ETV Bharat / international

'ഗൂഗിള്‍ ട്രാന്‍സ്ലേഷന് നന്ദി' ; 8000 കിലോമീറ്റര്‍ താണ്ടി പട്രീഷ്യയെത്തി, കുന്തലിനെ സ്വന്തമാക്കാന്‍ - കൊല്‍ക്കത്ത

പശ്ചിമബംഗാളിലെ കാമുകനെ കാണാന്‍ കാമുകിയെത്തിയത് ഏഴാം കടലിനക്കരെ നിന്ന്

അതിര് കടന്നൊരു പ്രണയ സാഫല്യം  കൊല്‍ക്കത്തക്കാരാനായ യുവാവിനെ തേടി ഫ്രഞ്ചുകാരി  french women travelled from fench to kolkata to meet her lover  പ്രണയം  love wiyhout bounderies  ഗൂഗിള്‍  വിവാഹം  ഫ്രാന്‍സ്  കൊല്‍ക്കത്ത  പാണ്ഡുവ
കൊല്‍ക്കത്തയിലെ കാമുകനെ തേടി പ്രണയിനിയെത്തിയത് ഫ്രാന്‍സില്‍ നിന്ന്
author img

By

Published : Jul 30, 2022, 8:56 PM IST

കൊല്‍ക്കത്ത : പശ്ചിമ ബംഗാള്‍ സ്വദേശിയായ യുവാവിനെ തേടി പ്രണയിനിയെത്തിയത് 8000 കിലോമീറ്റര്‍ താണ്ടി ഫ്രാന്‍സില്‍ നിന്ന്. ഇരുവരുടെയും അതിരുകള്‍ ഭേദിച്ച പ്രണയത്തിന്‍റെ കഥയാണിത്. ബംഗാളിലെ പാണ്ഡുവ സ്വദേശിയായ കുന്തല്‍ ഭട്ടാചാര്യയെയും ഫ്രഞ്ചുകാരിയായ പട്രീഷ്യ ബറോട്ടയും തമ്മില്‍ ഹൃദയങ്ങള്‍ കൈമാറിയത് കൊവിഡ് കാലത്തിന് മുമ്പ്.

ഡേറ്റിങ് സൈറ്റിലൂടെയാണ് ആദ്യമായി ഇരുവരും കണ്ടുമുട്ടിയത്. അത് പതിയെ വീഡിയോ കോളിലേക്ക് മാറി. ദിവസം തോറുമുള്ള ഫോണ്‍ കോളുകളും മെസേജുകളും അവര്‍ക്കിടയില്‍ പതിയെ പ്രണയമായി മൊട്ടിട്ടു. പരിചയപ്പെട്ട ആദ്യ സമയങ്ങളിലെല്ലാം ഭാഷ ഒരു പ്രശ്‌നമായിരുന്നു. എന്നാല്‍ ആശയം കൈമാറുന്നതിനായി ഇരുവരും ഗൂഗിള്‍ ട്രാന്‍സ്ലേഷന്‍ ഉപയോഗിച്ചു.

അതുകൊണ്ടുതന്നെ ഗൂഗിള്‍ ട്രാന്‍സ്ലേഷന് നന്ദി പറയുകയാണ് കമിതാക്കളിപ്പോള്‍. ഡല്‍ഹിയില്‍ ജോലി ചെയ്യുന്ന സമയത്താണ് കുന്തല്‍ ആദ്യമായി പട്രീഷ്യയെ ഒരു ഓണ്‍ലൈന്‍ സൈറ്റിലൂടെ പരിചയപ്പെട്ടത്. എന്നാല്‍ ലോക്ക്ഡൗണില്‍ ജോലി ഉപേക്ഷിച്ച് കുന്തലിന് നാട്ടിലേക്ക് മടങ്ങേണ്ടി വന്നു.

