ETV Bharat / international

വിവാഹേതര ബന്ധം മറച്ചുവയ്‌ക്കാന്‍ നടിക്ക് പണം: ട്രംപ് കുറ്റക്കാരനെന്ന് കോടതി, അറസ്റ്റിന് സാധ്യത

author img

By

Published : Mar 31, 2023, 11:32 AM IST

Updated : Mar 31, 2023, 12:41 PM IST

വിവാഹേതര ബന്ധം മറച്ചുവയ്‌ക്കാന്‍ പോണ്‍ താരം സ്റ്റോമി ഡാനിയല്‍സിന് ഡൊണാള്‍ഡ് ട്രംപ് 1.30 ലക്ഷം ഡോളര്‍ നല്‍കി എന്ന കേസിലാണ് കോടതി വിധി

Donald Trump indicted by NY grand jury over hush money payments  Porn Star Hush Money case  Donald Trump Indicted  Donald Trump Indicted Over Porn Star Hush Money  ട്രംപ് കുറ്റക്കാരനെന്ന് കോടതി  ഹഷ്‌ മണി
ട്രംപ് കുറ്റക്കാരനെന്ന് കോടതി

ന്യൂയോർക്ക്: അമേരിക്കന്‍ മുന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെതിരായ 'ഹഷ്‌ മണി' കേസില്‍ വിധി പുറപ്പെടുവിച്ച് ന്യൂയോര്‍ക്കിലെ മാന്‍ഹട്ടന്‍ കോടതി. വിവാഹേതര ബന്ധം വെളിപ്പെടുത്താതിരിക്കാന്‍ അശ്ലീല ചിത്ര (Porn Film) നടിക്ക് ട്രംപ് പണം നല്‍കിയെന്ന കേസില്‍ ട്രംപ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. ട്രംപ് 1.30 ലക്ഷം ഡോളറാണ് പോണ്‍ താരം സ്റ്റോമി ഡാനിയല്‍സിന് നല്‍കിയത്. ഈ പണം ബിസിനസ് ചെലവായി കാണിച്ചതാണ് കുറ്റകരമായത്.

ക്രിമിനൽ കുറ്റം നേരിടുന്ന ആദ്യത്തെ മുൻ യുഎസ് പ്രസിഡന്‍റ്: 2016 തെരഞ്ഞെടുപ്പ് പ്രചാരണകാലത്താണ് നടിക്ക് പണം നല്‍കിയത്. മാന്‍ഹട്ടന്‍ കോടതി കുറ്റംചുമത്തിയതിന്‍റെ പശ്ചാത്തലത്തില്‍ ട്രംപിനെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ സാധ്യത ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ഈ സംഭവത്തോടെ ക്രിമിനൽ കുറ്റം നേരിടുന്ന ആദ്യത്തെ മുൻ യുഎസ് പ്രസിഡന്‍റായി ഡൊണാൾഡ് ട്രംപ് മാറി.

കീഴടങ്ങലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഏകോപിപ്പിക്കാൻ വ്യാഴാഴ്‌ച (മാര്‍ച്ച് 30) വൈകുന്നേരം ട്രംപിന്‍റെ അഭിഭാഷകരുമായി സംസാരിച്ചതായി മാൻഹട്ടൻ ജില്ല അറ്റോർണി (ഡിഎ) ആൽവിൻ ബ്രാഗിന്‍റെ ഓഫിസ് മാധ്യമങ്ങളോട് സ്ഥിരീകരിച്ചു. 'മാൻഹട്ടൻ ഡിഎയുടെ ഓഫിസിലെത്തി ഇന്ന് വൈകുന്നേരം കീഴടങ്ങുന്നത് സംബന്ധിച്ച് ഞങ്ങൾ ട്രംപിന്‍റെ അഭിഭാഷകനുമായി ബന്ധപ്പെട്ടിരുന്നു. വിചാരണ തിയതി വരുന്ന ഘട്ടത്തില്‍ മാർഗനിർദേശം നൽകും'. - ജില്ല അറ്റോർണിയുടെ വക്താവ് വ്യക്തമാക്കി.

'ട്രംപ് അറസ്റ്റിലായാൽ വീണ്ടും പ്രസിഡന്‍റാവും': യുഎസിന്‍റെ 45ാമത് പ്രസിഡന്‍റായിരുന്ന ട്രംപ് വരുന്ന തിങ്കളാഴ്‌ച ഫ്ലോറിഡയിലെ തന്‍റെ വീട്ടിൽ നിന്ന് ന്യൂയോർക്കിലേക്ക് എത്തും. തുടര്‍ന്ന്, ചൊവ്വാഴ്ച കോടതിയിൽ ഹാജരാകുമെന്ന് രാജ്യത്തെ പ്രമുഖ മാധ്യമമായ സിബിഎസ് ന്യൂസിനോട് ട്രംപിന്‍റെ അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. ഹഷ് മണി കേസില്‍ ഡൊണാൾഡ് ട്രംപ് അറസ്റ്റിലായാൽ അദ്ദേഹം വൻ വിജയത്തോടെ വീണ്ടും അമേരിക്കന്‍ പ്രസിഡന്‍റാവുമെന്ന് ലോക സമ്പന്നരില്‍ പ്രമുഖനും ട്വിറ്റർ മേധാവിയുമായ ഇലോൺ മസ്‌ക് പറഞ്ഞിരുന്നു.

ഇക്കഴിഞ്ഞ മാര്‍ച്ച് 19നായിരുന്നു അദ്ദേഹം തന്‍റെ നിരീക്ഷണം വ്യക്തമാക്കിയത്. ഹഷ് മണി ഇടപാടുമായി ബന്ധപ്പെട്ട് ഒരു വർഷമായി അന്വേഷണം നടക്കുകയാണ്. ഈ സാഹചര്യത്തില്‍ താന്‍ അറസ്റ്റ് ചെയ്യപ്പെട്ടാല്‍ പ്രതിഷേധിക്കാൻ തന്‍റെ അനുയായികളോട് ട്രംപ് ആവശ്യപ്പെട്ടിരുന്നു. ട്രംപുമായുള്ള ബന്ധം വെളിപ്പെടുത്താതിരിക്കാന്‍ ഡാനിയൽസിന് 130,000 ഡോളർ 2016ൽ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് കൈമാറിയത്. ട്രംപിന്‍റെ സ്വകാര്യ അഭിഭാഷകൻ മൈക്കൽ കോഹനാണ് ഈ പണം നല്‍കിയതെന്നാണ് ആരോപണം.

ALSO READ| നടിക്ക് 'ഹഷ് മണി' നല്‍കിയെന്ന കേസ് : ട്രംപ് അറസ്‌റ്റ് ചെയ്യപ്പെട്ടാൽ വൻ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് എലോൺ മസ്‌ക്

കോഹൻ സ്ഥാപിച്ച ഷെൽ കമ്പനി വഴിയാണ് ഈ പണം നൽകിയതെന്നും കേസില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ട്രംപ് ഈ ആരോപണം ശക്തമായി നിഷേധിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍, പണം നല്‍കിയത് കോഹന്‍ പിന്നീട് വെളിപ്പെടുത്തുകയുണ്ടായി. അത് അന്വേഷണത്തിൽ കലാശിക്കുകയും സാമ്പത്തിക നിയമ ലംഘനങ്ങൾ ഉൾപ്പടെയുള്ള ആരോപണങ്ങളിൽ അഭിഭാഷകനെതിരെ നടപടി ഉണ്ടാവുകയും ചെയ്‌തിരുന്നു.

Last Updated : Mar 31, 2023, 12:41 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.