട്ര സേനയുടെ ഭാഗമായിരുന്നു കൊല്ലപ്പെട്ട സൈനികർ. ഈജിപ്ഷ്യൻ റിസോർട്ടായ ഷാം എൽ-ഷെയ്ക്കിന് സമീപം വ്യാഴാഴ്‌ചയാണ് ഹെലികോപ്‌റ്റർ തകർന്നുവീണത്.
ക്യാപ്റ്റൻ സേത്ത് വെർനോൺ വാൻഡെക്യാമ്പ് (31), ചീഫ് വാറൻഡ് ഓഫിസർ ഡാളസ് ഗേർൾഡ് ഗാർസ (34), ചീഫ് വാറൻഡ് ഓഫിസർ മർവാൻ സമേ ഗബോർ (27), സ്റ്റാഫ് കെയ്‌ൽ റോബർട്ട് മക്കി (35), ജെറമി കെയ്ൻ ഷെർമാൻ (23) എന്നിവരെയാണ് തിരിച്ചറിഞ്ഞത്. അപകടകാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. തകരാറുണ്ടായ ദിവസം ആക്രമണത്തിന്‍റെ ലക്ഷണങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.