ETV Bharat / international

മുസ്‌ലിംകള്‍ റമദാന്‍ വ്രതമനുഷ്‌ഠിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ 'ചാരന്മാര്‍'; ചൈനീസ് പൊലീസ് നടപടികള്‍ തുറന്നുകാട്ടി റിപ്പോര്‍ട്ട് - പൊലീസ്

വിശുദ്ധമായ റമദാന്‍ മാസത്തില്‍ പ്രഭാതത്തിനുമുമ്പ് ഭക്ഷണം കഴിക്കാൻ എഴുന്നേൽക്കുന്നവരുണ്ടോ എന്നതില്‍ തുടങ്ങി ഉയിഗൂര്‍ മുസ്‌ലിംകള്‍ വ്രതമനുഷ്‌ഠിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിനായി പ്രത്യേകം ചാരന്മാരെ നിയോഗിച്ച് ചൈനീസ് പൊലീസ്, റിപ്പോര്‍ട്ട് പുറത്തുവിട്ട് റേഡിയോ ഫ്രീ ഏഷ്യ

Chinese Police recruits Spies  Chinese Police recruits Spies to make surveillance  Spies to make surveillance over Muslims  Uyghur Muslims  Ramadan fast  Radio free Asia report  റമദാന്‍ വ്രതമനുഷ്‌ഠിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍  ചാരന്മാര്‍  ചൈനീസ് പൊലീസ് നടപടികള്‍  ചൈനീസ് പൊലീസ്  വിശുദ്ധമായ റമദാന്‍ മാസത്തില്‍  മുസ്‌ലിംകള്‍  പൊലീസ്  റേഡിയോ ഫ്രീ ഏഷ്യ
മുസ്‌ലിംകള്‍ റമദാന്‍ വ്രതമനുഷ്‌ഠിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ 'ചാരന്മാര്‍'
author img

By

Published : Apr 13, 2023, 8:08 PM IST

ബെയ്‌ജിങ്: വിശുദ്ധമായ റമദാന്‍ മാസത്തില്‍ ഉയിഗൂര്‍ മുസ്‌ലിംകള്‍ വ്രതമനുഷ്‌ഠിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിനായി ചാരന്മാരെയിറക്കി ചൈനീസ് പൊലീസ്. സാധാരണക്കാരായ പൗരന്മാരെയും പൊലീസ് സേനയിലും അനുബന്ധ വകുപ്പുകളിലുമുള്ളവരെയും ഉള്‍പ്പെടുത്തിയാണ് തങ്ങളുടെ കണ്ണും കാതുമായ ഈ ചാര വിഭാഗത്തെ ഒരുക്കിയിരിക്കുന്നതെന്ന് കിഴക്കൻ സിൻജിയാങ് ഉയ്ഗൂർ സ്വയംഭരണ മേഖലയിലെ ടര്‍പനിലെ പൊലീസ് ഉദ്യേഗസ്ഥനെ ഉദ്ധരിച്ച് റേഡിയോ ഫ്രീ ഏഷ്യ റിപ്പോർട്ട് ചെയ്‌തു. അതേസമയം 2017 മുതലാണ് സിൻജിയാങിലെ മുസ്‌ലിംകളെ റംസാൻ വ്രതാനുഷ്ഠാനത്തിൽ നിന്ന് ചൈന വിലക്കുവാൻ തുടങ്ങിയത്. ഉയ്ഗൂർ സംസ്‌കാരം, ഭാഷ, മതം എന്നിവയുടെ സ്വാധീനം ഇല്ലാതാക്കാനായി ഉയിഗൂര്‍ മുസ്‌ലിംകളെ ചൈനീസ് അധികൃതര്‍ ഏകപക്ഷീയമായി തടവിലാക്കിയിരിക്കുകയാണെന്നും റേഡിയോ ഫ്രീ ഏഷ്യ റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഇളവുകളെല്ലാം തകര്‍ത്തെറിഞ്ഞ്: 2021 ലും 2022 ലും പ്രഖ്യാപിച്ച നിയന്ത്രണങ്ങളില്‍ ചൈനീസ് അധികാരികൾ ഭാഗികമായ ഇളവുകൊണ്ടുവന്നിരുന്നു. ഇതിന്‍റെ ഭാഗമായി 65 വയസിന് മുകളിലുള്ളവരെ നോമ്പ് അനുഷ്‌ഠിക്കാന്‍ അനുവദിക്കുകയും വീടുകയറിയും തെരുവുകള്‍തോറുമുള്ള പട്രോളിങും പൊലീസ് കുറച്ചിരുന്നു. എന്നാല്‍ ഇത്തവണ ഈ ഇളവുകള്‍കൂടി എടുത്തുകളഞ്ഞ് പ്രായമോ, ലിംഗമോ, തൊഴിലോ പരിഗണിക്കാതെ എല്ലാവരെയും നോമ്പ് അനുഷ്‌ഠിക്കുന്നതില്‍ നിന്നും ചൈനീസ് സര്‍ക്കാര്‍ വിലക്കിയതായും റിപ്പോര്‍ട്ടിലുണ്ട്. റമദാന്‍റെ ആദ്യവാരത്തില്‍ നിയമം മറികടന്ന് വ്രതം അനുഷ്‌ഠിച്ചുവെന്നുകാണിച്ച് 56 ഉയിഗൂര്‍ നിവാസികളെയും മുന്‍ തടവുകാരെയും വിളിച്ചുവരുത്തിയിരുന്നു. ഇവരെ ചോദ്യം ചെയ്‌തതിന് ശേഷം 54 പേര്‍ നിയമം ലംഘിച്ചതായി കണ്ടെത്തുകയും ചെയ്‌തതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ദരിച്ച് റേഡിയോ ഫ്രീ ഏഷ്യ റിപ്പോർട്ട് ചെയ്‌തു.

