ETV Bharat / international

Cricket World Cup 2023 Imran Khan Birthday : ആദ്യ മത്സരവും ജന്മദിനവും ഒരേദിവസം, മുന്‍ ലോകനായകന് ഇത് തടവറയിലെ ലോകകപ്പ്; കളി കാണുമോ ഇമ്രാന്‍? - ഇമ്രാൻ ഖാൻ കേസ്

Pakistan Cricket Former Captain Imran Khan's Birthday ലോകകപ്പ് ദിവസം ഏതെങ്കിലും ടിവി സ്‌റ്റുഡിയോയിലൂടെ കളിയെ കുറിച്ചുള്ള വിദഗ്‌ധ അഭിപ്രായങ്ങൾ പറയേണ്ട മുൻ ലോകകപ്പ് നായകൻ ഇമ്രാൻ ഖാന് പാകിസ്ഥാനിലെ തടവറയിൽ ഉദ്‌ഘാടന മത്സരം കാണാൻ അനുമതി തേടണം

Imran Khan  Cricket World Cup 2023  Imran Khan Birthday On First World Cup Day  1992 world cup  Imran Khan case  ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പ്  ക്രിക്കറ്റ് ലോകകപ്പ്  ഇമ്രാൻ ഖാൻ  പാകിസ്ഥാൻ ക്യാപ്‌റ്റൻ ഇമ്രാൻ ഖാൻ  ഇമ്രാൻ ഖാൻ ജന്മദിനം  ഇമ്രാൻ ഖാൻ കേസ്  Pakistan won 1992 Cricket World Cup
Cricket World Cup 2023
author img

By ETV Bharat Kerala Team

Published : Sep 30, 2023, 8:26 PM IST

Updated : Sep 30, 2023, 10:57 PM IST

ഹൈദരാബാദ് : ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പ് (Cricket World Cup 2023) തുടങ്ങാൻ ഇനി അഞ്ച് ദിവസം മാത്രം ബാക്കി... ലോകം മുഴുവൻ ഇന്ത്യയിലേയ്‌ക്ക് ഉറ്റുനോക്കുന്ന ദിവസങ്ങൾ... ഒക്‌ടോബർ അഞ്ചിന് ഇന്ത്യൻ പ്രധാനമന്ത്രിയുടെ പേരിലുള്ള അഹമ്മദാബാദിലെ ക്രിക്കറ്റ് സ്‌റ്റേഡിയത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടും ന്യൂസിലൻഡും തമ്മിലുള്ള ആദ്യ മത്സരം തുടങ്ങുമ്പോൾ അന്നേ ദിവസം പാകിസ്ഥാനിൽ റാവൽപിണ്ടിയിലെ ആദിയല്ല ജയിലിൽ 31 വർഷങ്ങൾക്ക് മുൻപ് ലോകത്തിന്‍റെ കയ്യടിവാങ്ങിയ ഒരു ലോകകപ്പ് നായകന്‍റെ ജന്മദിനം കൂടി കടന്നുപോകും...

പാകിസ്ഥാന് വേണ്ടി 1992 ൽ ലോകകപ്പ് (1992 Cricket World Cup) നേടിയ ഏക ക്യാപ്‌റ്റൻ ഇമ്രാൻ ഖാന്‍റെ (Former Pakistan Cricket Team Captain Imran Khan) ജന്മദിനം കൂടിയാണ് ഒക്‌ടോബർ 5. പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി (Former Prime Minister of Pakistan) കൂടിയായ ഇമ്രാൻ ഖാന്‍റെ 71മത് ജന്മദിനം (Imran Khan Birthday). ലോകകപ്പ് ദിവസം ഏതെങ്കിലും ടിവി സ്‌റ്റുഡിയോയിലൂടെ കളിയെ കുറിച്ചുള്ള വിദഗ്‌ധ അഭിപ്രായങ്ങൾ പറയേണ്ട ഇമ്രാൻ, തടവറയിൽ ഉദ്‌ഘാടന മത്സരം കാണാൻ അനുമതി തേടേണ്ട നിലയിലാണ്.

