സെറ്റിഞ്ചെ: തെക്ക് കിഴക്കൻ യൂറോപ്യൻ രാജ്യമായ മോണ്ടിനെഗ്രോയിൽ കുടുംബ തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വെടിവെപ്പില്‍ 11 പേര്‍ കൊല്ലപ്പെട്ടു. മോണ്ടിനെഗ്രോ സ്റ്റേറ്റ് ടിവിയാണ് ഇക്കാര്യം പുറത്ത് വിട്ടത്.
കുടുംബാംഗങ്ങളെ വെടിവച്ച് കൊന്ന അക്രമി പൊലീസുകാരനെ ഉള്‍പ്പെടെ ആറ് പേരെ വെടിവച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. പൊലീസ് പിന്നീട് അക്രമിയെ വെടിവച്ച് കൊന്നു.