Also Read: ചൈനീസ് നിര്‍മിത സിസിടിവികളെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് അരുണാചല്‍ പ്രദേശ് എംഎല്‍എ

നിരീക്ഷിക്കാന്‍ ചാരന്മാര്‍: റമദാന്‍ വ്രതാനുഷ്ഠാനത്തിന് മുമ്പ് ചോദ്യം ചെയ്യപ്പെടുകയും തടവിലാക്കപ്പെടുകയും ചെയ്‌തവരെയും ജയിലിൽ നിന്ന് മോചിതരായവരെയും നിരീക്ഷിക്കാൻ ടർപാനിലെ പൊലീസ് സ്‌റ്റേഷനുകൾ ഓരോ ഗ്രാമത്തിൽ നിന്നും രണ്ടോ മൂന്നോ ചാരന്മാരെ നിയോഗിച്ചിട്ടുണ്ട്. ഭാഷാപരമായ പ്രശ്‌നങ്ങൾ പരിഹരിച്ചുകൊണ്ട് മറ്റ് ഉയിഗൂര്‍ നിവാസികളെ നിരീക്ഷിക്കാനാണ് ഉയിഗൂറികെളെ തന്നെ നിയോഗിച്ചിട്ടുള്ളതെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. നിയമലംഘനം നടത്തിയവര്‍ എന്ത് ഉദ്യേശം കൊണ്ടാണ് അതിന് മുതിര്‍ന്നതെന്ന് താനോ പൊലീസ് സ്‌റ്റേഷനിലെ മറ്റൊരു ഉദ്യോഗസ്ഥനോ ചര്‍ച്ച ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

റമദാന്‍ വ്രതാനുഷ്ഠാനം നടത്തി നിയമം ലംഘിച്ചവരെയും നോമ്പ് അനുഷ്ഠിക്കുന്നവരെയും കുറിച്ച് പൊലീസ് അന്വേഷണം നടത്തും. ഉയിഗൂര്‍ മുസ്‌ലിം കുടുംബങ്ങൾ പ്രഭാതത്തിനുമുമ്പ് ഭക്ഷണം കഴിക്കാൻ എഴുന്നേൽക്കുന്നുണ്ടോ എന്നും സൂര്യാസ്‌തമയത്തിനുശേഷം ഭക്ഷണത്തിനായി ഒത്തുകൂടുന്നുണ്ടോ എന്നും പരിശോധിക്കാൻ അധികാരികൾ പ്രദേശത്തെ കുടുംബങ്ങളെ ചോദ്യം ചെയ്‌തുകൊണ്ടിരിക്കുകയാണ്. എന്നാല്‍ നോമ്പെടുക്കുന്ന ഒരു ഉദ്യോഗസ്ഥനെയും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് അദ്ദേഹം അറിയിച്ചതായും റിപ്പോര്‍ട്ടിലുണ്ട്.

Also read:video: ചൈനീസ് നീക്കം നിരീക്ഷിക്കാന്‍ പാംഗോങ് തടാകത്തിൽ പട്രോള്‍ ബോട്ടുകള്‍ വിന്യസിച്ച് ഇന്ത്യന്‍ സൈന്യം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.