രാഷ്‌ട്രീയത്തിൽ ഔട്ടായ ക്രിക്കറ്റ് നായകൻ : പാകിസ്ഥാന്‍റെ ചരിത്രത്തിലെ ഏക ലോകകപ്പ് ട്രോഫിയാണ് (Pakistan won 1992 Cricket World Cup) അന്നത്തെ ഇതിഹാസ താരമായിരുന്ന ഇമ്രാൻ നേടികൊടുത്തത്. എന്നാൽ ജീവിതത്തിലെ ആദ്യ ഇന്നിംഗ്‌സായ ക്രിക്കറ്റിൽ ഇമ്രാൻ വിജയിച്ചെങ്കിലും രണ്ടാം ഇന്നിംഗ്‌സായ രാഷ്‌ട്രീയത്തിൽ പരാജയപ്പെടുകയായിരുന്നു. 2018 - 2022 കാലയളവിൽ അദ്ദേഹം പാകിസ്ഥാൻ പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച കോടിക്കണക്കിന് രൂപയുടെ ഉപഹാരങ്ങൾ മറിച്ച് വിറ്റെന്നാണ് ഇമ്രാൻ ഖാനെതിരായ കേസ്. 6,35,000 ഡോളർ വിലമതിക്കുന്ന പാരിതോഷികങ്ങൾ വാങ്ങി മറിച്ചുവിറ്റെന്നാണ് ഇമ്രാനെതിരായ പരാതിയിൽ പറയുന്നത്. കേസിൽ ഇമ്രാൻ ഖാൻ തെറ്റുകാരനാണെന്ന് കണ്ടെത്തിയ കോടതി ഈ വർഷം ഓഗസ്‌റ്റ് അഞ്ചിനാണ് അദ്ദേഹത്തിന് മൂന്ന് വർഷ തടവും ഒരു ലക്ഷം പിഴയും ഒപ്പം അഞ്ച് വർഷത്തേയ്‌ക്ക് മത്സരിക്കുന്നതിന് വിലക്കും ഏർപ്പെടുത്തിയത്.

ചരിത്രത്തിൽ നിന്നും വെട്ടിമാറ്റിയ പേര് : നിലവിൽ സൈന്യത്തിന്‍റെ ഭരണത്തിലുള്ള പാകിസ്ഥാനിൽ സൈന്യം തന്നെ ഇമ്രാൻ ഖാന് ശത്രുക്കളാകുമ്പോൾ ലോകകപ്പ് മത്സരം കാണാൻ അദ്ദേഹത്തിന് ആനുകൂല്യം ലഭിക്കുമോ എന്നത് ഒരു ചോദ്യമായി നിലനിൽക്കുന്നു...രാജ്യത്തിന്‍റെ 75മത് സ്വാതന്ത്ര്യ ദിനത്തിൽ ക്രിക്കറ്റിൽ പാകിസ്ഥാന്‍റെ യാത്രകളെ അനുസ്‌മരിക്കുന്ന ഒരു ചിത്രീകരണം പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) പുറത്തിറക്കിയിരുന്നു. ലോകകപ്പ് വിജയം രാജ്യത്തിന്‍റെ മുൻനിര നേട്ടമാക്കി പിബിസി (Pakistan Cricket Board) ഉയർത്തിക്കാട്ടിയിരുന്നെങ്കിലും ആ ചരിത്ര നിമിഷത്തിന്‍റെ യഥാർഥ അവകാശിയായ ഇമ്രാൻ ഖാന്‍റെ ദൃശ്യങ്ങൾ വീഡിയോയിൽ നിന്നും പൂർണമായും ഒഴിവാക്കി.

എന്നാൽ ഇത്തരമൊരു തിരുത്തിന് പിസിബിയെ ആരൊക്കെ നിർബന്ധിതരാക്കിയാലും വിവാദ രാഷ്‌ട്രീയത്തിന്‍റെ പേരിൽ തടവറക്കുള്ളിലേക്ക് മറച്ച് പിടിച്ചാലും 1992 ൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ച തന്‍റെ പച്ചപ്പടയുടെ നായകനായി ക്രിസ്‌റ്റൽ ബോൾ ട്രോഫി വഹിച്ചു നിൽക്കുന്ന ഇമ്രാൻ ഖാൻ എന്ന ക്യാപ്‌റ്റന്‍റെ ചിത്രം ചരിത്രത്തിൽ നിന്നോ ക്രിക്കറ്റ് ആരാധകരുടെ മനസിൽ നിന്നോ ഇല്ലാതാകുന്നില്ല.

