ETV Bharat / international

തായ്‌വാനിന് ചുറ്റും ചൈനയുടെ സൈനിക അഭ്യാസം; നടപടി സായ്‌ ഇങ് വെന്നിന്‍റെ അമേരിക്കന്‍ സന്ദര്‍ശനത്തിന് പിന്നാലെ - തായ്‌വാന്‍ കടലിടുക്കില്‍ ചൈനയുടെ അഭ്യാസ പ്രകടനം

ചൈനയുടെ മുന്നറിയിപ്പ് അവഗണിച്ച് തായ്‌വാന്‍ പ്രസിഡന്‍റ് സായ് ഇങ് വെന്‍ അമേരിക്ക സന്ദര്‍ശിച്ച് മടങ്ങിയതിന് പിന്നാലെയാണ് തായ്‌വാന്‍ കടലിടുക്കില്‍ ചൈനയുടെ അഭ്യാസ പ്രകടനം. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ തായ്‌വാന്‍ സജ്ജീകരണം ഒരുക്കിയതായാണ് സൂചന

Chinese vessels aircrafts detected after Taiwan President US trip  China says conducting drill around Taiwan  Taiwan  China  തായ്‌വാനിന് ചുറ്റും ചൈനയുടെ സൈനിക അഭ്യാസം  തായ്‌വാന്‍ പ്രസിഡന്‍റ് സായ് ഇങ് വെന്‍  തായ്‌വാന്‍ കടലിടുക്കില്‍ ചൈനയുടെ അഭ്യാസ പ്രകടനം  തായ്‌വാന്‍
തായ്‌വാനിന് ചുറ്റും ചൈനയുടെ സൈനിക അഭ്യാസം
author img

By

Published : Apr 8, 2023, 11:39 AM IST

Updated : Apr 8, 2023, 12:20 PM IST

തായ്‌പേയ്‌: തായ്‌വാന്‍ കടലിടുക്കില്‍ ചൈനയുടെ സൈനിക അഭ്യാസ പ്രകടനം. ഇന്ന് പ്രാദേശിക സമയം രാവിലെ ആറ് മണിയോടെ തായ്‌വാന് ചുറ്റും ചൈനീസ് വിമാനങ്ങളും യുദ്ധക്കപ്പലുകളും കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. തായ്‌വാന്‍ പ്രതിരോധ മന്ത്രാലയമാണ് വിവരം ട്വിറ്ററില്‍ അറിയിച്ചത്.

13 പിഎല്‍എ വിമാനങ്ങളും പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ മൂന്ന് കപ്പലുകളുമാണ് തായ്‌വാന് ചുറ്റും അഭ്യാസ പ്രകടനം നടത്തുന്നത്. തായ്‌വാന്‍ പ്രസിഡന്‍റ് സായ് ഇങ് വെന്‍ തന്‍റെ യുഎസ് സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തിയതിന് പിന്നാലെയാണ് ചൈനീസ് നടപടി. ചൈനീസ് സൈനിക അഭ്യാസത്തെ തങ്ങളുടെ സായുധ സേന നിരീക്ഷിച്ചിട്ടുണ്ടെന്നും ഈ പ്രവർത്തനങ്ങളോട് പ്രതികരിക്കാൻ കോംബാറ്റ് എയർ പട്രോൾ (സിഎപി) വിമാനങ്ങൾ, നാവികസേനയുടെ കപ്പലുകൾ, കര അധിഷ്‌ഠിത മിസൈൽ സംവിധാനങ്ങൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ടെന്നും തായ്‌വാന്‍ വ്യക്തമാക്കി.

  • 13 PLA aircraft and 3 PLAN vessels around Taiwan were detected by 6 a.m.(UTC+8) today. R.O.C. Armed Forces have monitored the situation and tasked CAP aircraft, Navy vessels, and land-based missile systems to respond these activities. pic.twitter.com/tAWDXV99Ep

    — 國防部 Ministry of National Defense, R.O.C. 🇹🇼 (@MoNDefense) April 8, 2023 " class="align-text-top noRightClick twitterSection" data=" ">

Also Read: 'വിഡ്ഢികളായ ഭരണകര്‍ത്താക്കള്‍ രാജ്യത്തെ പരിഹാസ പാത്രമാക്കുന്നു': പാക് സർക്കാർ നടപടികളിൽ ആശങ്ക പ്രകടിപ്പിച്ച് ഇമ്രാൻ ഖാൻ

