ഇസ്ലാമബാദ് : പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും തെഹ്‌രികെ ഇന്‍സാഫ് പാര്‍ട്ടി (പിടിഐ) അധ്യക്ഷനുമായ ഇമ്രാൻ ഖാൻ അറസ്റ്റിൽ. ഇസ്ലാമബാദ് ഹൈക്കോടതിക്ക് പുറത്തുവച്ചാണ് നടപടി. പാകിസ്ഥാൻ റേഞ്ചേഴ്‌സാണ് ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്‌തതെന്നാണ് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. അതേസമയം സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഇസ്ലാമബാദിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
ഇമ്രാൻ ഖാന്‍റെ കാർ സൈന്യം വളയുകയായിരുന്നെന്നും അദ്ദേഹത്തെ പീഡനത്തിന് വിധേയനാക്കുന്നു എന്നും അദ്ദേഹത്തിന്‍റെ സഹായി ഫവാദ് ചൗധരി ട്വീറ്റ് ചെയ്‌തിരുന്നു. ഇമ്രാന്‍ ഖാന്‍റെ വാഹനം സൈന്യം വളയുന്നതും വാഹനത്തില്‍ കയറ്റിക്കൊണ്ടുപോകുന്നതുമായ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്.
-
#WATCH | "Pakistan Rangers abducted PTI Chairman Imran Khan," tweets Pakistan Tehreek-e-Insaf (PTI)
— ANI (@ANI) May 9, 2023 " class="align-text-top noRightClick twitterSection" data="
(Video source: PTI's Twitter handle) pic.twitter.com/ikAS2Pxlpw
">#WATCH | "Pakistan Rangers abducted PTI Chairman Imran Khan," tweets Pakistan Tehreek-e-Insaf (PTI)
— ANI (@ANI) May 9, 2023
(Video source: PTI's Twitter handle) pic.twitter.com/ikAS2Pxlpw#WATCH | "Pakistan Rangers abducted PTI Chairman Imran Khan," tweets Pakistan Tehreek-e-Insaf (PTI)
— ANI (@ANI) May 9, 2023
(Video source: PTI's Twitter handle) pic.twitter.com/ikAS2Pxlpw
അതേസമയം ഇമ്രാന്‍റെ അറസ്റ്റിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധിക്കാൻ പിടിഐ നേതൃത്വം അനുയായികളോട് ആഹ്വാനം ചെയ്‌തിട്ടുണ്ട്. പ്രധാനമന്ത്രിയായിരിക്കെ വിദേശങ്ങളില്‍ നിന്ന് ലഭിച്ച വിലയേറിയ സമ്മാനങ്ങൾ കൂടിയ വിലയ്ക്ക് വിൽക്കുകയും, ഇതിന്‍റെ കണക്കുകൾ മറച്ചുവച്ച് നികുതി വെട്ടിച്ചെന്നുമുള്ള തോഷഖാന കേസിലാണ് ഇമ്രാനെ അറസ്റ്റ് ചെയ്‌തതെന്നാണ് വിവരം.
തോഷഖാന അഴിമതിക്കേസിൽ ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാൻ അധികൃതര്‍ പലതവണ ശ്രമിച്ചെങ്കിലും എല്ലാം വിഫലമായിരുന്നു. അന്നെല്ലാം അനുയായികളുടെ സഹായത്തോടെയാണ് ഇമ്രാൻ പിടികൊടുക്കാതെ നിന്നത്. ഇതേ തുടർന്ന് പൊലീസും ഇമ്രാന്‍റെ അനുയായികളും തമ്മിൽ വലിയ രീതിയിൽ സംഘർഷങ്ങള്‍ ഉണ്ടാവുകയും ചെയ്‌തിരുന്നു.
-
#WATCH | Latest visuals from Islamabad High Court, Pakistan show heavy deployment of security officials
— ANI (@ANI) May 9, 2023 " class="align-text-top noRightClick twitterSection" data="
Former Pakistan PM & PTI chief Imran Khan has been arrested from outside the Islamabad High Court. https://t.co/tYhXnLjkt2 pic.twitter.com/g3MkXjQq7z
">#WATCH | Latest visuals from Islamabad High Court, Pakistan show heavy deployment of security officials
— ANI (@ANI) May 9, 2023
Former Pakistan PM & PTI chief Imran Khan has been arrested from outside the Islamabad High Court. https://t.co/tYhXnLjkt2 pic.twitter.com/g3MkXjQq7z#WATCH | Latest visuals from Islamabad High Court, Pakistan show heavy deployment of security officials
— ANI (@ANI) May 9, 2023
Former Pakistan PM & PTI chief Imran Khan has been arrested from outside the Islamabad High Court. https://t.co/tYhXnLjkt2 pic.twitter.com/g3MkXjQq7z
ഇക്കഴിഞ്ഞ മാർച്ചിൽ ഈ കേസുമായി ബന്ധപ്പെട്ട് ഇമ്രാനെ അറസ്റ്റ് ചെയ്യാൻ ഇസ്ലാമബാദിൽ നിന്നുള്ള പൊലീസ് ലാഹോറിലെ അദ്ദേഹത്തിന്‍റെ വീട്ടിൽ എത്തിയപ്പോഴും വലിയ സംഘർഷമാണ് നടന്നത്. അന്ന് കോടതി ഇടപെട്ടതോടെയാണ് പൊലീസ് പിൻവാങ്ങിയത്. തുടർന്ന് മാർച്ച് 7ന് കോടതി ഇമ്രാൻ ഖാനെതിരെ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചിരുന്നു.
വാറന്‍റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയെങ്കിലും 13ന് മുൻപ് ഹാജരാകാൻ കോടതി ആവശ്യപ്പെട്ടു. എന്നാൽ ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇമ്രാൻ കോടതിയിലെത്തിയില്ല. ഇതോടെ ജാമ്യമില്ലാ വാറന്‍റും കോടതി അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ പൊലീസ് പിടികൂടിയത്.