ഇലോൺ മസ്‌ക് ട്വിറ്റർ ഏറ്റെടുത്തതോടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ കുറിച്ചുള്ള ഗൗരവകരമായ സംവാദങ്ങൾ മാത്രമല്ല, ട്വിറ്ററുമായി സിങ്ക് ആകാൻ ഓഫിസിലേക്ക് മസ്‌കിന്‍റെ സിങ്കുമായുള്ള പ്രവേശനവും സിഇഒ പരാഗ് അഗർവാൾ അടക്കമുള്ളവരെ പിരിച്ചുവിട്ടതും ട്രോളുകൾ കൊണ്ട് നിറയുകയാണ്.
കഴിഞ്ഞ ദിവസമാണ് സിങ്കുമായി സാൻഫ്രാൻസിസ്‌കോയിലെ ട്വിറ്റർ ആസ്ഥാനം ഇലോൺ മസ്‌ക് സന്ദർശിച്ചത്. ട്വിറ്ററിലെ പുതിയ ഉത്തവാദിത്തവുമായി പൊരുത്തപ്പെടാനാണ് (sink in) സിങ്കുമായി ഓഫിസിലെത്തിയത് എന്നാണ് മസ്‌ക് പറയുന്നത്. സിങ്കുമായി വരുന്നതിന്‍റെ ദൃശ്യങ്ങൾ മസ്‌ക് തന്നെ ട്വിറ്ററിൽ പങ്കുവച്ചിരുന്നു.
-
😭😭😭😭found this under an elon musk post😭😭😭😭😭😭 pic.twitter.com/nvaFiJ5ELn
— 🧛🏻🧛🏻🐐🐐mickey/sarah🐐🐐🧛🏻🧛🏻 (@mickeyisdumb) October 26, 2022 " class="align-text-top noRightClick twitterSection" data="
">😭😭😭😭found this under an elon musk post😭😭😭😭😭😭 pic.twitter.com/nvaFiJ5ELn
— 🧛🏻🧛🏻🐐🐐mickey/sarah🐐🐐🧛🏻🧛🏻 (@mickeyisdumb) October 26, 2022😭😭😭😭found this under an elon musk post😭😭😭😭😭😭 pic.twitter.com/nvaFiJ5ELn
— 🧛🏻🧛🏻🐐🐐mickey/sarah🐐🐐🧛🏻🧛🏻 (@mickeyisdumb) October 26, 2022
ട്വിറ്റർ ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കിയതിന് പിന്നാലെ സിഇഒ പരാഗ് അഗർവാൾ, സിഎഫ്ഒ നെഡ് സേഗൾ, ലീഗൽ അഫയേഴ്‌സ് ആൻഡ് പോളിസി മേധാവി വിജയ ഗഡ്ഡെ എന്നിവരെ പിരിച്ചുവിട്ടിരുന്നു. തുടർന്ന് ട്വിറ്ററടക്കമുള്ള സമൂഹ മാധ്യമങ്ങളിൽ ഇലോൺ മസ്‌കിനെ കുറിച്ചുള്ള ട്രോളുകൾ കൊണ്ട് നിറഞ്ഞു.
-
Free Bird Obrigado Elon Musk #Thanks pic.twitter.com/1p8djrgSUd
— Pan (@Juninho_Pan) October 28, 2022 " class="align-text-top noRightClick twitterSection" data="
">Free Bird Obrigado Elon Musk #Thanks pic.twitter.com/1p8djrgSUd
— Pan (@Juninho_Pan) October 28, 2022Free Bird Obrigado Elon Musk #Thanks pic.twitter.com/1p8djrgSUd
— Pan (@Juninho_Pan) October 28, 2022
അവഞ്ചേഴ്‌സ് സിനിമയിലെ വില്ലനായ താനോസിനെ മസ്‌ക് ആയി ചിത്രീകരിച്ചിരിക്കുന്ന ഒരു മീം സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. താനോസ് വിരലുകൾ ഞൊടിക്കുമ്പോൾ ജീവനക്കാരെ തുടച്ചുനീക്കുന്നത് മീമിൽ കാണാം.
-
#ParagAgrawal is back with a bang in front of Twitter HQ pic.twitter.com/U2h1ftSQqL
— Atrij Kasera (@AtrijKasera) October 28, 2022 " class="align-text-top noRightClick twitterSection" data="
">#ParagAgrawal is back with a bang in front of Twitter HQ pic.twitter.com/U2h1ftSQqL
— Atrij Kasera (@AtrijKasera) October 28, 2022#ParagAgrawal is back with a bang in front of Twitter HQ pic.twitter.com/U2h1ftSQqL
— Atrij Kasera (@AtrijKasera) October 28, 2022
കാറിൽ ഇരുന്നുകൊണ്ട് പുറത്തെ പക്ഷി വിൽപനക്കാരനിൽ നിന്ന് പക്ഷികളെ വാങ്ങി അവ ഓരോന്നിനെയായി മോചിപ്പിക്കുന്നതാണ് മറ്റൊരു ട്വിറ്റർ ഉപയോക്താവ് പങ്കുവച്ച മീം.
പരാഗ് അഗർവാൾ ട്വിറ്റർ ആസ്ഥാനത്ത് ഒരു പ്രകമ്പനം സൃഷ്‌ടിച്ചുകൊണ്ട് തിരിച്ചെത്തി എന്ന അടിക്കുറിപ്പോടെ റോഡരികിലെ അഗർവാൾ ബേക്കറിയുടെ ഫോട്ടോ മറ്റൊരാൾ പങ്കുവച്ചു.