വാഷിങ്‌ടൺ : അലാസ്‌കയ്ക്ക് മുകളിലൂടെ പറന്ന അജ്ഞാത പേടകം (high altitude object)വെടിവച്ചിട്ട് അമേരിക്ക. 24 മണിക്കൂർ നിരീക്ഷിച്ച ശേഷമാണ് വെടിവച്ചിട്ടതെന്ന് വൈറ്റ് ഹൗസ് നാഷണൽ സെക്യൂരിറ്റി കൗൺസിൽ വക്താവ് ജോൺ കിർബി പറഞ്ഞു. 40,000 അടി ഉയരത്തിലാണ് പേടകം പറന്നത്.
വിമാന സർവീസുകളുടെ സുരക്ഷയ്‌ക്ക് ഭീഷണി ഉയർത്തുമെന്ന നിഗമനത്തെ തുടർന്ന് പ്രസിഡന്‍റ് ജോ ബൈഡൻ പേടകം വെടിവച്ചിടാനുള്ള ഉത്തരവിടുകയായിരുന്നു. പേടകത്തിന്‍റെ ഉത്ഭവ രാജ്യം ഏതെന്ന് തിരിച്ചറിയാൻ ഇതുവരെ സാധിച്ചിട്ടില്ല. 'ഞങ്ങൾ ഇതിനെ ഒരു ഒബ്‌ജക്റ്റ് എന്ന് വിളിക്കുന്നു, കാരണം അതാണ് ഇപ്പോൾ ഉള്ള ഏറ്റവും മികച്ച വിവരണം.'- കിർബി പറഞ്ഞു.
-
🚨BREAKING: John Kirby just confirmed that a second spy balloon has been shot down over Alaska
— Benny Johnson (@bennyjohnson) February 10, 2023 " class="align-text-top noRightClick twitterSection" data="
pic.twitter.com/EOK2dtCuIk
">🚨BREAKING: John Kirby just confirmed that a second spy balloon has been shot down over Alaska
— Benny Johnson (@bennyjohnson) February 10, 2023
pic.twitter.com/EOK2dtCuIk🚨BREAKING: John Kirby just confirmed that a second spy balloon has been shot down over Alaska
— Benny Johnson (@bennyjohnson) February 10, 2023
pic.twitter.com/EOK2dtCuIk
ഇത് ആരുടെ ഉടമസ്ഥതയിലുള്ളതാണെന്ന് അറിയില്ല. പേടകം അലാസ്‌കയുടെ വടക്കുഭാഗത്തുള്ള ആർട്ടിക് സമുദ്രത്തിലാണ് പതിച്ചതെന്നും അദ്ദേഹം പറഞ്ഞു. പേടകത്തെക്കുറിച്ചും അതിന്‍റെ ഉദ്ദേശത്തെക്കുറിച്ചും കൂടുതലറിയാൻ അന്വേഷണം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. വസ്‌തുവിന്‍റെ അവശിഷ്‌ടങ്ങൾ വീണ്ടെടുക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും കിർബി കൂട്ടിച്ചേർത്തു. കഴിഞ്ഞ ശനിയാഴ്‌ച അമേരിക്കയുടെ സമുദ്രാതിർത്തിക്ക് മുകളിലൂടെ പറന്ന ഒരു ചൈനീസ് ചാര ബലൂൺ വെടിവച്ചിട്ടതിന് പിന്നാലെയാണ് ഈ സംഭവവും.
'അബദ്ധത്തിൽ' വന്ന ചാര ബലൂൺ: അറ്റ്ലാന്‍റിക് സമുദ്രത്തിന് മുകളിലൂടെ പറന്ന ചൈനീസ് ചാര ബലൂൺ, അമേരിക്കൻ യുദ്ധവിമാനങ്ങൾ ശനിയാഴ്‌ച ഉച്ചയ്‌ക്ക് 2.40ഓടെ വെടിവച്ചിടുകയായിരുന്നു. എഫ് 22 ജെറ്റ് ഫൈറ്ററിന്‍റെ സഹായത്തോടെയാണ് ചാര ബലൂൺ യുഎസ് വെടിവച്ചിട്ടത്. സൗത്ത് കരോലിനയിൽ നിന്നും ആറ് നോട്ടിക്കൽ മൈൽ അകലെ സമുദ്രത്തിലാണ് ബലൂൺ പതിച്ചത്.
Also read: പറന്നുവന്നത് ചൈനയുടെ ചാര ബലൂണുകൾ; ലക്ഷ്യമിട്ട രാജ്യങ്ങളിൽ ഇന്ത്യയും
എന്നാൽ യുഎസ് നടപടിയിൽ അതൃപ്‌തി പ്രകടിപ്പിച്ച് ചൈന രംഗത്തെത്തി. അബദ്ധത്തിലാണ് ബലൂൺ യുഎസ് അതിർത്തി കടന്നത്, യുഎസ് നടപടി അന്താരാഷ്‌ട്രമാനങ്ങൾ ലംഘിക്കുന്നതെന്നുമായിരുന്നു ചൈനയുടെ വാദം. സംഭവത്തിൽ തങ്ങളുടെ ഭാഗത്ത് നിന്നും ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ചൈന മുന്നറിയിപ്പ് നൽകി. 'അമേരിക്കയുടെ ഭാഗത്ത് നിന്നുണ്ടായത് അമിത പ്രതികരണമാണ്. അന്തർദേശീയ തലത്തിൽ നിലനിൽക്കുന്ന ചട്ടങ്ങളാണ് ഈ നടപടിയിലൂടെ യുഎസ് ലംഘിച്ചത്' - ചൈനീസ് വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി.
ലക്ഷ്യമിട്ട രാജ്യങ്ങളിൽ ഇന്ത്യയും : ഇന്ത്യയും ജപ്പാനും ഉൾപ്പടെ നിരവധി രാജ്യങ്ങൾ ലക്ഷ്യമിട്ടുകൊണ്ട് ചൈന ചാര ബലൂണുകൾ പ്രവർത്തിപ്പിച്ചതായി അമേരിക്കൻ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു. ജപ്പാൻ, ഇന്ത്യ, തായ്‌വാൻ, ഫിലിപ്പീൻസ്, വിയറ്റ്‌നാം എന്നീ രാജ്യങ്ങളുടെ സൈനിക ബലം പരിശോധിക്കാനായിരുന്നു ചൈനയുടെ ശ്രമം എന്ന് യുഎസ് ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ചൈന മറ്റ് രാജ്യങ്ങളിലെ രഹസ്യ വിവരങ്ങൾ ശേഖരിക്കാനാണ് ബലൂണുകൾ ഉപയോഗിച്ചതെന്ന് യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. ചൈനയുടെ തെക്കൻ തീരത്തെ നാവിക സൈനിക താവളമുള്ള ഹൈനാൻ പ്രവിശ്യയിൽ നിന്നാണ് ബലൂണുകൾ പറത്തിയത്. 40ഓളം എംബസികളിലെ ഉദ്യോഗസ്ഥർക്ക് ചൈനീസ് ചാര പ്രവർത്തിയെ കുറിച്ചുള്ള അറിയിപ്പ് യുഎസ് നൽകി.