ലഹൈന : ഹവായിയിലെ മൗയില്‍ ഉണ്ടായ കാട്ടുതീയില്‍ മരണപ്പെട്ട ആളുകളെ കണ്ടെത്താന്‍ കഠിനമായി പ്രവർത്തിക്കുന്ന ഹവായ് ഉദ്യോഗസ്ഥരെ സഹായിക്കാൻ മൊബൈൽ മോർഗ് യൂണിറ്റ് എത്തി. സ്വന്തക്കാര്‍ക്കായുള്ള തെരച്ചിലിനിടയില്‍ ചിലരുടെ ജീവന്‍ പൊലിയുകയും മരിച്ചവരുടെ എണ്ണം 100ന് മുകളിൽ ഉയരുകയും ചെയ്‌തതോടെയാണ് ഇത്തരത്തില്‍ മൊബൈൽ മോർഗ് യൂണിറ്റിന്‍റെ സഹായം തേടിയത്. ഗവർണർ ജോഷ് ഗ്രീൻ മരണസംഖ്യ 99 ൽ നിന്ന് 101 ആയി ഉയർന്നതായും ഇത്തരമൊരു വലിയ നഷ്‌ടം സംഭവിച്ചതിൽ വേദനയുള്ളതായും അറിയിച്ചു.
യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസസ്, എക്‌സ്-റേ യൂണിറ്റുകളും അതിന് പുറമെ മറ്റ് ഉപകരണങ്ങളും എന്നിവയ്‌ക്കൊപ്പം സാങ്കേതിക വിദഗ്‌ധരുടെ സംഘത്തെ തന്നെ ഏര്‍പ്പാടാക്കിയതായി ഏജൻസിയുടെ ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി ജോനാഥൻ ഗ്രീൻ പറഞ്ഞു. കൂടാതെ ഇത് വളരെ ബുദ്ധിമുട്ടുള്ള ഒരു ദൗത്യമായിരിക്കുമെന്നും ഇരയായവരുടെ എണ്ണം കൂടുതലായതിനാല്‍ തന്നെ ക്ഷമ അത്യന്താപേക്ഷിതമാണെന്നും ഗ്രീൻ കൂട്ടിച്ചേര്‍ത്തു.
ലഹൈനയിൽ തീപിടിത്തമുണ്ടായി ഒരാഴ്‌ചയ്ക്ക് ശേഷം വിനോദസഞ്ചാരികള്‍ക്കായുള്ള ഹോട്ടൽ മുറികളിലായി പലരും താമസം തുടങ്ങി. അവര്‍ക്കാവശ്യമായ അവശ്യവസ്‌തുക്കള്‍, ഭക്ഷണവും വെള്ളവും ഉള്‍പ്പെടെ എത്തിക്കാന്‍ ഒരുപാട് സഹായഹസ്‌തങ്ങള്‍ ഉണ്ടായിരുന്നു.
പ്രത്യേക തരത്തിലുള്ള കഡവർ നായ്ക്കളെ ഉപയോഗിച്ച് സംഘം പ്രദേശത്തിന്‍റെ 32 ശതമാനവും പരിശോധിച്ചതായി കൗണ്ടി ഓഫ് മൗയി ചൊവ്വാഴ്‌ച നടത്തിയ പ്രസ്‌താവനയിൽ പറഞ്ഞു. യുഎസ് മറൈൻ, ഹവായ് നാഷണൽ ഗാർഡ്, ആർമി കോർപ്‌സ് ഓഫ് എഞ്ചിനീയർമാർ, കോസ്റ്റ് ഗാർഡ് എന്നിവയെല്ലാം സഹായ പ്രവർത്തനങ്ങളിൽ പങ്കുചേർന്നു.
മൂന്ന് മൃതദേഹങ്ങൾ മാത്രമേ തിരിച്ചറിയാന്‍ സാധിച്ചിട്ടുള്ളൂ, ചൊവ്വാഴ്‌ച പേരുകൾ പുറത്തുവിടുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. കൂടാതെ കാണാതായ ബന്ധുക്കളുള്ള ആളുകള്‍ ഡിഎൻഎ സാമ്പിളുകൾ നൽകണമെന്നതും മൗയി പോലീസ് ചീഫ് ജോൺ പെല്ലെറ്റിയർ പറഞ്ഞു. ഇതുവരെ 41 സാമ്പിളുകൾ സമർപ്പിച്ചിട്ടുണ്ടെന്നും അതില്‍ അവശിഷ്‌ടങ്ങളിൽ നിന്ന് 13 ഡിഎൻഎ പ്രൊഫൈലുകൾ ലഭിച്ചതായും പറയുന്നു.
കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്താനാവുമെന്നും കാട്ടുതീ ചിലയിടത്ത് ഇതുവരെ പൂർണ്ണമായി നിയന്ത്രിക്കാനായിട്ടില്ലെന്നും ഇതിനകം യുഎസിൽ ഉണ്ടായ ഏറ്റവും മാരകമായ തീയാണിതെന്നും അവയുടെ കാരണം എന്താണെന്നുമുള്ള അന്വേഷണത്തിലാണ്. തീജ്വാലകൾ വിഷ പുക പുറന്തള്ളുന്നതിനെത്തുടർന്ന് കുടിവെള്ളത്തിൽ ഉൾപ്പെടെ വിഷ ഉപോൽപ്പന്നങ്ങൾ നിലനിൽക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
വരണ്ടുണങ്ങിയ തീപിടിത്തത്തിന് സാധ്യതയുള്ള പ്രദേശമായതിനാല്‍ ശക്തമായ കാറ്റുണ്ടായിട്ടും വൈദ്യുതി വിച്ഛേദിക്കാത്തതിന് പ്രാദേശിക പവർ യൂട്ടിലിറ്റി ഇതിനകം വിമർശനം നേരിട്ടിട്ടുണ്ട്. തീ ആളിപ്പടരുന്നതിൽ യൂട്ടിലിറ്റിയുടെ ഉപകരണങ്ങൾക്ക് എന്തെങ്കിലും പങ്കുണ്ടോയെന്ന് വ്യക്തമല്ല. വൈദ്യുതി വിച്ഛേദിച്ചാല്‍ മെഡിക്കൽ ഉപകരണങ്ങളെ ആശ്രയിക്കുന്ന ആളുകളെയും അതുപോലെ തന്നെ അഗ്നിശമന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെയും ബാധിക്കുമെന്നത് ആശങ്കയുളവാക്കുന്നു എന്ന് ഹവായിയൻ ഇലക്‌ട്രിക് കമ്പനി പ്രസിഡന്റും സിഇഒയുമായ ഷെലീ കിമുറ പറഞ്ഞു.
ALSO READ : ആദ്യം മിനസോട്ട, പിന്നെ കാലിഫോര്‍ണിയ, ഇന്ന് ഹവായ് ; കാട്ടുതീയില്‍ ചാരമായി അമേരിക്കന്‍ ദ്വീപ്, മരണം 89