ETV Bharat / international

Death Toll In Israel-Palestinian War Is Mounting ബോംബാക്രമണം രൂക്ഷമായ ഗാസയിൽ മരണസംഖ്യ 3,000 കടന്നു; ഹമാസിന്‍റെ ഉന്നത കമാൻഡർ കൊല്ലപ്പെട്ടു

author img

By ETV Bharat Kerala Team

Published : Oct 17, 2023, 11:07 PM IST

Death toll is rising ഗാസയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഹമാസിന്‍റെ മുതിർന്ന സായുധ കമാൻഡർ അയ്‌മാൻ നോഫൽ ഉൾപ്പെടുന്നു

Death toll in the Israel Palestinian war  Death toll in Israel Palestinian war is mounting  Israel Palestinian War  ഇസ്രായേൽ ഫലസ്‌തീനി യുദ്ധം  മരണസംഖ്യ കൂടുന്നു  death toll is rising  വ്യോമാക്രമണം  air strike  ഹമാസിന്‍റെ ഉന്നത കമാൻഡർ കൊല്ലപ്പെട്ടു  Hamas commander killed  Hamas and Israel
Death Toll In Israel-Palestinian War Is Mounting

ടെൽ അവീവ്: തെക്കൻ ഗാസയിലെ പ്രദേശങ്ങളിൽ ഇസ്രയേൽ ബോംബാക്രമണം നടത്തി. പ്രതീക്ഷിത അധിനിവേശത്തിന് മുന്നോടിയായി പലസ്‌തീനികളോട് പലായനം ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു (Death Toll In Israel-Palestinian War Is Mounting). കുറഞ്ഞത് 71 പേർ കൂടി കൊല്ലപ്പെട്ടു. ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 3,000 ആയി. ഗാസയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഹമാസിന്‍റെ മുതിർന്ന സായുധ കമാൻഡർ അയ്‌മാൻ നോഫൽ ഉൾപ്പെടുന്നു. ഇസ് എൽ-ദീൻ അൽ-ഖസ്സാം ബ്രിഗേഡിന്‍റെ ഉന്നത സൈനിക കൗൺസിൽ അംഗമായ നോഫൽ സായുധ വിഭാഗത്തിൽ സെൻട്രൽ ഗാസ പ്രദേശത്തിന്‍റെ ചുമതല വഹിച്ചിരുന്നു.

ഗാസയിൽ ഇസ്രായേൽ ആക്രമണത്തിൽ 3,000 പേർ കൊല്ലപ്പെടുകയും 12,500 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മരിച്ചവരിൽ മൂന്നിൽ രണ്ട് പേരും കുട്ടികളാണെന്ന് ഗാസ ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥൻ മേധത് അബ്ബാസ് പറഞ്ഞു. അധിനിവേശ വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ സൈന്യത്തിന്‍റെ വെടിവയ്പ്പിൽ 61 ഫലസ്‌തീനികൾ കൊല്ലപ്പെടുകയും 1,250 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി ഗാസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗാസയിലെ ഇസ്രായേൽ ബോംബാക്രമണവും കൂട്ടക്കൊലകളും തുടരുകയും അവരുടെ തകർത്ത വീടുകളുടെയും കെട്ടിടങ്ങളുടെയും അവശിഷ്‌ടങ്ങൾക്കടിയിൽ നിന്ന് മൃതദേഹങ്ങൾ നീക്കം ചെയ്യുകയും ചെയ്യുന്നതിനാൽ മരിച്ചവരുടെ എണ്ണം ഗണ്യമായി ഉയരുന്നു.

ഹമാസിന്‍റെ ഒളിത്താവളങ്ങളും അടിസ്ഥാന സൗകര്യങ്ങളും കമാൻഡ് സെന്‍ററുകളും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തുന്നതെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു. ഗാസയിൽ തെക്കൻ ഗാസ നഗരങ്ങളായ റഫ, ഖാൻ യൂനിസ് എന്നിവയ്ക്ക് പുറത്ത് കനത്ത ആക്രമണത്തെ തുടർന്ന് വ്യോമാക്രമണത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി നിവാസികൾ റിപ്പോർട്ട് ചെയ്‌തു. റഫയിൽ 27 പേരും ഖാൻ യൂനിസിൽ 30 പേരും കൊല്ലപ്പെട്ടതായി ഹമാസിന്‍റെ മുതിർന്ന ഉദ്യോഗസ്ഥനും മുൻ ആരോഗ്യ മന്ത്രിയുമായ ബാസെം നയിം റിപ്പോർട്ട് ചെയ്‌തു.

ഒരു അസോസിയേറ്റഡ് പ്രസ് റിപ്പോർട്ടർ 50 ഓളം മൃതദേഹങ്ങൾ ഖാൻ യൂനിസിലെ നാസർ ആശുപത്രിയിൽ കൊണ്ടുവന്നത് കണ്ടു. മൃതദേഹങ്ങൾ അവകാശപ്പെട്ടുക്കൊണ്ട്‌ കുടുംബാംഗങ്ങളും എത്തുന്നുണ്ട്‌. ദേർ അൽ ബലാഹിലെ വ്യോമാക്രമണത്തിൽ ഒരു വീട് തകർന്നു, അവിടെ താമസിക്കുന്ന കുടുംബത്തിലെ ഒമ്പത് പേർ മരിച്ചു. ഗാസ സിറ്റിയിൽ നിന്ന് പലായനം ചെയ്‌ത മറ്റൊരു കുടുംബത്തിലെ മൂന്ന് പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ ഒരു പുരുഷനും 11 സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു. യുദ്ധത്തിന്‌ മുമ്പ് മുന്നറിയിപ്പ് നൽകിയിരുന്നില്ലെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

ഇന്‍റർനെറ്റ്, മൊബൈൽ നെറ്റ്‌വർക്കുകൾ എന്നിവയിൽ നിന്ന് വിച്ഛേദിക്കപ്പെടുമ്പോഴും ഇന്ധനം തീർന്നുപോകുമ്പോഴും തുടർച്ചയായ വ്യോമാക്രമണങ്ങൾക്ക് വിധേയമാകുമ്പോഴും ആളുകളെ രക്ഷിക്കാൻ എമർജൻസി ടീമുകൾ പാടുപെട്ടു. തിങ്കളാഴ്‌ച (16-10-23) ഗാസ സിറ്റിയിലെ സിവിൽ ഡിഫൻസ് ആസ്ഥാനത്ത് ഇസ്രായേൽ യുദ്ധവിമാനങ്ങൾ ആക്രമണം നടത്തി ഏഴ് പാരാമെഡിക്കുകൾ കൊല്ലപ്പെട്ടു. ജോലിക്കിടെ 10 ഡോക്‌ടർമാരും കൊല്ലപ്പെട്ടതായി ആരോഗ്യ അധികൃതർ അറിയിച്ചു. 1 ദശലക്ഷത്തിലധികം ഫലസ്‌തീനികൾ അവരുടെ വീടുകൾ ഉപേക്ഷിച്ച് പലായനം ചെയ്‌തു, 60% പേർ ഇപ്പോൾ കുടിയൊഴിപ്പിക്കൽ മേഖലയ്ക്ക് തെക്ക് ഏകദേശം 14 കിലോമീറ്റർ നീളമുള്ള പ്രദേശത്താണെന്നും യുഎൻ പറഞ്ഞു.

ALSO READ: ഇസ്രയേൽ-ഹമാസ് സംഘർഷം : യുഎസില്‍ വീട്ടുടമയുടെ കുത്തേറ്റുമരിച്ച 6 വയസുകാരന് കണ്ണീരോടെ വിട

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.