ETV Bharat / international

ജപ്പാൻ ഭൂകമ്പത്തിൽ മരണസംഖ്യ 213 ആയി ; ദുരിതാശ്വാസ കേന്ദ്രങ്ങളിൽ പകർച്ചവ്യാധി മുന്നറിയിപ്പ്

Japan Earthquake : ജപ്പാനിലുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 213 ആയി. പരിക്കേറ്റ് ചികിത്സയിലിരുന്നവരാണ് മരിച്ചത്. ദുരിതാശ്വാസ കേന്ദ്രങ്ങളിൽ പകർച്ചവ്യാധി മുന്നറിയിപ്പ്.

Japan earthquake  Japan earthquake death  ജപ്പാൻ ഭൂകമ്പം  ജപ്പാൻ ഭൂചലനം
Death Toll Raise in Japan Earthquake
author img

By ETV Bharat Kerala Team

Published : Jan 11, 2024, 11:57 AM IST

Updated : Jan 11, 2024, 7:51 PM IST

ടോക്കിയോ : പുതുവർഷ ദിനത്തിൽ ജപ്പാനിലുണ്ടായ ഭൂകമ്പത്തിൽ പരിക്കേറ്റ എട്ടുപേർകൂടി മരിച്ചു. ചികിത്സയിലിരുന്നവരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 213 ആയി(Japan Earthquake Death Toll). റിക്‌ടർ സ്കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ കനത്ത നാശനഷ്‌ടങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു.

26,000-ത്തോളം ആളുകൾ ഇപ്പോഴും സ്‌കൂളുകൾ അടക്കമുള്ള താത്‌കാലിക ദുരിതാശ്വാസ കേന്ദ്രങ്ങളിലാണ്. ഇവരിൽ ഭൂരിഭാഗം പേരുടെയും വീടുകൾ പൂർണമായോ ഭാഗികമായോ തകർന്ന നിലയിലാണ് (Japan Earthquake Crisis). പുതുവർഷ ദിനത്തിൽ നടന്ന 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ ആയിരത്തോളം തുടർ ചലനങ്ങൾ നടന്നിരുന്നു. ഇതുമൂലം ഈ ഭൂഭാഗത്തെ മണ്ണ് അയഞ്ഞ നിലയിലാണ്. ഇവിടങ്ങളില്‍ ചെറിയ മഴയോ മഞ്ഞുവീഴ്‌ചയോ ഉണ്ടായാൽ പോലും മണ്ണിടിച്ചിൽ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത് പാതി തകർന്ന വീടുകൾ പൂർണമായി നിലംപൊത്താൻ ഇടവരുത്തും (Japan Earthquake Aftershocks).

ജപ്പാനിലെ നോട്ടോ ഉപദ്വീപിലെ ഇഷികാവയില്‍ പുതുവത്സര ദിനത്തില്‍ പ്രാദേശിക സമയം 4.10നാണ് ആദ്യ ഭൂകമ്പമുണ്ടായത്. ഭൂമിക്കടിയില്‍ പത്ത് കിലോമീറ്റര്‍ ഉള്ളിലായാണ് പ്രകമ്പനമുണ്ടായത്. തകർന്ന അവശിഷ്‌ടങ്ങൾക്കിടയിൽ നിന്ന് ഇപ്പോഴും മൃതദേഹങ്ങൾ കണ്ടെത്തുന്നുണ്ട് (Noto Peninsula Earthquake).

Also Read: 'നടുങ്ങിപ്പോയി' ; ഭൂകമ്പബാധിത ജപ്പാനില്‍ നിന്ന് മടങ്ങി ജൂനിയര്‍ എന്‍ടിആര്‍

ഇതുവരെ മരിച്ചവരിൽ 98 പേർ സുസു നഗരത്തിലും, 83 പേർ വാജിമയിലും, 20 പേർ അനാമിസുവിലും നിന്നുള്ളവരാണ്. അതേസമയം കാണാതായവരുടെ എണ്ണം 52 ആണ്. 567 പേർ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നുണ്ട്. 1,830 വീടുകൾ ഇതിനോടകം തകർന്നു. 14,000-ലധികം വീടുകളിൽ ഇപ്പോഴും വൈദ്യുതി ഇല്ല. 59,000 ത്തോളം വീടുകളിൽ കുടിവെള്ളത്തിന്‍റെ അഭാവവുമുണ്ട്.

കഴിഞ്ഞ ആഴ്‌ചയിൽ നടന്ന വലിയ പ്രകമ്പനത്തിന് ശേഷം ജപ്പാനിലെ ചില മേഖലകളിൽ 3 മീറ്റർ (10 അടി) ഉയരത്തിൽ വരെ സുനാമി തിരകൾ ആഞ്ഞടിച്ചിരുന്നു. ഇത് നിരവധി വീടുകൾക്ക് കേടുപാട് വരുത്തി. വാജിമ നഗരത്തില്‍ വലിയ തോതിലുള്ള തീപിടിത്തത്തിനും ഭൂകമ്പം കാരണമായി. അഗ്നിബാധയില്‍ നഗരത്തിന്‍റെ ഒരു ഭാഗം കത്തി നശിച്ചു.

അതേസമയം ദുരിതാശ്വാസ കേന്ദ്രങ്ങളിൽ തിങ്ങിപ്പാർക്കുന്ന ആളുകൾക്കിടയിൽ പകർച്ചവ്യാധികൾ പൊട്ടിപ്പുറപ്പെടാനുള്ള സാധ്യതയെക്കുറിച്ച് അധികൃതർ മുന്നറിയിപ്പ് നൽകി. പല ദുരിതാശ്വാസ കേന്ദ്രങ്ങളിലും ഭക്ഷണത്തിന്‍റെയും കുടിവെള്ളത്തിന്‍റെയും അഭാവം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. പല കേന്ദ്രങ്ങളിലും ആളുകൾ തറയിലാണ് കിടന്നുറങ്ങുന്നത്. പുതപ്പ് പോലുമില്ലാതെ തണുപ്പിനെയും കാറ്റിനെയും അതിജീവിച്ച് ക്യാമ്പുകളിൽ കഴിയുകയാണിവർ.

Also Read: ജപ്പാൻ ഭൂകമ്പം: തകര്‍ന്ന വീട്ടില്‍ നിന്ന് വൃദ്ധനെ രക്ഷിച്ചു

ഇഷിക്കാവയിൽ 500 പേർക്ക് താമസിക്കാവുന്ന ഒരു വലിയ ഹാളിൽ ക്യാമ്പിംഗ് ടെന്‍റുകൾ സ്ഥാപിച്ചിട്ടുണ്ട്. ഗർഭിണികൾക്കും രോഗികൾക്കും പ്രായമായവർക്കുമാണ് ഇവിടെ മുൻഗണന. അതിനിടെ പ്രദേശത്തെ ചില വലിയ ഹോട്ടലുകൾ ദുരിതാശ്വാസ കേന്ദ്രങ്ങളാക്കാൻ സന്നദ്ധതയറിയിച്ച് രംഗത്തുവന്നിട്ടുണ്ട്. 110 ഹോട്ടലുകളും ലോഡ്‌ജുകളും ഇത്തരത്തിൽ സ്വമേധയാ രംഗത്തുവന്നതായാണ് റിപ്പോർട്ട്. 3000 പേരെ ഇത്തരത്തിലുള്ള ഷെൽട്ടറുകളിലേക്ക് മാറ്റാനാകും.

Last Updated : Jan 11, 2024, 7:51 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.