വാഷിങ്ടൺ: മുൻ അമേരിക്കൻ റെസ്‌ലിങ് താരം സാറാ ലീ അന്തരിച്ചു. മുപ്പത് വയസായിരുന്നു. മരണകാരണം എന്താണെന്ന് വ്യക്തമല്ല. സാറാ ലീയുടെ മരണ വിവരം അമ്മ ടെറീ ലീയാണ് ഫേസ്‌ബുക്കിലൂടെ അറിയിച്ചത്.
'ഞങ്ങളുടെ മകൾ യേശുവിന്‍റെ അടുത്തേക്ക് പോയി, ഇതുവരെ ഞങ്ങൾ അവളുടെ വേർപാടിന്‍റെ ആഘാതത്തിൽ നിന്ന് മുക്തരായിട്ടില്ല, എല്ലാവരുടെയും പ്രാർഥന ഞങ്ങൾക്കൊപ്പം ഉണ്ടാകണം' എന്നാണ് മരണവാർത്ത പങ്കുവച്ച് സാറാ ലീയുടെ അമ്മ ടെറീ ലീ ഫേസ്‌ബുക്കിൽ കുറിച്ചത്. മുൻ ലോക റെസ്‌ലിങ് താരം വെസ്‌റ്റിൻ ബ്ലേക്കാണ് ഭർത്താവ്. ഇരുവർക്കും മൂന്ന് കുട്ടികളുണ്ട്.
-
No tweet or amount of words can bring back this beautiful human, but all of my heart goes out to @TheWestinBlake & their family. Sara Lee will be missed greatly. ♥️
— CHELSEA GREEN (@ImChelseaGreen) October 6, 2022 " class="align-text-top noRightClick twitterSection" data="
The photo on the left is how I will always remember her - laughing, smiling, carefree. pic.twitter.com/XLlLFXDOcF
">No tweet or amount of words can bring back this beautiful human, but all of my heart goes out to @TheWestinBlake & their family. Sara Lee will be missed greatly. ♥️
— CHELSEA GREEN (@ImChelseaGreen) October 6, 2022
The photo on the left is how I will always remember her - laughing, smiling, carefree. pic.twitter.com/XLlLFXDOcFNo tweet or amount of words can bring back this beautiful human, but all of my heart goes out to @TheWestinBlake & their family. Sara Lee will be missed greatly. ♥️
— CHELSEA GREEN (@ImChelseaGreen) October 6, 2022
The photo on the left is how I will always remember her - laughing, smiling, carefree. pic.twitter.com/XLlLFXDOcF
പ്രൊഫഷണൽ റെസ്‌ലിങ് റിയാലിറ്റി ഷോയായ വേൾഡ് റെസ്‌ലിങ് എന്‍റർടെയ്‌ൻമെന്‍റ് (WWE) ഷോയിലെ വിജയിയായിരുന്നു സാറാ ലീ. സാറാ ലീയുടെ മരണത്തിൽ ദുഃഖമുണ്ട്. കായിക-വിനോദ ലോകത്തുള്ളവർക്ക് സാറാ ലീ വലിയ പ്രചോദനമായിരുന്നു. അവരുടെ കുടുബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും വിഷമത്തിൽ പങ്കുചേരുന്നു എന്ന് WWE ട്വീറ്റ് ചെയ്‌തു.
-
WWE is saddened to learn of the passing of Sara Lee. As a former "Tough Enough" winner, Lee served as an inspiration to many in the sports-entertainment world. WWE offers its heartfelt condolences to her family, friends and fans. pic.twitter.com/jtjjnG52n7
— WWE (@WWE) October 7, 2022 " class="align-text-top noRightClick twitterSection" data="
">WWE is saddened to learn of the passing of Sara Lee. As a former "Tough Enough" winner, Lee served as an inspiration to many in the sports-entertainment world. WWE offers its heartfelt condolences to her family, friends and fans. pic.twitter.com/jtjjnG52n7
— WWE (@WWE) October 7, 2022WWE is saddened to learn of the passing of Sara Lee. As a former "Tough Enough" winner, Lee served as an inspiration to many in the sports-entertainment world. WWE offers its heartfelt condolences to her family, friends and fans. pic.twitter.com/jtjjnG52n7
— WWE (@WWE) October 7, 2022
ഗുസ്‌തി താരം ചെൽസി ഗ്രീൻ സാറയുടെ അനുശോചനം രേഖപ്പെടുത്തി. 'ട്വീറ്റിനോ വാക്കുകൾക്കോ ഈ ശുദ്ധഹൃദയത്തിനുടമയെ തിരികെ കൊണ്ടുവരാൻ കഴിയില്ല, ഞാൻ സാറയുടെ കുടുംബത്തോടൊപ്പം ദുഖത്തിൽ പങ്കുചേരുന്നു, അവളെ വല്ലാതെ മിസ് ചെയ്യും. അവളുടെ പുഞ്ചിരിക്കുന്ന മുഖം കാണാനാണ് എനിക്കിഷ്‌ടം', എന്നാണ് ചെൽസി ഗ്രീൻ ട്വിറ്ററിൽ കുറിച്ചത്.