ETV Bharat / international

കറാച്ചിയില്‍ അഞ്ച് താലിബാൻ ഭീകരര്‍ കൊല്ലപ്പെട്ടു, മരണം പൊലീസ് ആസ്ഥാനത്തെ ആക്രമണത്തിനിടെ - terrorists attack

അഞ്ച് നില കെട്ടിടത്തിൻ്റെ നിയന്ത്രണം തിരിച്ചുപിടിക്കാനുള്ള നാല് മണിക്കൂർ നീണ്ട ഓപ്പറേഷനിൽ രണ്ട് പൊലീസ് കോൺസ്റ്റബിൾമാരും ഒരു റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥരും ഉൾപ്പെടെ നാല് പേർ മരിച്ചു. ഓപ്പറേഷനിൽ അഞ്ച് ഭീകരർ കൊല്ലപ്പെട്ടതായി സുരക്ഷ വൃത്തങ്ങൾ അറിയിച്ചു. 10.50 ഓടെ അവസാനിച്ച ആക്രമണത്തിൽ ഒരു സാധാരണക്കാരനും കൊല്ലപ്പെട്ടു.

karachi  Pakistan  Pakistani security forces  Taliban terrorists killed  Tehreek e Taliban  കറാച്ചി  Taliban terrorists killed  കറാച്ചി പോലീസ്  അഞ്ച് ഭീകരർ കൊല്ലപ്പെട്ടു  റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥ  Ghulam Nabi Memon  terrorists attack  Pakistan terorist attacjk
ആക്രമണത്തിൽ അഞ്ച് പാകിസ്ഥാൻ താലിബാൻ ഭീകരർ കൊല്ലപ്പെട്ടു
author img

By

Published : Feb 18, 2023, 9:04 AM IST

ഇസ്‌ലാമാബാദ്: തീവ്രവാദികളുടെ ആക്രമണത്തിന് ഇരയായ കറാച്ചി പൊലീസ് മേധാവിയുടെ ഹെഡ് ഓഫിസ് കെട്ടിടത്തിനൻ്റെ നിയന്ത്രണം സുരക്ഷ സേനയ്ക്ക് തിരികെ ലഭിച്ചു. ഏറ്റുമുട്ടലിനെ തുടർന്ന് തെഹ്‌രീകെ താലിബാന്റെ (പാകിസ്ഥാൻ) കനത്ത ആയുധധാരികളായ അഞ്ച് തീവ്രവാദികൾ കൊല്ലപ്പെട്ടു. പാക്കിസ്ഥാനിലെ ഏറ്റവും ജനസാന്ദ്രതയുള്ള നഗരമാണ് കറാച്ചി.

അഞ്ച് നിലകളുള്ള കെട്ടിടത്തിൻ്റെ നിയന്ത്രണം തിരിച്ചുപിടിക്കാനുള്ള നാല് മണിക്കൂറോളം നീണ്ട ഓപ്പറേഷൻ വെള്ളിയാഴ്ച രാത്രി 10.50ഓടെയാണ് അവസാനിച്ചത്. ടിടിപി തീവ്രവാദികളും സുരക്ഷ സേനയും തമ്മിലാണ് ഏറ്റുമുട്ടലിൽ രണ്ട് പൊലീസ് കോൺസ്റ്റബിൾമാർ, ഒരു റേഞ്ചർ ഉദ്യോഗസ്ഥർ, ഒരു സാധാരണക്കാരൻ എന്നിവർ മരിച്ചു. ഓപ്പറേഷനിൽ അഞ്ച് ഭീകരർ കൊല്ലപ്പെട്ടതായി മുതിർന്ന സുരക്ഷ വൃത്തങ്ങൾ അറിയിച്ചു. നീണ്ട വെടിവയ്‌പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു, രണ്ട് പേർ സ്വയം പൊട്ടിത്തെറിച്ചു, ഇത് കെട്ടിടത്തിന്റെ ഒരു നിലയ്ക്ക് സാരമായ കേടുപാടുകൾ വരുത്തി.

