ETV Bharat / international

'വധിക്കാന്‍ ശ്രമമുണ്ടെന്ന് തനിക്ക് മുമ്പേ അറിയാമായിരുന്നു'; വെടിയേറ്റ് ചികിത്സയില്‍ കഴിയവെ രാജ്യത്തെ അഭിസംബോധന ചെയ്‌ത് ഇമ്രാൻ ഖാന്‍ - ആശുപത്രി

തന്നെ വധിക്കാന്‍ ശ്രമമുണ്ടെന്ന് തനിക്ക് മുമ്പേ അറിയാമായിരുന്നുവെന്നറിയിച്ച് വധശ്രമത്തിനിടെ വെടിയേറ്റ് ചികിത്സയിലിരിക്കുന്ന പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍

Pakistan  Prime minister  Imran Khan  Imran Khan medical updates  Hospitalized Former Pakistan Prime minister  വധിക്കാന്‍ ശ്രമമുണ്ടെന്ന്  വെടിയേറ്റ് ചികിത്സയില്‍  രാജ്യത്തെ അഭിസംബോധന ചെയ്‌ത്  ഇമ്രാൻ ഖാന്‍  പാകിസ്ഥാൻ  പ്രധാനമന്ത്രി  ലാഹോര്‍  വധശ്രമത്തില്‍  ആശുപത്രി  ആക്രമണം
'വധിക്കാന്‍ ശ്രമമുണ്ടെന്ന് തനിക്ക് മുമ്പേ അറിയാമായിരുന്നു'; വെടിയേറ്റ് ചികിത്സയില്‍ കഴിയവെ രാജ്യത്തെ അഭിസംബോധന ചെയ്‌ത് ഇമ്രാൻ ഖാന്‍
author img

By

Published : Nov 4, 2022, 10:20 PM IST

ലാഹോര്‍: പാകിസ്ഥാൻ സർക്കാരിനെതിരെ നടത്തുന്ന പ്രതിഷേധ മാർച്ചിനിടെ വെടിയേറ്റ് ചികിത്സയിലിരിക്കെ രാജ്യത്തെ അഭിസംബോധന ചെയ്‌ത് പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍. തനിക്ക് നേരെ ഇന്നലെ (നവംബര്‍ മൂന്നിന്) നടന്ന വധശ്രമത്തില്‍ വലതുകാലില്‍ നാല് ബുള്ളറ്റുകളേറ്റു എന്നാണ് ഷൗക്കത്ത് ഖാനും ആശുപത്രിയില്‍ നിന്ന് ഇമ്രാൻ ഖാന്‍ ഇന്ന് പ്രതികരിച്ചത്. തന്നെ വധിക്കാന്‍ ശ്രമമുണ്ടെന്ന് അറിഞ്ഞിരുന്നതായും അദ്ദേഹം പറഞ്ഞു.

തനിക്ക് നേരെയുള്ള ആക്രമണത്തിന്‍റെ വിശദാംശങ്ങളിലേക്ക് പിന്നീട് കടക്കാം. ആക്രമണം നടക്കുന്നതിന്‍റെ മുന്‍ ദിവസം ഗുജറാത്തിലെ വാസിറാബാദിലോ മറ്റോ വച്ച് തന്നെ കൊല്ലാന്‍ പദ്ധതിയിടുന്നതിനെ കുറിച്ച് അറിയാമായിരുന്നുവെന്ന് ഇമ്രാന്‍ ഖാന്‍ പ്രതികരിച്ചു. അതേസമയം ഇമ്രാന്‍റെ വലതുകാലിലെ അസ്ഥിക്ക് പരിക്കേറ്റിട്ടുണ്ടെന്ന് പരിശോധിക്കുന്ന ഡോക്‌ടറായ ഫൈസല്‍ സുല്‍ത്താന്‍ അറിയിച്ചു. ഈ സ്‌കാനിങില്‍ നിങ്ങള്‍ കാണുന്ന വര അദ്ദേഹത്തിന്‍റെ വലതുകാലിന്‍റെ പ്രധാന ആര്‍ട്ടറി (ശുദ്ധരക്ത ധമനി) യാണെന്നും ഇതിനടുത്തായിരുന്നു ബുള്ളറ്റ് ചീളുകളുണ്ടായിരുന്നതെന്നും അദ്ദേഹം എക്‌സ് റേ ചൂണ്ടി അറിയിച്ചു.

പാകിസ്ഥാൻ സർക്കാരിനെതിരെ നടത്തുന്ന പ്രതിഷേധ മാർച്ചായ ആസാദി മാർച്ചിലെ റാലിക്കിടെ പഞ്ചാബ് പ്രവിശ്യയില്‍ വസീറാബാദിലെ അല്ലാവാല ചൗക്കിന് സമീപത്തു വച്ചാണ് എഴുപതുകാരനായ ഇമ്രാൻ ഖാന് നേരെ വധശ്രമം നടക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.