ETV Bharat / international

തുർക്കി-സിറിയ ഭൂകമ്പം: മരണം 41,000 കടന്നു - new trending

തുർക്കിയിലും വടക്കുപടിഞ്ഞാറൻ സിറിയയിലും രക്ഷാപ്രവർത്തനം തുടരുന്നു. സുസജ്ജമായി ഇന്ത്യൻ സൈന്യം ദുരന്തഭൂമിയിൽ. ഇതിനോടകം ഇന്ത്യ നൽകിയത് ജീവൻ രക്ഷാ മരുന്നുകൾ ഉൾപ്പെടെ കോടിക്കണക്കിന് രൂപയുടെ സഹായം

syria  turkey  quake Death  syria turkey quake  world news  രക്ഷാപ്രവർത്തനം  indian army  medical aid  new story  operation dost  indian help  world watching  new trending  death in quake
turkey-syria quake indian aid
author img

By

Published : Feb 17, 2023, 11:35 AM IST

അങ്കാറ: തുർക്കിയിലും വടക്കുപടിഞ്ഞാറൻ സിറിയയിലും ഉണ്ടായ ഭൂകമ്പങ്ങളിൽ മരിച്ചവരുടെ എണ്ണം 41,000 കടന്നതായി വോയ്‌സ് ഓഫ് അമേരിക്ക (വിഒഎ) റിപ്പോർട്ട് ചെയ്തു. ഭൂകമ്പത്തിന് ഒമ്പത് ദിവസങ്ങൾക്ക് ശേഷം അങ്കാറയിൽ ഒരു അമ്മയേയും രണ്ട് കുട്ടികളെയും, തുർക്കിയിലെ തെക്കൻ നഗരമായ കഹ്‌റാമൻമാരസിലെ അവശിഷ്‌ടങ്ങളിൽ നിന്ന് രണ്ട് സ്ത്രീകളെയും പുറത്തെടുത്തിരുന്നു. ഭൂകമ്പത്തിന് 228 മണിക്കൂറിന് ശേഷമാണ് അങ്കാറയിലെ രക്ഷാപ്രവർത്തനം നടന്നതെന്ന് സർക്കാർ ഉടമസ്ഥതയിലുള്ള അനഡോലു വാർത്താ ഏജൻസിയെ ഉദ്ധരിച്ച് വിഒഎ റിപ്പോർട്ട് ചെയ്തു.

ഫെബ്രുവരി 6നാണ്, തുർക്കിയിലും സിറിയയിലും 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. രാജ്യം സ്ഥാപിതമായതിന് ശേഷമുള്ള ഏറ്റവും മാരകമായ ദുരന്തത്തിലൂടെ കടന്നുപോവുകയാണ് തുർക്കി. രക്ഷാപ്രവർത്തനവും സന്നധ സേവനവും തുടരുന്നുണ്ടെങ്കിലും ഭൂകമ്പത്തെ അതിജീവിച്ച ദശലക്ഷക്കണക്കിന് ആളുകൾക്ക് ജീവിതം തിരികെ പിടിക്കണമെങ്കിൽ സന്നധസംഘടനകളുടെ സഹായം ഇനിയും ആവശ്യമാണ്. പതിനായിരങ്ങൾക്ക് ദാരുണമായ പരിക്ക് പറ്റിയ ഭൂകമ്പകത്തിൽ രക്ഷാപ്രവർത്തനങ്ങളുടെ വ്യാപ്തി ഇപ്പോഴും അപര്യാപ്തമാണ്.

