ETV Bharat / international

'അന്ത്യദിന' മഞ്ഞുപാളി കൂടുതല്‍ വേഗത്തില്‍ ദുരന്തം വിതയ്‌ക്കുമെന്ന് ഗവേഷകര്‍ - മഞ്ഞുപാളി

യുകെ എന്ന രാജ്യത്തിന്‍റെ അത്ര വലിപ്പമുള്ള ദക്ഷിണ ധ്രുവത്തിലെ മഞ്ഞുപാളിയാണ് അന്ത്യദിന മഞ്ഞുപാളി എന്ന് വിളിപ്പേരുള്ള ത്വയിറ്റ്‌സ്. സമുദ്രത്തിന്‍റെ കൂടുതല്‍ ആഴത്തിലുള്ള ഗ്രൗണ്ടിങ്പോയിന്‍റില്‍ ഈ മഞ്ഞുപാളി നിലയുറപ്പിക്കുകയാണെങ്കില്‍ ഉരുകലിന്‍റെ നിരക്ക് വര്‍ധിക്കുമെന്നാണ് കണ്ടെത്തല്‍.

Doomsday Glacier melting rate  അന്ത്യദിന മഞ്ഞ്പാളി  ത്വയിറ്റ്‌സ്  Thwaites Glacier  study on Doomsday Glacier  ത്വയിറ്റ്‌സ് മഞ്ഞ്പാളിയെകുറിച്ചുള്ള പഠനം
അന്ത്യദിന മഞ്ഞ്പാളി കൂടുതല്‍ വേഗത്തില്‍ ദുരന്തം വിതയ്‌ക്കുമെന്ന് ഗവേഷകര്‍
author img

By

Published : Sep 12, 2022, 8:24 PM IST

ലണ്ടന്‍: 'അന്ത്യദിന' മഞ്ഞുപാളി ശാസ്‌ത്രലോകം മുന്‍പ് കരുതിയതിനേക്കാള്‍ വേഗത്തില്‍ ഉരുകുമെന്ന് കണ്ടെത്തല്‍. മഞ്ഞുപാളിയെ കുറിച്ച് പഠിക്കുന്ന അന്താരാഷ്‌ട്ര ഗവേഷക കൂട്ടായ്‌മയുടെ പഠനത്തിലാണ് കണ്ടെത്തല്‍. നാച്വര്‍ ജിയോസയന്‍സ് എന്ന ശാസ്ത്ര ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.

ദക്ഷിണ ധ്രുവത്തിലെ ത്വയിറ്റ്‌സ് മഞ്ഞുപാളിയെയാണ് (Thwaites Glacier) അന്ത്യദിന മഞ്ഞുപാളി എന്ന് വിളിക്കുന്നത്. മഞ്ഞുപാളിക്ക് ചുറ്റുമുള്ള സമുദ്ര അടിത്തട്ട് വിശദമായി റോബോട്ടിനെ ഉപയോഗിച്ച് പരിശോധിച്ചാണ് ഈ വിലയിരുത്തല്‍.

കഴിഞ്ഞ രണ്ട് നൂറ്റാണ്ടുകള്‍ക്കിടയിലെ ഒരു ഘട്ടത്തില്‍ ത്വയിറ്റ്സ്‌ മഞ്ഞുപാളി ഉരുകിയത് അതിവേഗത്തിലാണെന്ന് അന്താരാഷട്ര ഗവേഷണ സംഘത്തിന്‍റെ പുതിയ പഠനത്തില്‍ കണ്ടെത്തി. കാലവസ്ഥ വ്യതിയാനം മൂലം ഈയൊരു സാഹചര്യം വീണ്ടും ഉണ്ടാകുമെന്നാണ് ശാസ്‌ത്ര ലോകം കണക്കാക്കുന്നത്.

യുകെയുടെ അത്രയും വലിപ്പമുള്ള മഞ്ഞുപാളിയാണ് ത്വയിറ്റ്‌സ്. പശ്ചിമ അന്‍റാര്‍ട്ടിക്കയുടെ തീരത്തെ കടലിലേക്ക് ഈ മഞ്ഞുപാളി ഉരുകുകയാണ്. ഈ മഞ്ഞുപാളി മൊത്തത്തില്‍ ഉരുകി കഴിഞ്ഞാലുള്ള ഭയാനക സാഹചര്യത്തെ സൂചിപ്പിച്ച് കൊണ്ടാണ് അന്ത്യദിന മഞ്ഞുപാളി എന്ന് ത്വയിറ്റ്‌സിനെ വിളിക്കുന്നത്.