കറാച്ചി പോലീസ് ഓഫീസ് (കെപിഒ) കെട്ടിടം തിരിച്ചുപിടിച്ചതായി സിന്ധ് സർക്കാർ വക്താവ് മുർതാസ വഹാബ് ട്വിറ്ററിൽ കുറിച്ചു. മൂന്ന് ഭീകരരെ നിർവീര്യമാക്കിയതായും അദ്ദേഹം പറഞ്ഞു. രണ്ട് പൊലീസുകാരും റേഞ്ചർമാരും ഒരു സാധാരണക്കാരനും ഉൾപ്പെടുന്ന മറ്റ് നാല് പേർ കൊല്ലപ്പെട്ടതായും 17 പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ആക്രമണം നടത്തി കെട്ടിടത്തിൽ പ്രവേശിച്ച ഭീകരരുടെ എണ്ണത്തെക്കുറിച്ച് പരസ്പരവിരുദ്ധമായ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നെങ്കിലും പൊലീസ് വൃത്തങ്ങൾ അവരുടെ എണ്ണം എട്ടായി സ്‌തിഥീകരിച്ചു. നിയന്ത്രണം ഏറ്റെടുത്ത ശേഷം കെട്ടിടത്തിൽ വൃത്തിയാക്കൽ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ 'വ്യക്തമായ ചിത്രം നാളെയെ ലഭിക്കുകയുള്ളൂ' ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

തിരിച്ചറിയൽ പരേഡ് നടന്നുകൊണ്ടിരിക്കുകയാണെന്നും ഇതിന് ശേഷമേ 'എത്ര ഭീകരർ കെട്ടിടം ആക്രമിച്ചുവെന്ന് കൃത്യമായി പറയാൻ കഴിയൂ' എന്നും അദ്ദ്യേഹം വ്യക്‌തമാക്കി. വെള്ളിയാഴ്‌ച രാത്രി 7.10ഓടെ ആക്രമണം നടന്ന കെട്ടിടത്തിൻ്റെ മുൻഭാഗത്തും പിൻഭാഗത്തുമായി ഡോറുകൾ തുറന്ന നിലയിൽ ഭീകരർ വന്ന 2 കാറുകൾ കണ്ടെത്തിയതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ ഡിഐജി സൗത്ത് ഇർഫാൻ ബലോച്ച് പറഞ്ഞു.

സ്ഫോടകവസ്‌തുക്കളും തീവ്രവാദികളുടെ ചാവേർ വസ്‌ത്രങ്ങളും കാറിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. 'പ്രതിരോധിക്കാൻ സജ്ജമായി മാരകായുധങ്ങളുമായാണ് ഭീകരർ വന്നത്. പൊലീസ് യുണീഫോം ധരിച്ചു വന്നതിനാൽ കെട്ടിടത്തിനകത്ത് പ്രവേശിക്കുന്നതിലും അവർ തടസം നേരിട്ടില്ല.' അദ്ദേഹം കൂട്ടിച്ചേർത്തു. പാകിസ്ഥാൻ എയർഫോഴ്‌സിന്റെ ഫൈസൽ ബേസ് ഉൾപ്പെടെ നിരവധി തന്ത്രപ്രധാനമായ ഇൻസ്റ്റാളേഷനുകളുള്ള കറാച്ചിയുടെ പ്രധാന പാതയായി പ്രവർത്തിക്കുന്ന ഷഹ്‌റാ-ഇ-ഫൈസൽ റോഡിലാണ് കറാച്ചി പൊലീസ് ചീഫ് ഓഫീസും സദ്ദാർ പൊലീസ് സ്റ്റേഷനും, അടുത്തടുത്തായി പഞ്ചനക്ഷത്ര ഹോട്ടലുകളും സ്ഥിതി ചെയ്യുന്നത് അതുകൊണ്ട്തന്നെ സർക്കാരിന് വലിയ ആശങ്കയും നാണക്കേടും ഉണ്ട്.