ഇന്ത്യയുടെ കരുതൽ: ദുഷ്‌കരമായ സമയത്ത് ഇന്ത്യൻ സൈന്യം തുർക്കിക്കും സിറിയയ്ക്കും നൽകുന്ന പിന്തുണ വളരെ വലുതാണ്. അടുത്തിടെ, യുഎൻ ഡിസംഗേജ്മെന്‍റ് ഒബ്സർവർ ഫോഴ്സിന്‍റെ (യുഎൻഡിഒഎഫ്) ഭാഗമായി വിന്യസിച്ച ഇന്ത്യൻ സൈനിക സംഘം സിറിയയിലെ അലപ്പോയിൽ ദുരിതാശ്വാസ സാമഗ്രികൾ എത്തിച്ചു നൽകിയിരുന്നു. ഇന്ത്യൻ സർക്കാരിൽ നിന്നുള്ള ഭക്ഷണം, മരുന്ന് ഉൾപ്പെടെയുള്ളവ കൂടാതെ അന്താരാഷ്ട്ര സമൂഹത്തിൽ നിന്നുള്ള സംഭാവനകളും ഈ സാമഗ്രികളിൽ ഉൾപ്പെടുന്നതായി അഡീഷണൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് പബ്ലിക് ഇൻഫർമേഷൻ (ADG PI), ഇന്ത്യൻ ആർമി വ്യാഴാഴ്ച ട്വീറ്റ് ചെയ്തിരുന്നു.

'ഓപ്പറേഷൻ ദോസ്‌ത്' എന്ന പേരിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഭൂകമ്പം ബാധിച്ച തുർക്കിയിലും സിറിയയയിലും വൈദ്യ സഹായവും നൽകുന്നുണ്ട്. വസുധൈവ കുടുംബകം എന്ന ആശയവുമായി സിറിയയേയും തുർക്കിയേയും ഇന്ത്യ സഹായിക്കുന്നുവെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രി മൻസുഖ് മാണ്ഡവ്യ ട്വിറ്ററിൽ കുറിച്ചിരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം നേരത്തെ പുറത്തിറക്കിയ പ്രസ്താവന പ്രകാരം, 7 കോടിയിലധികം മൂല്യമുള്ള ജീവൻ രക്ഷാ മരുന്നുകൾ, സംരക്ഷണ വസ്തുക്കൾ, ക്രിട്ടിക്കൽ കെയർ ഉപകരണങ്ങൾ എന്നിവ ഉൾപ്പെടുന്ന അടിയന്തര ദുരിതാശ്വാസ സാമഗ്രികൾ തുർക്കിയിലേക്കും സിറിയയിലേക്കും ഉടനടി അയച്ചിരുന്നു.

മൂന്ന് ട്രക്ക് ലോഡ് ദുരിതാശ്വാസ സാമഗ്രികൾ, ജീവൻ രക്ഷിക്കാനുള്ള അടിയന്തര മരുന്നുകളും സംരക്ഷണ വസ്തുക്കളും ഹിൻഡൺ എയർബേസിൽ ക്രമീകരിച്ചിട്ടുണ്ട്. ഏകദേശം 2 കോടി രൂപ വിലമതിക്കുന്ന 27 ജീവൻ രക്ഷ മരുന്നുകൾ, രണ്ട് തരത്തിലുള്ള സംരക്ഷണ വസ്തുക്കൾ, മൂന്ന് തരം ക്രിട്ടിക്കൽ കെയർ ഉപകരണങ്ങൾ എന്നിവയുൾപ്പെടെ 5,945 ടൺ എമർജൻസി റിലീഫ് സാമഗ്രികൾ അടങ്ങിയതാണ് ചരക്ക്. ഫെബ്രുവരി 10 ന്, തുർക്കിക്കും സിറിയയ്ക്കും വേണ്ടി കൂടുതൽ ദുരിതാശ്വാസ സാമഗ്രികൾ സമാഹരിച്ചു. 1.4 കോടി രൂപ വിലമതിക്കുന്ന 72 ക്രിട്ടിക്കൽ കെയർ മരുന്നുകൾ, ഉപഭോഗവസ്തുക്കൾ, 7.3 ടൺ സംരക്ഷണ വസ്തുക്കൾ എന്നിവ ഉൾപ്പെടുന്ന സഹായം സിറിയയക്ക് നൽകിയെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ പ്രസ്താവനയിൽ പറയുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.