ത്വയിറ്റ്‌സ് പൂര്‍ണമായി ഉരുകി കഴിഞ്ഞാല്‍ മൂന്ന് മുതല്‍ പത്തടിവരെ ലോകത്തിലെ സമുദ്ര ജലനിരപ്പ് ഉയരുമെന്നാണ് ഗവേഷകര്‍ കണക്കാക്കുന്നത്. കാലവസ്ഥ വ്യതിയാനം മൂലം ത്വയിറ്റ്‌സ് ഉരുകുന്നതിന്‍റെ തോത് കഴിഞ്ഞ മുപ്പത് വര്‍ഷത്തിന് മുമ്പുള്ളതിനേക്കാള്‍ ഇരട്ടിയായി വര്‍ധിച്ചിരിക്കുകയാണ് . ഒരു വര്‍ഷം ത്വയിറ്റ്‌സിന് 5,000 കോടി ടണ്‍ ഐസ് നഷ്‌ടപ്പെടുന്നുണ്ടെന്നാണ് കണക്കുകൂട്ടല്‍.

ത്വയിറ്റ്‌സിന്‍റെ ഘടന: ഈ മഞ്ഞുപാളി സമുദ്രത്തിന്‍റെ ഉപരിതലത്തില്‍ നിന്നും താഴോട്ട് വ്യാപിച്ച നിലയിലാണ്. സമുദ്രത്തിന്‍റെ അടിത്തട്ടിലെ തള്ളിനില്‍ക്കുന്ന ഭാഗം ഇതിനെ ബന്ധിപ്പിച്ച് നിര്‍ത്തുന്നു. അതുകൊണ്ടാണ് ഈ ഭീമാകാരനായ മഞ്ഞുപാളി തെന്നിപോകാത്തത്.

ഇങ്ങനെ മഞ്ഞുപാളിയെ പിടിച്ച് നിര്‍ത്തുന്ന സമുദ്രത്തിന്‍റെ അടിഭാഗത്തിന് ഗ്രൗണ്ടിങ് പോയിന്‍റ്സ് എന്നാണ് വിളിക്കുന്നത്. ഈ മഞ്ഞുപാളിയുടെ ഉരുകലിന്‍റെ നിരക്കിനെ നിശ്ചയിക്കുന്ന കാര്യത്തില്‍ നിര്‍ണായക പങ്ക് ഈ ഗ്രൗണ്ടിങ് പോയിന്‍റിനുണ്ട്. ത്വയിറ്റ്‌സിനെ മുന്‍കാലത്ത് പിടിച്ച് നിര്‍ത്തിയിരുന്ന ഗ്രൗണ്ടിങ് പോയിന്‍റുകളില്‍ ഒരെണ്ണത്തില്‍ സമുദ്രാന്തര്‍ വാഹിനിയായ റോബോട്ടിനെ ഉപയോഗിച്ച് നടത്തിയ വിശദമായ മാപ്പിങ്ങിലൂടെയാണ് ഗവേഷകര്‍ പുതിയ കണ്ടെത്തലിലെത്തിയത്.

സമുദ്ര ഉപരിതലത്തില്‍ നിന്ന് 650 മീറ്റര്‍ താഴെയുള്ള സമുദ്ര അടിത്തട്ടിലെ ഒരു കുന്നായിരുന്നു (Seafloor Ridge) ത്വയിറ്റ്‌സിന്‍റെ മുമ്പത്തെ ഗ്രൗണ്ടിങ് പോയിന്‍റ്. ഇതിന് ബംമ്പ് എന്നാണ് പേര്. കഴിഞ്ഞ രണ്ട് നൂറ്റാണ്ടിനിടെയിലുള്ള ഒരു ഘട്ടത്തിലാണ് ബംമ്പ് ഈ മഞ്ഞുപാളിയെ താങ്ങിനിര്‍ത്തിയത്.