നിലവിൽ പാകിസ്ഥാൻ സൂപ്പർ ലീഗിൽ മത്സരിക്കുന്ന വിദേശ ക്രിക്കറ്റ് താരങ്ങൾ ശനി, ഞായർ ദിവസങ്ങളിൽ മത്സരങ്ങളിൽ പങ്കെടുക്കുന്നതിനായി കറാച്ചിയിലെ ഈ ഹോട്ടലുകളിൽ താമസിക്കുന്നുണ്ട്. എന്നാൽ പിഎസ്എൽ മത്സരങ്ങളെ സംഭവം ബാധിക്കില്ലെന്ന് സിന്ധ് മുഖ്യമന്ത്രി സയ്യിദ് മുറാദ് അലി ഷാ പറഞ്ഞു. ഭീകരാക്രമണം നടന്നയുടൻ ടീമുകൾ താമസിക്കുന്ന ഹോട്ടലുകൾക്കും മത്സരങ്ങൾ നടക്കുന്ന നാഷണൽ സ്റ്റേഡിയത്തിനും സുരക്ഷ വർധിപ്പിച്ചതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. വിമാനതാവളത്തെ കറാച്ചി നഗരവുമായി ബന്ധിപ്പിക്കുന്ന ഷഹ്‌റാ-ഇ-ഫൈസൽ റോഡ് ആക്രമണ സമയത്ത് പോലീസ് അടച്ചു. കെട്ടിടം തിരിച്ചുപിടിച്ചതിന് ശേഷം അർദ്ധരാത്രിയോടെ റോഡ് വീണ്ടും തുറന്നു.

കഴിഞ്ഞ വർഷം നവംബറിൽ ടിടിപിയും സർക്കാരും തമ്മിലുള്ള വെടിനിർത്തൽ കരാർ തകർന്നതിനുശേഷം, സുരക്ഷാ സേനയ്ക്കും സ്ഥാപനങ്ങൾക്കും നേരെയും രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മുസ്‌ലിം പള്ളികളിലും മാർക്കറ്റുകളിലും പോലും ഭീകരർ ആക്രമണം ശക്തമാക്കിയിരുന്നു, എന്നാൽ കറാച്ചിയിൽ കാര്യമായ സംഭവങ്ങളൊന്നും നടന്നിരുന്നില്ല. 2020 ജൂണിൽ നിരോധിത വിമത ഗ്രൂപ്പായ ബലൂച് ലിബറേഷൻ ആർമിയുടെ നാല് തീവ്രവാദികൾ കറാച്ചി സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ആക്രമിച്ച് മൂന്ന് പേരെ കൊലപ്പെടുത്തിയിരുന്നു, എന്നാൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് പരിസരത്ത് പ്രവേശിക്കുന്നത് പരാജയപ്പെട്ടതിനാൽ അവർ ആത്‌മഹത്യ ചെയ്യുകയായിരുന്നു.

വെള്ളിയാഴ്‌ചത്തെ ആക്രമണം അവകാശപ്പെടുന്ന ടിടിപി മുമ്പ് കറാച്ചിയിലെ സുരക്ഷ സ്ഥാപനങ്ങൾക്ക് നേരെ ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. 2011ൽ പിഎൻഎസ് മെഹ്‌റാൻ ബേസ് ആക്രമിച്ചത് ഇതിൽ പ്രധാനമാണ്. 17 മണികൂർ നീണ്ടുനിന്ന ആക്രമണത്തിൽ 10 സുരക്ഷാ ഉദ്യോഗസ്ഥർ മരിച്ചിരുന്നു. ആക്രമണത്തിൽ യുഎസ് നിർമിച്ച രണ്ട് നിരീക്ഷണ വിമാനങ്ങളും തകർന്നു. 2014-ൽ ജിന്ന ഇന്റർനാഷണൽ എയർപോർട്ട് പഴയ ടെർമിനലിലും ടിടിപി ആക്രമണം ഉണ്ടായി, അതിൽ 24 ജീവനുകൾ നഷ്‌ട്ടപ്പെടുകയും വസ്‌തുവകകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്‌തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.