ETV Bharat / international

Hamas Frees Two Elderly Israeli Women: രണ്ട് ഇസ്രയേലി ബന്ദികളെ കൂടി മോചിപ്പിച്ച് ഹമാസ്, ക്ഷമ പാലിക്കാൻ ഇസ്രയേലിനോട് യുഎസ് - ഹമാസ്

US Advised Israel Delaying Ground War മാനുഷിക കാരണങ്ങളാലാണ് പ്രായമായ രണ്ട് ഇസ്രയേലികളെ മോചിപ്പിച്ചതെന്ന് ഹമാസ്.

Hamas Frees Two Elderly Israeli Women  Israel Hamas War  hostages Freed  United States advised Israel to delay Attack  aid convoy Entered To Gaza  Gaza  ഇസ്രയേൽ ഹമാസ് യുദ്ധം  ബന്ദികളാക്കിയ ഇസ്രയേലി യുവതികളെ മോചിപ്പിച്ചു  ബന്ദികളെ മോചിപ്പിച്ചു  ഗാസ  ഗാസയിലേയ്‌ക്ക് മാനുഷിക സഹായം  ഹമാസ്  അമേരിക്ക
Hamas Frees Two Elderly Israeli Women
author img

By ETV Bharat Kerala Team

Published : Oct 24, 2023, 9:21 AM IST

റഫാ : ഇസ്രയേൽ - ഹമാസ് യുദ്ധം (Israel - Hamas War) രൂക്ഷമായി തുടരുന്നതിനിടെ ഗാസയിൽ ബന്ദികളാക്കിയ രണ്ട് പേരെ കൂടി ഹമാസ് മോചിപ്പിച്ചു (Hamas frees two elderly Israeli women). രണ്ട് ഇസ്രയേലി യുവതികളെയാണ് കഴിഞ്ഞ ദിവസം ഹമാസ് മോചിപ്പിച്ചത്. യോചെവെദ് ലിഫ്‌ഷിറ്റ്‌സ് (85), നൂറ് കൂപ്പർ (79) എന്നിവരാണ് മോചിതരായത്.

മാനുഷിക കാരണങ്ങളാലാണ് പ്രായമായ ഇവരെ മോചിപ്പിച്ചതെന്ന് ഹമാസ് (Hamas) പ്രസ്‌താവനയിലൂടെ അറിയിച്ചു. ഒക്‌ടോബർ ഏഴിന് ഗാസ (Gaza) അതിർത്തിക്കടുത്തുള്ള നിർ ഓസിലെ കിബ്ബ്‌സിൽ നിന്നാണ് ഈ രണ്ട് സ്‌ത്രീകളേയും അവരുടെ ഭർത്താക്കന്മാരേയും ഹമാസ് ബന്ദികളാക്കിയത്. എന്നാൽ ഇവരുടെ ഭർത്താക്കന്മാരെ ഹമാസ് വിട്ടയച്ചിട്ടില്ല.

കഴിഞ്ഞയാഴ്‌ചയും ഹമാസ് രണ്ട് അമേരിക്കൻ പൗരന്മാരെ മോചിപ്പിച്ചിരുന്നു. അതേസമയം, കൂടുതൽ ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള ചർച്ചകൾ നടക്കുന്നതിനാൽ ഗാസയിലേക്കുള്ള കര അധിനിവേശം നിലവിൽ നിർത്തിവെക്കാൻ അമേരിക്ക ഇസ്രയേലിനെ ഉപദേശിച്ചു. കഴിഞ്ഞ ദിവസം റഫ (Rafah) അതിർത്തി വഴി ഈജിപ്‌തിൽ നിന്നുള്ള മൂന്നാമത്തെ സഹായ സംഘം (aid Convoy) ഗാസയിയെത്തി.

എന്നാൽ, ഇപ്പോഴും ഗാസയിലെ മുഴുവൻ പേർക്കും മാനുഷിക സഹായം എത്തിക്കാനുള്ള സാധനങ്ങൾ ഇല്ലെന്നാണ് യുഎൻ അറിയിച്ചത്. കൂടാതെ ഇന്ധനം നൽകാൻ ഇസ്രയേൽ ഇപ്പോഴും അനുവാദം നൽകിയിട്ടില്ല. ജീവൻ രക്ഷ മെഡിക്കൽ ഉപകരണങ്ങൾക്കും മാസം തികയാതെ വരുന്ന കുഞ്ഞുങ്ങൾക്കുള്ള ഇൻകുബേറ്ററുകൾക്കുമായി ജനറേറ്ററുകൾ പ്രവർത്തിപ്പിക്കാൻ വേണ്ട ഇന്ധനത്തിന് ഗാസയിലെ ആരോഗ്യ വിഭാഗം കഷ്‌ടപ്പെടുകയാണ്.

ഉന്നം യുഎസ് സേനക്ക് നേരെയും : അതേസമയം, ഇറാന്‍റെ പിന്തുണയുള്ള പലസ്‌തീൻ സേന പോരാട്ടം രൂക്ഷമാക്കാനൊരുങ്ങുമ്പോൾ മിഡിൽ ഈസ്റ്റിൽ വിന്യസിച്ചിരിക്കുന്ന യുഎസ് സേനയേയും ഇവർ ലക്ഷ്യം വച്ചതായാണ് മുന്നറിയിപ്പ്. ആ സാഹചര്യം യുദ്ധം ഇസ്രയേലിനും പലസ്‌തീനുമപ്പുറത്തേക്ക് കൂടുതൽ പടരുമെന്ന ആശങ്ക ഉയർത്തുന്നുണ്ട്. ലെബനനിലെ ഇറാന്‍റെ പിന്തുണയുള്ള ഹിസ്‌ബുള്ളയോടും മറ്റ് ഗ്രൂപ്പുകളോടും യുദ്ധത്തിൽ കൈകടത്തരുതെന്ന് യുഎസ് ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാൽ, അടുത്തിടെ ഇസ്രയേൽ യുദ്ധവിമാനങ്ങൾ അധിനിവേശ വെസ്റ്റ് ബാങ്ക്, സിറിയ, ലെബനൻ എന്നിവിടങ്ങളിൽ ആക്രമണം നടത്തിയിരുന്നു. ഇറാഖിലെയും സിറിയയിലെയും യുഎസ് സൈനികർക്ക് നേരെ ഇറാൻ പിന്തുണയുള്ള സേന റോക്കറ്റ്‌, ഡ്രോൺ ആക്രമണങ്ങൾ നടത്തിയിരുന്നതായും അതിനാൽ വരും ദിവസങ്ങളിൽ ആക്രമണം ശക്തിപ്പെടാനുള്ള സാധ്യത കൂടുതലാണെന്നും അതിൽ ആശങ്ക ഉണ്ടെന്നും യുഎസ് ദേശീയ സുരക്ഷ കൗൺസിൽ വക്താവ് ജോൺ കിർബി പറഞ്ഞു.

എന്നാൽ, വ്യോമ - കര - നാവിക ആക്രമണം തീർച്ചയായും നടക്കുമെന്നും അതിനാൽ, ആക്രമണത്തിന് തയ്യാറായിരിക്കണമെന്നും ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്‍റ് ഗാസ സൈനികർക്ക് നിർദേശം നൽകിയിട്ടുണ്ട്.

Also Read : Israel Hamas War Updates : 17 ദിനം പിന്നിട്ട് ഇസ്രയേല്‍-പലസ്‌തീന്‍ യുദ്ധം; 6000 കടന്ന് മരണം; വ്യോമാക്രമണം തുടര്‍ന്ന് ഇസ്രയേല്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.