ETV Bharat / international

കരതൊട്ട് മോഖ ; ബംഗ്ലാദേശിന്‍റെയും മ്യാൻമറിന്‍റെയും തീരങ്ങളിൽ കനത്ത മഴ - മോഖ ചുഴലിക്കാറ്റ് ബംഗ്ലാദേശ്

ലക്ഷക്കണക്കിന് ആളുകളെ ഇതിനോടകം ഒഴിപ്പിച്ചു. ചാട്ടോർഗ്രാം, ബിരഷാൽ ഡിവിഷനുകളുടെ തീരപ്രദേശങ്ങളിൽ ചുഴലിക്കാറ്റിന്‍റെ ആദ്യ പ്രഭാവം ആരംഭിച്ചതായി ബംഗ്ലാദേശ് മാധ്യമങ്ങള്‍

Mocha  cyclone mocha  cyclone mocha bangladesh  mocha cyclone  cyclone  cyclone updation  dhaka  mocha cyclone updation  മോഖ  മോഖ ചുഴലിക്കാറ്റ്  ചുഴലിക്കാറ്റ്  മോഖ കരതൊട്ടു  മോഖ ചുഴലിക്കാറ്റ് ബംഗ്ലാദേശ്  മ്യാൻമർ
മോഖ
author img

By

Published : May 14, 2023, 1:21 PM IST

ധാക്ക (ബംഗ്ലാദേശ്) : മോഖ ചുഴലിക്കാറ്റ് കര തൊട്ടു. ബംഗ്ലാദേശിന്‍റെയും മ്യാൻമറിന്‍റെയും തീരങ്ങളിൽ കനത്ത മഴ. പ്രദേശങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു.മോഖ ചുഴലിക്കാറ്റിന്‍റെ ആദ്യ പ്രഭാവം ചാട്ടോർഗ്രാം, ബിരഷാൽ ഡിവിഷനുകളുടെ തീരപ്രദേശങ്ങളിൽ ആരംഭിച്ചതായി ബംഗ്ലാദേശി മാധ്യമമായ ധാക്ക ട്രിബ്യൂൺ റിപ്പോർട്ട് ചെയ്യുന്നു.

മണിക്കൂറിൽ 210 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുന്നത്. വടക്ക്-വടക്കുപടിഞ്ഞാറൻ ദിശയിൽ ചുഴലിക്കാറ്റ് നീങ്ങുകയും രാവിലെ 9:00നും വൈകുന്നേരം 3:00നും ഇടയിൽ കോക്‌സ് ബസാർ-നോർത്ത് തീരം കടക്കുമെന്നും ബംഗ്ലാദേശ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരുന്നു. മുന്നറിയിപ്പിനെ തുടർന്ന് ദുരന്തനിവാരണസേനയുടെ സംഘങ്ങളെ പശ്ചിമ ബംഗാളിലെ ദിഘയിൽ വിന്യസിച്ചിട്ടുണ്ട്.

കോക്‌സ് ബസാറിലെ സമുദ്ര തീരത്ത് അപകട സാധ്യത സിഗ്നൽ 10 (Great Danger Signal 10) ഉയർത്താൻ കോക്‌സ് സമുദ്ര തുറമുഖത്തിന് നിർദേശം നൽകിയിട്ടുണ്ട്. ചാറ്റോഗ്രാമിലെയും പയ്‌റയിലെയും കടൽ തുറമുഖങ്ങൾ അപകട സിഗ്നൽ 8 ഉയർത്തുകയും മോംഗ്ലയിലെ സമുദ്ര തുറമുഖം പ്രാദേശിക മുന്നറിയിപ്പ് സിഗ്നൽ 4 ഉയർത്തുകയും ചെയ്യണമെന്നാണ് നിർദേശം. കോക്‌സ് ബസാറിന്‍റെതീരദേശ ജില്ലയും ചുറ്റുമുള്ള ദ്വീപുകളും ചാറുകളും ഗ്രേറ്റ് ഡേഞ്ചർ സിഗ്നൽ നമ്പർ 10-ന് കീഴിൽ വരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ചാട്ടോഗ്രാം, ഫെനി, നൊഖാലി, ലക്ഷ്‌മിപൂർ, ചാന്ദ്പൂർ, ബാരിഷാൽ, പതുഖാലി, ജലകാത്തി, പിരോജ്‌പൂർ, ബർഗുന, ഭോല എന്നീ തീരദേശ ജില്ലകളും അതിന്‍റെ പുറം ദ്വീപുകളും ഗ്രേറ്റ് ഡേഞ്ചർ സിഗ്നൽ നമ്പർ 8-ന് കീഴിൽ വരുമെന്നാണ് ധാക്ക ട്രിബ്യൂൺ റിപ്പോർട്ട് ചെയ്‌തത്. ബംഗ്ലാദേശിലെയും മ്യാൻമറിലെയും സഹായ ഏജൻസികൾ ചുഴലിക്കാറ്റിനെ നേരിടാൻ തയ്യാറാണെന്നായിരുന്നു സിഎൻഎൻ റിപ്പോർട്ട്.