ബംമ്പ് താങ്ങിനിര്‍ത്തിയിരുന്നപ്പോള്‍ ത്വയിറ്റ്‌സ് ഉരുകിയിരുന്നത് ഇപ്പോള്‍ ഉരുകുന്നതിനേക്കാളും മൂന്നിരട്ടിയോളം കൂടുതലാണെന്ന് ഗവേഷകര്‍ കണക്കാക്കുന്നു. റോബോട്ട് ഉപയോഗിച്ച് ബമ്പിന്‍റെ വിശദമായ മാപ്പിങ്ങിലൂടെയാണ് ഗവേഷകര്‍ ഈ കണക്കാക്കല്‍ നടത്തിയിരിക്കുന്നത്. ഭാവിയില്‍ എന്ത് സംഭവിക്കാം എന്നതിന്‍റെ സൂചനകള്‍ ഈ പഠനം നല്‍കുന്നുവെന്ന് ഗവേഷകര്‍ പറയുന്നു.

ഇപ്പോള്‍ ത്വയിറ്റ്‌സ് നിലയുറപ്പിച്ചിരിക്കുന്ന ഗ്രൗണ്ടിങ് പോയിന്‍റ് സമുദ്ര ഉപരിതലത്തില്‍ നിന്നും 300 മീറ്റര്‍ താഴെയുള്ളതാണ്. ഈ ഗ്രൗണ്ടിങ് പോയിന്‍റില്‍ നിന്നും സ്ഥാനം തെറ്റി ബംമ്പ് പോലെ കൂടുതല്‍ ആഴത്തിലുള്ള ഗ്രൗണ്ടിങ് പോയിന്‍റില്‍ ത്വയിറ്റ്‌സ് നിലയുറപ്പിക്കുകയാണെങ്കില്‍ മഞ്ഞ് ഉരുകുന്നതിന്‍റെ വേഗത ഇപ്പോള്‍ ഉള്ളതിനേക്കാള്‍ വര്‍ധിക്കും. കാലവസ്ഥ വ്യതിയാനം കാരണം കൂടുതല്‍ ചൂട് പിടിച്ച കടല്‍വെള്ളം മഞ്ഞുപാളിയുടെ അടിഭാഗം ഉരുക്കി കളയുന്ന സാഹചര്യത്തില്‍ ഇതിനുള്ള സാധ്യത കൂടുതലാണെന്നാണ് ഗവേഷകര്‍ വിലയിരുത്തുന്നു.

ത്വയിറ്റ്‌സ് കച്ചിതുരുമ്പില്‍ പിടിച്ചിരിക്കുന്ന അവസ്ഥയിലാണെന്ന് ഗവേഷണ സംഘത്തിലുള്ള മറൈന്‍ ജിയോഫിസിസ്റ്റ് റോബര്‍ട്ട് ലാര്‍ട്ടര്‍ പറഞ്ഞു. കുറഞ്ഞ സമയ പരിധിയില്‍ വലിയ മാറ്റങ്ങള്‍ ത്വയിറ്റ്‌സില്‍ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഗവേഷണം നടത്തിയ രീതി: റാന്‍ എന്ന് പേരിട്ട സമുദ്രാന്തര്‍ വാഹിനിയായ റോബോട്ടിനെ ഉപയോഗിച്ചാണ് ബംമ്പിന്‍റെ വിശദമായ മാപ്പിങ് നടത്തിയത്. സ്‌കാന്‍ഡിനേവിയന്‍ ഇതിഹാസത്തിലെ സമുദ്ര ദേവന്‍റെ പേരാണ് റാന്‍. 20 മണിക്കൂര്‍ ചെലവിട്ട് ത്വയിറ്റ്‌സിന്‍റെ മുന്‍കാല ഗ്രൗണ്ടിങ് പോയിന്‍റായ ബംമ്പിന്‍റെ 13 ചതുരശ്ര കിലോമീറ്റര്‍ ഭാഗം വിശദമായ പരിശോധന റാന്‍ നടത്തി.

ബംമ്പിന് നീളത്തിലുള്ള സമാന്തരങ്ങളായ 160 വരകള്‍ പോലെയുള്ള വിള്ളലുകളുണ്ടെന്ന് ഈ മാപ്പിങ്ങില്‍ കണ്ടെത്തി. 0.1 മീറ്റര്‍ മുതല്‍ 0.7 മീറ്റർ വരെ ആഴത്തിലുള്ളതാണ് ഈ വിള്ളലുകള്‍. ഇവയെ റിബ്ബുകള്‍ എന്നും വിളിക്കും. ഈ റിബ്ബുകള്‍ തമ്മിലുള്ള അകലം 1.6 മീറ്റര്‍ മുതല്‍ 10.5 മീറ്റര്‍ വരെയാണ്.

