ETV Bharat / international

ഒർലാൻഡോയിൽ വെടിവയ്‌പ്പ്; മാധ്യമപ്രവർത്തകർക്ക് വെടിയേറ്റു, ഒരാൾ മരിച്ചു

സ്‌പെക്‌ട്രം ന്യൂസ് 13 റിപ്പോർട്ടർക്കും ക്യാമറമാനും 9 വയസുകാരിക്കും അമ്മയ്‌ക്കും വെടിയേറ്റു. ന്യൂസ് റിപ്പോർട്ടറും പെൺകുട്ടിയും മരിച്ചു. മറ്റ് രണ്ട് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും നില ഗുരുതരം.

സ്‌പെക്‌ട്രം ന്യൂസ് 13  ഒർലാൻഡോയിൽ വെടിവയ്‌പ്പ്  വെടിവയ്‌പ്പ്  മാധ്യമപ്രവർത്തകർക്ക് വെടിയേറ്റു  അമേരിക്ക വെടിവയ്‌പ്പ്  ഫ്ലോറിഡ ടിവി റിപ്പോർട്ടർക്ക് വെടിയേറ്റു  Florida TV reporter  ഒർലാൻഡോ  shootout  america shootout  Florida television journalist killed  Orlando
ഒർലാൻഡോ
author img

By

Published : Feb 23, 2023, 8:38 AM IST

ഒർലാൻഡോ: ഫ്ലോറിഡയിലെ ഒർലാൻഡോ ഏരിയയിലുണ്ടായ വെടിവയ്‌പ്പിൽ ഒരു ന്യൂസ് റിപ്പോർട്ടറും 9 വയസുകാരിയും മരിച്ചു. വെടിയേറ്റ മറ്റ് രണ്ട് പേർ ചികിത്സയിലാണ്. സംഭവസ്ഥലത്ത് റിപ്പോർട്ടിങ്ങിനായി എത്തിയ സ്‌പെക്‌ട്രം ന്യൂസ് 13 ജീവനക്കാരായ ഒരു റിപ്പോർട്ടർക്കും ക്യാമറമാനും ഹാരിംഗ്‌ടൺ ഡ്രൈവിലെ വസതിയിലുണ്ടായിരുന്ന ഒമ്പത് വയസുകാരിക്കും അമ്മക്കുമാണ് വെടിയേറ്റത്.

വെടിയേറ്റവരിൽ റിപ്പോർട്ടറും 9 വയസുകാരിയും മരിച്ചു. മറ്റ് രണ്ട് പേരെയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ 4.05ഓടെയാണ് രണ്ട് വെടിവയ്‌പ്പുകളും നടന്നത്. സംഭവത്തിൽ 19കാരനായ കീത്ത് മെൽവിൻ മോസസിനെ പൊലീസ് പിടികൂടി. വെടിവയ്‌പ്പ് ഉണ്ടായ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. ഷൂട്ട് ചെയ്യപ്പെട്ട മാധ്യമപ്രവർത്തകരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

അമേരിക്കയിൽ വെടിവയ്‌പ്പ് ആക്രമണം കുത്തനെ ഉയരുന്ന സാഹചര്യത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.