വ്യാഴാഴ്‌ച പുലർച്ചെയാണ് ഉഷ്‌ണമേഖല ചുഴലിക്കാറ്റായ മോഖ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടത്. ദുരന്ത നിവാരണത്തിലും പ്രഥമ ശുശ്രൂഷയിലും പരിശീലനം നേടിയ 3,000-ലധികം പ്രാദേശിക സന്നദ്ധപ്രവർത്തകരെ ക്യാമ്പുകളിൽ വിന്യസിച്ചിട്ടുണ്ടെന്ന് ഐഎഫ്ആർസി ബംഗ്ലാദേശ് ഡെലിഗേഷൻ മേധാവി സഞ്ജീവ് കഫ്‌ലി പറഞ്ഞു. 7,500 എമർജൻസി ഷെൽട്ടർ കിറ്റുകൾ, 4,000 ശുചിത്വ കിറ്റുകൾ, 2,000 വാട്ടർ കണ്ടെയ്‌നറുകൾ എന്നിവ വിതരണം ചെയ്യാൻ ലഭ്യമാണ്.

മൊബൈൽ ഹെൽത്ത് ടീമുകളും ആംബുലൻസ് സർവീസുകളും സജ്ജമാണ്. പ്രായമായവരെയും കുട്ടികളെയും സഹായിക്കാൻ പ്രത്യേകം പരിശീലനം ലഭിച്ച ടീമുകളും സജ്ജമാണെന്നും അധികൃതർ അറിയിച്ചു. മുന്നറിയിപ്പ് ലഭിച്ചതോടെ നേരത്തെ തന്നെ താഴ്ന്ന പ്രദേശങ്ങളിലുള്ള ആളുകളെയും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുള്ളവരെയും ഒഴിപ്പിക്കാൻ തുടങ്ങിയിരുന്നു.

മ്യാൻമറിലെ റാഖൈൻ സംസ്ഥാനത്തിലെയും അയേർവാഡി മേഖലയിലെയും നിവാസികൾ അവരുടെ വീടുകൾ ഉപേക്ഷിച്ച് ക്ഷേത്രങ്ങളിലും സ്‌കൂളുകളിലും അഭയം തേടി. അപകട സാധ്യത മുൻനിർത്തി നഗര ഗ്രാമ പ്രദേശങ്ങളിൽ ബോധവത്കരണ കാമ്പയിനുകളും നടത്തിയിരുന്നു.

കേരളത്തിൽ മഴയ്‌ക്ക് സാധ്യത : ചുഴലിക്കാറ്റിന്‍റെ സ്വാധീന ഫലമായി കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചിരുന്നു. കേരളത്തിൽ ബുധനാഴ്‌ചയോടെ മഴ സജീവമാകുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ ഇന്ന് സംസ്ഥാനത്ത് പ്രത്യേക മഴ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടില്ല.

More read: തീരം തൊടാനൊരുങ്ങി മോഖ ചുഴലിക്കാറ്റ് ; കേരളത്തില്‍ മഴയ്‌ക്ക് സാധ്യത, നാളെ രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വടക്ക് കിഴക്ക് ബംഗാൾ ഉൾക്കടൽ, വടക്ക് ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്ന മത്സ്യത്തൊഴിലാളികൾ തീരത്തേക്ക് മടങ്ങണമെന്നാണ് നിർദേശം. ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ മത്സ്യബന്ധനത്തിനായി പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.