ETV Bharat / international

പെണ്‍കുട്ടികളുടെ സ്‌കൂളുകള്‍ തുറക്കണമെന്ന് താലിബാനോട് ഹമീദ് കര്‍സായി

author img

By

Published : Apr 26, 2022, 1:07 PM IST

താലിബാന്‍ ആക്രമണത്തിന്‍റെ ഭാഗമായി പെണ്‍കുട്ടികളുടെ സ്‌കൂളുകള്‍ അടച്ച് പൂട്ടിയിട്ട് 120 ദിവസം പിന്നിട്ടു

Hamid Karzai urges Taliban to reopen girls schools  താലിബാന്‍  ഹമീദ് കര്‍സായി  കാബൂൾ  താലിബാന്‍  അഫ്ഗാനിസ്ഥാന്‍
പെണ്‍കുട്ടികളുടെ സ്‌കൂളുകള്‍ തുറക്കണമെന്ന് താലിബാനോട് ഹമീദ് കര്‍സായി

കാബൂൾ (അഫ്ഗാനിസ്ഥാൻ): ആറാം ക്ലാസിന് മുകളിലുള്ള പെണ്‍കുട്ടികള്‍ക്കുള്ള സ്കൂളുകള്‍ അടച്ചു പൂട്ടിയ താലിബാന്‍ ഭരണകൂടത്തോട് ആശങ്ക പ്രകടിപ്പിച്ച് അഫ്ഗാനിസ്ഥാന്‍ മുന്‍ പ്രസിഡന്‍റ് ഹമീദ് കര്‍സായി. പെണ്‍കുട്ടികള്‍ സ്കൂളുകളിലേക്ക് മടങ്ങണമെന്ന് അഫ്ഗാനിസ്ഥാനിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

താലിബാന്‍ ആക്രമണത്തിന്‍റെ ഭാഗമായി 7ാം ക്ലാസ് മുതല്‍ 12ാം ക്ലാസ് വരെയുള്ള സ്കൂളുകള്‍ അടച്ച് പൂട്ടിയതിനെ തുടര്‍ന്ന് താലിബാന് മറ്റ് രാജ്യങ്ങളില്‍ നിന്ന് നിരന്തരം തിരിച്ചടികള്‍ കിട്ടിയിരുന്നു. ഏകദേശം 120 ദിവസമായി പെണ്‍കുട്ടികള്‍ സ്കൂളില്‍ പോവുന്നത് വിലക്കിയിട്ട്. നിരവധി അഫ്ഗാൻ പുരോഹിതന്മാരും പ്രമുഖ രാഷ്ട്രീയക്കാരും സിവിൽ സമൂഹത്തിലെ അംഗങ്ങളും വിദ്യാർഥിനികൾക്കായി സ്‌കൂളുകൾ വീണ്ടും തുറക്കുന്നത് പരിഗണിക്കാനും അവർക്ക് വിദ്യാഭ്യാസത്തിനുള്ള പ്രവേശനം നൽകാനും താലിബാനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ആയിരകണക്കിന് അഫ്ഗാന്‍ പെൺകുട്ടികൾക്ക് ഏകദേശം ഒരു വർഷമായി വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നു. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നത് അവരുടെ ശൈശവ വിവാഹത്തിനും നിര്‍ബന്ധിത വിവാഹത്തിനും കാരണമാകുമെന്ന് ഹ്യൂമൻ റൈറ്റ്‌സ് വാച്ചിലെ വനിതാ അവകാശ വിഭാഗത്തിന്‍റെ അസോസിയേറ്റ് ഡയറക്ടർ ഹെതർ ബാർ പറഞ്ഞു.

പെൺകുട്ടികൾക്കായി സെക്കൻഡറി, ഹൈസ്‌കൂളുകൾ അടച്ചുപൂട്ടുന്നത് ഗുരുതരമായ പ്രശ്‌നമാണെന്ന് യുണൈറ്റഡ് നേഷൻസ് ഇന്റർനാഷണൽ ചിൽഡ്രൻ എമർജൻസി ഫണ്ട് (യുനിസെഫ്) നേരത്തെ വ്യക്തമാക്കിയിരുന്നു. അഫ്ഗാനിസ്ഥാനിലുടനീളമുള്ള അധ്യാപകർക്ക് ഏകദേശം 200,000 രൂപയുടെ രണ്ട് മാസത്തെ അടിയന്തര പണ പിന്തുണ നൽകാനും ഇത് പദ്ധതിയിട്ടിട്ടുണ്ട്. കൂടാതെ രാജ്യത്ത് ഇതുവരെ 35 ദശലക്ഷത്തിലധികം പാഠപുസ്തകങ്ങളും നൽകിയിട്ടുണ്ട്.

also read: 'പെണ്‍കുട്ടികള്‍ക്ക് ഹൈസ്‌കൂള്‍ വിദ്യാഭ്യാസം വേണ്ട' ; താലിബാന്‍ ഭരണത്തിനുകീഴില്‍ മനുഷ്യാവകാശ ലംഘനം തുടർക്കഥയാകുമ്പോള്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.