കൊവിഡ് കാലവും ലോക്‌ഡൗണുമെല്ലാം കുന്തലിന്‍റെ ജീവിതത്തില്‍ നിരവധി മാറ്റങ്ങളുണ്ടാക്കിയെങ്കിലും പട്രീഷ്യയോടുള്ള പ്രണയം അപ്പോഴും നെഞ്ചോട് ചേര്‍ത്തിരുന്നു. അതുകൊണ്ട് തന്നെ കുന്തലിനെ കാണാൻ ഇന്ത്യയിലേക്ക് വരാൻ ആഗ്രഹിക്കുന്നുവെന്ന് പട്രീഷ്യ പറഞ്ഞപ്പോൾ ഈ 29 കാരനായ യുവാവിന് അവളോട് 'നോ' പറയാൻ കഴിഞ്ഞില്ല. തുടര്‍ന്ന് ജൂലൈ 13ന് അവള്‍ ഇന്ത്യയിലേക്ക് പുറപ്പെട്ടു. പാരീസില്‍ നിന്ന് ദില്ലി വിമാനത്താവളത്തിലേക്ക് യാത്ര ചെയ്ത പട്രീഷ്യ തുടര്‍ന്ന് ദില്ലിയില്‍ നിന്ന് കൊല്‍ക്കത്തയിലേക്കുള്ള വിമാനം കയറി.

തന്നെ കാണാന്‍ പട്രീഷ്യയെത്തുന്നതും കാത്ത് കുന്തല്‍ വിമാനത്താവളത്തില്‍ കാത്തുനിന്നു.വീണ്ടും തമ്മില്‍ കണ്ടുമുട്ടിയ ആ നിമിഷം ഏറെ പ്രണയസാന്ദ്രമായി. കുന്തല്‍ മറിച്ചൊന്നും ചിന്തിച്ചില്ല, ഉടന്‍ തന്നെ പ്രാണസഖിയെയും കൂട്ടി തന്‍റെ വീട്ടിലേക്ക് പോയി.

അവൾ തനിക്കുവേണ്ടി മാത്രമാണ് ഇന്ത്യയിൽ വന്നതെന്നത് ഇപ്പോഴും അവിശ്വസനീയമായ കാര്യമാണെന്ന് കുന്തല്‍ ഇടിവി ഭാരതിനോട് പറഞ്ഞു. ഒരാള്‍ക്ക് മറ്റൊരാളെ ഇത്രയും കൂടുതല്‍ സ്‌നേഹിക്കാന്‍ കഴിയുമെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും കുന്തല്‍ പറഞ്ഞു. ഇരുവരുടെയും വിവാഹ തിയ്യതി നിശ്ചയിച്ചിട്ടില്ല.

എന്നിരുന്നാലും ഒരുമിച്ച് തന്നെയാണ് ഇരുവരുടെയും ജീവിതം. വിവാഹത്തെക്കുറിച്ച് ചോദിച്ചാല്‍ കുന്തല്‍ പറയുന്നത് ഇങ്ങനെ. 'ഞങ്ങള്‍ വിവാഹിതര്‍ തന്നെ, എന്നിരുന്നാലും ഞങ്ങള്‍ക്ക് സാമൂഹിക അംഗീകാരം ആവശ്യമാണ്. വിവാഹ കാര്യങ്ങളെല്ലാം ഇരുവീട്ടുകാരും തീരുമാനിക്കട്ടെ, അവള്‍ എന്നോടൊപ്പം ജീവിക്കാന്‍ ആഗ്രഹിക്കുന്നുവെന്നതിനപ്പുറം മറ്റൊന്നുമില്ല

വീട്ടുകാരും വിദേശ മരുമകളെ സ്വീകരിച്ചത് പൂര്‍ണ മനസോടെ തന്നെ'. ഇരുവരുടെയും മാനസിക പൊരുത്തത്തില്‍ ഇപ്പോള്‍ ജീവിതം അതിസുന്ദരമാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.