ETV Bharat / international

Chinese Scientists Find New Viruses From Rodents: എലികളിൽ 8 പുതിയ വൈറസുകൾ കണ്ടെത്തി ചൈനീസ് ശാസ്ത്രജ്ഞർ; മനുഷ്യരിലെത്തിയാല്‍ മാറ്റൊരു മഹാമാരി

Never-before-seen Viruses from Rodents : കണ്ടെത്തിയ വൈറസുകളിൽ ഒന്ന് കൊവിഡ് 19ന് കാരണമായിട്ടുള്ള വൈറസ് കുടുംബത്തിലേത്

Chinese scientists find 8 new viruses from rodents  Chinese scientists find 8 new viruses  Chinese scientists find new viruses  എലികളിൽ 8 പുതിയ വൈറസുകൾ കണ്ടെത്തി  എലികളിൽ 8 പുതിയ വൈറസുകൾ  ചൈനീസ് ശാസ്ത്രജ്ഞർ  Never before seen Viruses from Rodents  കൊവിഡ് 19  covid 19  പകർച്ചവ്യാധി ഭീഷണി  പകർച്ചവ്യാധി  sparking pandemic risk
Chinese scientists find 8 new viruses from rodents
author img

By ETV Bharat Kerala Team

Published : Oct 26, 2023, 11:53 AM IST

Updated : Oct 26, 2023, 12:28 PM IST

ബീജിങ് : ചൈനയിലാണ് ലോകത്തെയാകെ പിടിച്ചുലച്ച കൊവിഡ് 19 എന്ന മഹാമാരി ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. 2019 അവസാനത്തോടെയാണ് കൊവിഡ് 19 ചൈനയില്‍ സ്ഥിരീകരിക്കപ്പെടുന്നത്. പിന്നാലെ വളരെ പെട്ടെന്നുതന്നെ ഇത് ലോകരാജ്യങ്ങളിലേക്കും പടർന്നുപിടിച്ചു.

കൊവിഡ് ഏൽപ്പിച്ച ആഘാതങ്ങളിൽ നിന്നും പല ലോകരാജ്യങ്ങളും പൂർണമായും മുക്തമായിട്ടില്ല. ഇതിനിടെ ഞെട്ടിക്കുന്ന മറ്റൊരു വാർത്തയാണ് ചൈനയിൽ നിന്നും വരുന്നത്. ചൈനയില്‍ ഗവേഷകര്‍ എട്ട് പുതിയ വൈറസുകള്‍ കൂടി കണ്ടെത്തിയിരിക്കുകയാണ് (Chinese scientists find 8 new viruses from rodents). എലികളിൽ ആണ് ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ഈ വൈറസുകൾ കണ്ടെത്തിയത് (Never-before-seen Viruses from Rodents). ഇത് മനുഷ്യരിലേക്കും പകർന്നേക്കാം. അടുത്ത പകർച്ചവ്യാധിക്ക് ഇത് കാരണമായേക്കാമെന്നും പഠനങ്ങൾ പറയുന്നു.

ചൈനീസ് അക്കാദമി ഓഫ് മെഡിക്കൽ സയൻസസിലെയും പെക്കിങ് യൂണിയൻ മെഡിക്കൽ കോളജിലെയും (Chinese Academy of Medical Sciences & Peking Union Medical College) സംഘങ്ങളാണ് പഠനത്തിന് പിന്നിൽ. ഹൈനാൻ പ്രവിശ്യയിലെ 341 എലികളിൽ നിന്ന് ശേഖരിച്ച 682 സ്രവ സാമ്പിളുകളിലാണ് സംഘം പഠനം നടത്തിയത്. കണ്ടെത്തിയ പുതിയ വൈറസുകളിൽ ഒന്ന് കൊവിഡ്-19 മഹാമാരിക്ക് കാരണമായ SARS-CoV-2 വൈറസ് കുടുംബത്തില്‍ പെടുന്നതാണ്.

ചൈനീസ് സൊസൈറ്റി ഫോർ മൈക്രോബയോളജിയുടെ (Chinese Society for Microbiology - സിഎസ്‌എം) പ്രസിദ്ധീകരണ വിഭാഗമായ വൈറോളജിക്ക സിനിക്ക (Virologica Sinica) ജേണലിൽ ഗവേഷകരുടെ കണ്ടെത്തലുകൾ വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. അരീന വൈറസ്, കൊറോണ വൈറസ്, ആസ്ട്രോവൈറസ്, പെസ്റ്റിവൈറസ്, പാർവോവൈറസ്, പാപ്പിലോമ വൈറസ് എന്നിവയുൾപ്പെടെ 22 കുടുംബങ്ങളിൽ ഉൾപ്പെടുന്നതാണ് ഈ വൈറസുകൾ.

ഗവേഷകർ പറയുന്നതനുസരിച്ച്, ഈ രോഗാണുക്കൾക്ക് എപ്പോഴെങ്കിലും പരിവര്‍ത്തനം സംഭവിച്ചാല്‍ അത് മനുഷ്യരെ ബാധിക്കാനുള്ള സാധ്യത വളരെ ഉയർന്നതാണ്. വൈറസുകള്‍ പതിയെ മനുഷ്യരിലേക്കും എത്തിയാല്‍ അത് ഭാവിയില്‍ പുതിയ മഹാമാരികളിലേക്കാണ് നയിക്കുകയെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു. മനുഷ്യരിൽ അവയുടെ സ്വാധീനം എന്തായിരിക്കുമെന്ന് കൃത്യമായി നിർണയിക്കാൻ വൈറസുകളിൽ കൂടുതൽ പരീക്ഷണങ്ങൾ നടത്തേണ്ടതുണ്ടെന്നും അവർ അറിയിച്ചു.

നോവൽ വൈറസുകളിലെ, CoV-HMU-1 എന്ന് വിളിക്കപ്പെടുന്ന ഒന്ന് ബീറ്റാകൊറോണ വൈറസ് ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. കൊവിഡ് ഉൾപ്പെടുന്ന കൊറോണ വൈറസുകളുടെ ഒരു ഉപവിഭാഗമാണിത്. വൈറസുകളുടെ മറ്റ് ഗ്രൂപ്പുകളിൽ കണ്ടെത്തിയ പുതിയ രോഗകാരികളിൽ രണ്ട് പുതിയ പെസ്റ്റിവൈറസുകളും (pestiviruses) ഉൾപ്പെടുന്നു. അവ മഞ്ഞപ്പനിയും ഡെങ്കിപ്പനിയുമായി (yellow fever and dengue) ബന്ധപ്പെട്ടിരിക്കുന്നതാണ്.

വയറ്റിൽ ബഗ് (stomach bugs) പോലുള്ള അണുബാധകൾ ഉണ്ടാക്കുന്ന ഒരു പുതിയ ആസ്‌ട്രോവൈറസ് (astrovirus), ഫ്ലൂ പോലുള്ള ലക്ഷണങ്ങൾക്ക് കാരണമാകുന്ന രണ്ട് പുതിയ പാർവോവൈറസുകൾ (parvoviruses), ആളുകളിൽ ജനനേന്ദ്രിയ അരിമ്പാറയ്‌ക്കും കാൻസറിനും (genital warts and cancer) കാരണമാകുന്ന രോഗകാരികളുടെ ഒരു കുടുംബമായ രണ്ട് പുതിയ പാപ്പിലോമ വൈറസുകളും (papillomaviruses) ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്.

Last Updated : Oct 26, 2023, 12:28 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.