ബെനി(കോംഗോ): ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ വീണ്ടും എബോള വൈറസ് കേസ് സ്ഥിരീകരിച്ചു. കോംഗോയിലെ കിഴക്കന്‍ നഗരമായ ബെനിയിലാണ് രോഗം സ്ഥിരീകരിച്ചതെന്ന് കോംഗോ ആരോഗ്യമന്ത്രാലയം അറിയിച്ചു. മുന്‍പ് പൊട്ടിപുറപ്പെട്ട രോഗവ്യാപനത്തിന്‍റെ ഭാഗമാണ് ഈ കേസെന്ന് ആരോഗ്യ അധികൃതര്‍ വ്യക്തമാക്കി.
കോംഗോയിലെ ദേശീയ ബയോമെഡിക്കല്‍ ഗവേഷണ ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ എബോളയുടെ സയര്‍ വകഭേദമാണ് രോഗിയില്‍ കണ്ടെത്തിയത്. കോംഗോയിലെ പത്താം എബോള വ്യാപനമായി കണക്കാക്കുന്ന ഇറ്റൂരി, നോര്‍ത്ത് കിവൂ എന്നീ പ്രവിശ്യകളില്‍ 2018 മുതല്‍ 2020 വരെ ഉണ്ടായ രോഗ വ്യപനത്തിന് കാരണം സയര്‍ വകഭേദമായിരുന്നു. ഈ വ്യാപനത്തില്‍ 2,000 ആളുകളാണ് മരണപ്പെട്ടത്.
46 വയസുള്ള വനിതയ്‌ക്കാണ് രോഗമുണ്ടായത്. ബെനിയിലുള്ള ആശുപത്രിയില്‍ ജൂലൈ അവസാനമാണ് ഇവരെ പ്രവേശിപ്പിക്കുന്നത്. എന്നാല്‍ ഓഗസ്റ്റ് 15ന് ഇവര്‍ മരണപ്പെടുകയായിരുന്നു. വനിതയുടെ ശവസംസ്‌കാരം സുരക്ഷിതമായി നടത്തിയെന്നും ആശുപത്രി അണുവിമുക്തമാക്കിയെന്നും കോംഗോ ആരോഗ്യവകുപ്പ് വ്യക്തമാക്കി.
വനിതയുമായി സമ്പര്‍ക്കമുള്ള ഹൈ റിസ്‌ക് വിഭാഗത്തില്‍പ്പെട്ട 130 പേരെ തിരിച്ചറിഞ്ഞെന്നും ഇതില്‍ 71പേരെ കണ്ടെത്താന്‍ കഴിഞ്ഞെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. മറ്റുള്ളവരെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് അധികൃതര്‍.
ഭയചികിതര്‍ ആവരുതെന്നും രോഗപ്രതിരോധത്തിനായി ശുചിത്വം പാലിക്കണമെന്നും ജനങ്ങളോട് ആഹ്വാനം ചെയ്‌തിരിക്കുകയാണ് കോംഗോ അധികൃതര്‍. 1976ലാണ് എബോള വൈറസ് കോംഗോയില്‍ ആദ്യമായി കണ്ടെത്തുന്നത്. അതിന് ശേഷം 14 പ്രാവശ്യമാണ് കോംഗോയില്‍ എബോള രോഗവ്യാപനം പൊട്ടിപുറപ്പെട്ടത്. ഈ വര്‍ഷം ഏപ്രില്‍-ജൂലൈയിലാണ് അവസാനമായി കോംഗോയില്‍ എബോള വ്യാപനം ഉണ്ടായത്. ഇതില്‍ അഞ്ച് പേരാണ് മരണപ്പെട്ടത്.
രോഗം പിടിപ്പെട്ടയാളുടെ ശരീര ദ്രവത്തില്‍ നിന്നും രോഗി ഉപയോഗിച്ച വസ്‌തുക്കള്‍ ഉപയോഗിക്കുന്നതിലൂടെയുമാണ് എബോള പകരുന്നത്. മലേറിയ പോലുള്ള സമാന രോഗങ്ങള്‍ പോലെ പേശി വേദനയും പനിയുമാണ് ആദ്യ ലക്ഷണങ്ങള്‍.
വാക്‌സിന്‍ കൂടാതെ മറ്റ് ഫലപ്രദമായ ചികിത്സകളും എബോളയ്‌ക്കായി നിലവില്‍ ലഭ്യമാണ്. ഈ ചികിത്സകള്‍ ആദ്യഘട്ടത്തില്‍ ലഭിക്കുകയാണെങ്കില്‍ രക്ഷപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. പല സായുധ റിബല്‍ സംഘങ്ങളില്‍ നിന്നും കോംഗോ ഭീഷണി നേരിടുന്ന സമയത്താണ് എബോള രോഗം സ്ഥിരീകരിച്ചതെന്നത് രാജ്യത്തിന് വലിയ വെല്ലുവിളി സൃഷ്‌ടിച്ചിരിക്കുകയാണ്. ജനാധിപത്യ സഖ്യ ശക്‌തി എന്ന റിബല്‍ സംഘം ഒരു വര്‍ഷത്തിനിടെ കോംഗോയില്‍ രണ്ടായിരം ആളുകളെ കൊന്നടുക്കിയിട്ടുണ്ടെന്നാണ് വിവിധ മനുഷ്യാവകാശ സംഘടനകള്‍ കണക്കാക്കുന്നത്.