കണ്ടെത്തിയ വിമാനങ്ങളില്‍ ചിലത് തായ്‌വാൻ കടലിടുക്കിന്‍റെ മധ്യരേഖ കടന്ന് തായ്‌വാന്‍റെ തെക്കുപടിഞ്ഞാറൻ എയർ ഡിഫൻസ് ഐഡന്‍റിഫിക്കേഷൻ സോണിൽ പ്രവേശിച്ചു. പിഎല്‍എ ഈസ്റ്റേണ്‍ തിയേറ്റര്‍ കമാന്‍ഡ് കോംബാറ്റ് അലര്‍ട്ട് പട്രോളിങ്ങും സംയുക്ത സൈനിക അഭ്യാസവും ആരംഭിച്ചതായി ചൈനീസ് സ്റ്റേറ്റ് അഫിലിയേറ്റഡ് മാധ്യമമായ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്‌തു. തായ്‌വാനിലെ വിഘടനവാദ ശക്തികള്‍ക്കും ബാഹ്യ ശക്തികളുമായുള്ള അവരുടെ കൂട്ടുകെട്ടിനുമുള്ള കര്‍ശനമായ മുന്നറിയിപ്പാണ് ഇതെന്നും ഗ്ലോബല്‍ ടൈംസ് പറയുന്നു. ദേശീയ പരമാധികാരവും പ്രാദേശിക സമഗ്രതയും സംരക്ഷിക്കുന്നതിനുള്ള നീക്കമാണ് നടക്കുന്നത് എന്നാണ് ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്‌തത്.

ശനിയാഴ്‌ച ആരംഭിച്ച് തിങ്കളാഴ്‌ച വരെ മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന സൈനിക അഭ്യാസമാണ് ചൈനീസ് സേന ലക്ഷ്യമിടുന്നത്. തായ്‌വാന്‍ പ്രസിഡന്‍റിന്‍റെ അമേരിക്കന്‍ സന്ദര്‍ശനത്തിന് പിന്നാലെയാണ് ചൈനയുടെ നീക്കം എന്നത് ആശങ്കയ്‌ക്ക് ഇടയാക്കിയിട്ടുണ്ട്. ചൈനയുടെ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പ് അവഗണിച്ചായിരുന്നു സായ്‌ ഇങ് വെന്‍ യുഎസ് സ്‌പീക്കര്‍ കെവിന്‍ മക്കാര്‍ത്തിയെ കണ്ടത്. ഇതാദ്യമായാണ് അമേരിക്കയിലെത്തി തായ്‌വാന്‍ പ്രസിഡന്‍റ് അമേരിക്കന്‍ സ്‌പീക്കറെ കാണുന്നത്.

Also Read: അഫ്‌ഗാനിസ്ഥാനിൽ നിന്ന് സൈന്യത്തെ പിൻവലിച്ച നടപടി: ട്രംപ് ഭരണകൂടത്തെ കുറ്റപ്പെടുത്തി ബൈഡൻ, സുപ്രധാന വൈറ്റ് ഹൗസ് രേഖകൾ പുറത്ത്

തായ്‌വാനും വിദേശ രാജ്യങ്ങളും തമ്മിലുള്ള ഏതെങ്കിലും ഔദ്യോഗിക കൈമാറ്റം ബീജിങ് പരമാധികാരത്തിന്‍റെ ലംഘനമാണെന്ന് ചൈന അവകാശപ്പെടുന്നു. വെള്ളിയാഴ്‌ച തായ്‌വാൻ പ്രസിഡന്‍റ് സായ് ഇങ് വെന്നിന്‍റെ യുഎസ് സന്ദർശനത്തിനിടെ ആതിഥേയത്വം വഹിച്ച രണ്ട് അമേരിക്കൻ സംഘടനകൾക്കെതിരെ ചൈന ഉപരോധം ഏർപ്പെടുത്തിയിരുന്നു. തായ്‌വാനുമായുള്ള നിലപാടിൽ ബീജിങ് വിട്ടുവീഴ്‌ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നത് യുഎസിന്‍റെ പാഴ്‌മോഹം ആണെന്ന് ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ് ആക്ഷേപിച്ചു.

Also Read: അരുണാചലിലെ സ്ഥലങ്ങളുടെ പുനര്‍നാമകരണം: ശക്തമായി എതിര്‍ക്കുന്നുവെന്ന് യുഎസ്

Last Updated : Apr 8, 2023, 12:20 PM IST

For All Latest Updates

TAGGED:

TaiwanChina
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.