കൂടുതല്‍ റിബ്ബുകളും തമ്മിലുള്ള പരസ്‌പരമുള്ള അകലം 7 മീറ്ററാണ്. വേലിയേറ്റം ത്വയിറ്റ്‌സിനെ സമുദ്രത്തിന്‍റെ മേലോട്ട് ഉയര്‍ത്തിയപ്പോഴുള്ള അടയാളങ്ങളാണ് ഈ റിബ്ബുകള്‍. ഒരോ റിബ്ബും ത്വയിറ്റ്‌സിന്‍റെ ഒരു ദിവസത്തെ സ്ഥാനചലനത്തേയാണ് പ്രതിനിധീകരിക്കുന്നതെന്ന് ഗവേഷകര്‍ പറഞ്ഞു.

5.5 മാസമെടുത്തുള്ള ത്വയിറ്റ്‌സിന്‍റെ സ്ഥാനചലനത്തെയാണ് 160 റിബ്ബുകള്‍ പ്രതിനിധാനം ചെയ്യുന്നത്. റിബ്ബുകളുടെ ആഴത്തിലും അവ തമ്മിലുള്ള ദൂരത്തിലുമുള്ള വ്യത്യാസത്തിന് കാരണം സ്‌പ്രിങ്, നീപ്പ് വേലിയേറ്റ-ഇറക്കങ്ങളുടെ ചംക്രമണമാണ്. സ്‌പ്രിങ് വേലിയേറ്റ-ഇറക്ക സമയത്ത് ത്വയിറ്റ്‌സിന് കൂടുതല്‍ ദൂരത്തിലുള്ള സ്ഥാനചലനമുണ്ടായി. ഈ വേലിയേറ്റങ്ങളുടെ അളവ് പ്രതിഫലിപ്പിക്കുന്നതാണ് ഒരോ റിബ്ബുകളും.

ഈ റിബ്ബുകള്‍ തമ്മിലുള്ള അകലം വിലയിരുത്തി ബംമ്പില്‍ നിലയുറപ്പിച്ച സമയത്ത് ത്വയിറ്റ്‌സിന് ഒരു വര്‍ഷം നഷ്‌ടപ്പെടുന്നത് 2.1 നും 2.3 കിലോമീറ്ററിനും ഇടയില്‍ ദൂരപരിധിയിലുള്ള മഞ്ഞുപാളിയാണെന്ന് ഗവേഷകര്‍ കണക്കാക്കി. ഇത് 2011-2019 കാലഘട്ടത്തില്‍ ത്വയിറ്റ്‌സിന്‍റെ ഒരു വര്‍ഷത്തെ ഉരുകലിന്‍റെ നിരക്കിനേക്കാള്‍ മൂന്നിരട്ടിയോളം കൂടുതലാണ്. ഉപഗ്രഹ ചിത്രങ്ങള്‍ പരിശോധിച്ച് കണക്കാക്കിയത് ത്വയിറ്റ്‌സിന് 2011-2019 കാലഘട്ടത്തില്‍ ഒരു വര്‍ഷം 0.8 കിലോമീറ്റര്‍ എന്ന നിരക്കില്‍ മഞ്ഞുപാളി നഷ്‌ടപ്പെട്ടുവെന്നാണ് .

ത്വിയിറ്റ്‌സ് എപ്പോഴാണ് ബംമ്പില്‍ സ്ഥാനമുറപ്പിച്ചിരുന്നത് എന്നതിനെ കുറിച്ച് കൃത്യമായ കാലഗണനം നടത്താന്‍ ഗവേഷകര്‍ക്ക് സാധിച്ചിട്ടില്ല. എന്നാല്‍ ഇത് കഴിഞ്ഞ രണ്ട് നൂറ്റാണ്ടിനുള്ളിലെ ഒരു ഘട്ടത്തിലാണ് എന്നതിനെ കുറിച്ച് വിലയിരുത്തല്‍ നടത്താന്‍ ഗവേഷകര്‍ക്ക് സാധിച്ചിട്ടുണ്ട്. ഇത് 1950ന് മുമ്പാകാനാണ് ഏറ്റവും കൂടുതല്‍ സാധ്യതയെന്നും ഗവേഷകര്‍ കണക്കുകൂട്ടുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.