ETV Bharat / international

ഇസ്രയേൽ-ഹമാസ് ഏറ്റുമുട്ടലിനൊടുവിൽ നാല് ദിവസത്തെ വെടിനിർത്തൽ; 13 ബന്ദികളെ ഹമാസ് ഇന്ന് മോചിപ്പിക്കും - israel hostages to be freed

Four-day truce between Israel Hamas and 13 hostages will be released today: ഖത്തറിന്‍റെ മധ്യസ്ഥതയിൽ ചേർന്ന യോഗത്തിൽ ഇസ്രയേലും ഹമാസും നാല് ദിവസത്തെ വെടിനിർത്തൽ കരാറിന് സമ്മതം അറിയിച്ചു.

Four day truce between Israel Hamas  truce between Israel Hamas war  Israel Hamas conflict  ഇസ്രയേൽ ഹമാസ് ഏറ്റുമുട്ടൽ  ഇസ്രയേൽ ഹമാസ് ഏറ്റുമുട്ടൽ വെടിനിർത്തൽ കരാർ  നാല് ദിവസത്തെ വെടിനിർത്തൽ ഗാസ  ഗാസയിൽ വെടിനിർത്തൽ  ഇസ്രയേൽ ബന്ദികളെ ഹമാസ് മോചിപ്പിക്കും  ഇസ്രയേൽ പലസ്‌തീൻ സംഘർഷം  gaza  israel hostages to be freed  hamas hostages
Four day truce between Israel Hamas several hostages to be freed
author img

By ETV Bharat Kerala Team

Published : Nov 24, 2023, 12:38 PM IST

Updated : Nov 24, 2023, 2:51 PM IST

ദോഹ : രണ്ട് മാസത്തോളമായി തുടരുന്ന ഇസ്രയേൽ ഹമാസ് ഏറ്റുമുട്ടലിനൊടുവിൽ (Israel Hamas war) നാല് ദിവസത്തെ വെടിനിർത്തൽ (Four-day truce between Israel Hamas). ഖത്തറിന്‍റെ മധ്യസ്ഥതയിൽ ചേർന്ന യോഗത്തിലാണ് ഇരു വിഭാഗങ്ങളും സമ്മതം അറിയിച്ചത്. നാല് ദിവസത്തെ വെടിനിർത്തൽ കരാർ പ്രകാരം ആദ്യ ഘട്ടത്തിൽ 13 ഇസ്രയേലി ബന്ദികളെ ഇന്ന് ഹമാസ് മോചിപ്പിക്കും (13 hostages will be released today).

തടവുകാരായ സ്ത്രീകളെയും കുട്ടികളെയുമാണ് മോചിപ്പിക്കുക. ഇന്ന് വൈകുന്നേരം നാല് മണിയോടെയായിരിക്കും ബന്ദികളെ മോചിപ്പിക്കുക. അടുത്ത നാല് ദിവസങ്ങളിലായി 50 ബന്ദികളെ ഹമാസ് മോചിപ്പിക്കുമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് മജീദ് അൽ അൻസാരി അറിയിച്ചു.

മോചിപ്പിക്കാൻ ഷെഡ്യൂൾ ചെയ്‌ത ബന്ദികളുടെ പട്ടിക ഇസ്രയേലി രഹസ്യാന്വേഷണ വിഭാഗമായ മൊസാദിന് അയച്ചുവെന്നും മജീദ് അൽ അൻസാരി പറഞ്ഞു. ബന്ദികളാക്കപ്പെട്ട മുഴുവന്‍ ആളുകളെയും തിരിച്ച് സ്വന്തം നാട്ടിലെത്തിക്കാന്‍ ഇസ്രയേല്‍ ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ, താത്‌കാലിക വെടി നിര്‍ത്തലിന് ശേഷം യുദ്ധം തുടരുമെന്നും നെതന്യാഹു അറിയിച്ചിരുന്നു.

'ബന്ദികളാക്കിയ മുഴുവന്‍ പേരെയും മോചിപ്പിക്കുന്നതിനും ഹമാസിനെ ഉന്മൂലനം ചെയ്യുന്നതിനും ഇസ്രയേലിന് ഗാസ വെല്ലുവിളി ആകില്ലെന്ന് ഉറപ്പിക്കുന്നതിനും വേണ്ടി യുദ്ധം തുടരും'- നെതന്യാഹു പറഞ്ഞു. ഇക്കഴിഞ്ഞ ഒക്‌ടോബര്‍ ഏഴിനാണ് ഹമാസ്, അതിര്‍ത്തി കടന്ന് ഇസ്രയേലില്‍ എത്തുകയും 1200 പേരെ വധിക്കുകയും നൂറുകണക്കിന് ആളുകളെ ബന്ദികളാക്കുകയും ചെയ്‌തത്. ഇതിന് പിന്നാലെയാണ് യുദ്ധം പൊട്ടിപ്പുറപ്പെട്ടത് (Israel Hamas conflict). ഗാസയില്‍ ആഴ്‌ചകള്‍ നീണ്ട വ്യോമാക്രമണം നടത്തിക്കൊണ്ടായിരുന്നു ഇസ്രയേലിന്‍റെ തിരിച്ചടി.

Also read: 50 ബന്ദികളെ മോചിപ്പിക്കുമെന്ന് ഹമാസ്, പകരം 4 നാള്‍ വെടി നിര്‍ത്തല്‍; ധാരണ

ഇസ്രയേലിന്‍റേത് സയണിസ്റ്റ് 'ക്രിമിനൽ' ഭരണകൂടം: ഇസ്രയേലിന്‍റേത് സയണിസ്റ്റ് 'ക്രിമിനൽ' ഭരണകൂടമാണെന്ന് ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റൈസി ആരോപിച്ചിരുന്നു. ഗാസയിൽ നടക്കുന്നത് (Israel Hamas war) അന്യായമായ അന്താരാഷ്ട്ര വ്യവസ്ഥയുടെ വ്യക്തമായ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു (Iran President Ebrahim Raisi on Israel Hamas war). ഇസ്രയേൽ-ഹമാസ് യുദ്ധത്തെക്കുറിച്ചുള്ള പ്രത്യേക ബ്രിക്‌സ് യോഗത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കുമ്പോഴാണ് ഇറാൻ പ്രസിഡന്‍റിന്‍റെ പ്രസ്‌താവന (BRICS held virtual summit on the war in Gaza).

ഗാസയുടേത് മാനവികതയുടെയും നീതിയുടെയും പ്രശ്‌നമാണ്. ഇസ്രയേലിലെ സയണിസ്റ്റ് ഭരണകൂടവും അനുയായികളും ചേർന്ന് മാനവികത, ധാർമ്മികത, അവകാശങ്ങൾ എന്നിവ ലംഘിക്കുകയാണ്. മാത്രമല്ല, തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചുകൊണ്ട് ലോകത്തിന്‍റെ പൊതുജനാഭിപ്രായത്തെ കബളിപ്പിക്കുകയാണെന്നും റൈസി വിമർശിച്ചു. ഗാസയിലെ മരണങ്ങൾക്ക് ഇസ്രയേൽ ഉത്തരവാദികളാണ് എന്നും അമേരിക്കയുടെ പിന്തുണ ലഭിക്കുന്നുണ്ട്. യുദ്ധത്തിന്‍റെ തുടക്കം അധിനിവേശത്തിന്‍റെ തുടർച്ചയിലാണെന്ന കാര്യം മറക്കരുതെന്നും റൈസി പറഞ്ഞു.

Last Updated : Nov 24, 2023, 2:51 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.