ആദ്യം പിൻവാങ്ങൽ, പിന്നെ ചരിത്രം : 1982 ലെ ലോകകപ്പിൽ സെമിയിലേക്ക് പോലും കടക്കാൻ കഴിയാതെ പാകിസ്ഥാൻ പരാജയം ഏറ്റുവാങ്ങിയപ്പോൾ തന്‍റെ ബൂട്ടുകൾ ഊരിവയ്‌ക്കുന്നതായി ഇമ്രാൻ പ്രഖ്യാപിച്ചു. തന്‍റെ കരിയറിന്‍റെ ഏറ്റവും മികച്ച സമയത്തായിരുന്നു ഇമ്രാൻ ഖാന്‍റെ നിർണായക തീരുമാനം. എന്നാൽ, അന്നത്തെ സൈനിക ഭരണാധികാരി ജനറൽ സിയ-ഉൾ-ഹഖ് (Gen Zia-ul-Haq) ഇമ്രാൻ ഖാനോട് തന്‍റെ തീരുമാനം പുനഃപരിശോധിക്കാൻ ആവശ്യപ്പെടുകയും നിലപാടുകൾ മാറിമറിഞ്ഞ ആ നിമിഷം 1992 ൽ ചരിത്രം സൃഷ്‌ടിക്കുകയും ചെയ്‌തു.

1988 ൽ അന്നത്തെ സൈനിക ഭരണാധികാരി വിമാനാപകടത്തിൽ മരണപ്പെട്ടതിന് പിന്നാലെയാണ് ഇമ്രാന്‍റെ രാഷ്‌ട്രീയത്തിലേക്കുള്ള രംഗപ്രവേശനം. രാജ്യത്തിന്‍റെ നായകൻ എന്ന പേരിലും അമ്മയുടെ പേരിൽ ഒരു കാൻസർ ആശുപത്രി സ്ഥാപിച്ചതിലൂടെ മനുഷ്യസ്‌നേഹി എന്ന പേരിലും രാഷ്‌ട്രീയത്തിൽ വളരെ പെട്ടെന്ന് ഇടം ലഭിച്ചു. എന്നാൽ മുൻ പ്രധാനമന്ത്രി നവാസ് ഷരീഫും ഇമ്രാനും തമ്മിലുള്ള പോര് അവരുടെ തന്നെ രാജ്യത്തെ നാശത്തിലേക്ക് നയിക്കുകയായിരുന്നു.

ഇമ്രാൻ ഖാന്‍റെ ക്രിക്കറ്റ് കരിയർ (Imran Khan Cricket Career)

അരങ്ങേറ്റം (Debut) : 1971ൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ക്രിക്കറ്റിലൂടെ

പ്രതിനിധീകരിച്ച ടീമുകൾ : പാകിസ്ഥാൻ, ദാവൂദ് ക്ലബ് ലാഹോർ, ന്യൂ സൗത്ത് വെയിൽസ്, ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി, പാകിസ്ഥാൻ ഇന്‍റർനാഷണൽ എയർലൈൻസ്, സസെക്‌സ്, വോർസെസ്റ്റർഷൈർ

ടെസ്‌റ്റ് ആദ്യ മത്സരം : ഇംഗ്ലണ്ട് vs പാകിസ്ഥാൻ ബർമിംഗ്ഹാമിൽ - ജൂൺ 03 - 08, 1971

ടെസ്‌റ്റ് അവസാന മത്സരം : പാകിസ്ഥാൻ vs ശ്രീലങ്ക ഫൈസലാബാദിൽ - ജനുവരി 02 - 07, 1992

ഏകദിനം ആദ്യ മത്സരം : ഇംഗ്ലണ്ട് vs പാകിസ്ഥാൻ നോട്ടിംഗ്‌ഹാമിൽ - ഓഗസ്റ്റ് 31, 1974

ഏകദിനം അവസാന മത്സരം : പാകിസ്ഥാൻ vs ഇംഗ്ലണ്ട് മെൽബണിൽ - മാർച്ച് 25, 1992

Last Updated : Sep 30, 2023, 10:57 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.