സ്‌റ്റോക്ക്ഹോം (സ്വീഡന്‍) : 2023 ലെ രസതന്ത്ര നൊബേൽ പുരസ്‌കാരം മൂന്നുപേർക്ക്. നാനോ ടെക്‌നോളജിയിൽ ഗവേഷണം നടത്തുന്ന മൗംഗി ബവെന്ദി (Moungi Bawendi), ലൂയിസ് ബ്രസ് (Louis Brus), അലെക്‌സി എകിമോവ് (Alexei Ekimov) എന്നിവരാണ് കെമിസ്ട്രി നൊബേൽ പുരസ്‌കാരം പങ്കിട്ടത്. അർധ ചാലക നാനോ ക്രിസ്റ്റലുകളായ ക്വാണ്ടം ഡോട്ടുകള്‍ കണ്ടുപിടിച്ച് വികസിപ്പിച്ചതാണ് ഇവരെ നൊബേലിന് അര്‍ഹരാക്കിയത് (Chemistry Nobel Announced- Three Scientists Discovered Quantum Dots Will Share Award).
യുഎസിലെ മസ്സാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എംഐടി)യിലെ ലെസ്‌റ്റര്‍ വോള്‍ഫി പ്രൊഫസറാണ് മൗംഗി ബവെന്ദി. കൊളംബിയ സര്‍വകലാശാലയിലെ പ്രൊഫസറാണ് ലൂയിസ് ബ്രസ്. റഷ്യന്‍ ശാസ്ത്രജ്ഞനാണ് അലെക്‌സി എകിമോവ്. റഷ്യയിലെ വാവിലോവ് സ്‌റ്റേറ്റ് ഒപ്‌ടിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജോലി ചെയ്യുകയാണ് അദ്ദേഹം.
-
BREAKING NEWS
— The Nobel Prize (@NobelPrize) October 4, 2023 " class="align-text-top noRightClick twitterSection" data="
The Royal Swedish Academy of Sciences has decided to award the 2023 #NobelPrize in Chemistry to Moungi G. Bawendi, Louis E. Brus and Alexei I. Ekimov “for the discovery and synthesis of quantum dots.” pic.twitter.com/qJCXc72Dj8
">BREAKING NEWS
— The Nobel Prize (@NobelPrize) October 4, 2023
The Royal Swedish Academy of Sciences has decided to award the 2023 #NobelPrize in Chemistry to Moungi G. Bawendi, Louis E. Brus and Alexei I. Ekimov “for the discovery and synthesis of quantum dots.” pic.twitter.com/qJCXc72Dj8BREAKING NEWS
— The Nobel Prize (@NobelPrize) October 4, 2023
The Royal Swedish Academy of Sciences has decided to award the 2023 #NobelPrize in Chemistry to Moungi G. Bawendi, Louis E. Brus and Alexei I. Ekimov “for the discovery and synthesis of quantum dots.” pic.twitter.com/qJCXc72Dj8
നാനോടെക്‌നോളജി രംഗത്തെ വൻ മുന്നേറ്റമായാണ് ഇവര്‍ കണ്ടെത്തിയ ക്വാണ്ടം ഡോട്ടുകള്‍ വിലയിരുത്തപ്പെടുന്നത്. ക്വാണ്ടം ഡോട്ടുകളുടെ കണ്ടെത്തലോടെ ഈ ശാസ്ത്രജ്ഞർ നാനോ ടെക്‌നോളജിയിൽ പുതിയ വിത്തുവിതയ്ക്കുകയാണ് ചെയ്‌തതെന്ന് പുരസ്‌കാരം പ്രഖ്യാപിച്ച സ്വീഡിഷ് അക്കാദമി ചൂണ്ടിക്കാട്ടി. ടെലിവിഷനിലും എൽഇഡി വിളക്കുകളിലും മുതൽ മെഡിക്കല്‍ രംഗത്തുവരെ ക്വാണ്ടം ഡോട്ടുകളുടെ കണ്ടെത്തൽ പ്രയോജനപ്പെടുത്തുന്നു.
രസതന്ത്രം, ഭൗതികശാസ്ത്രം, സാമ്പത്തിക ശാസ്ത്രം എന്നിവയ്ക്കുള്ള നൊബേലുകള്‍ പ്രഖ്യാപിക്കുന്നത് സ്‌റ്റോക്ക്ഹോമിലുള്ള റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സാണ്. പുരസ്‌കാര പ്രഖ്യാപനത്തിന് ഒരു വര്‍ഷം മുന്‍പുതന്നെ അക്കാദമി നാമനിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചുതുടങ്ങും. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് സര്‍വകലാശാലകളിലുള്ള പ്രൊഫസര്‍മാരില്‍ നിന്നും പണ്ഡിതരില്‍ നിന്നുമാണ് നാമനിര്‍ദ്ദേശങ്ങള്‍ തേടുക.
ഇത്തരത്തില്‍ ലഭിക്കുന്ന പേരുകളിന്മേല്‍ ഒരു വര്‍ഷം നീളുന്ന ചര്‍ച്ചകള്‍ നടക്കും. ചര്‍ച്ച അടക്കമുള്ള പ്രക്രിയയിലൂടെ തെരഞ്ഞെടുക്കുന്ന ഒന്നോ അതിലധികമോ പേരുകള്‍ അക്കാഡമിയില്‍ വോട്ടിനിട്ടാണ് അന്തിമ പുരസ്‌കാര ജേതാവിനെ കണ്ടെത്തുന്നത്. വിജയികൾ ഒഴികെയുള്ള നോമിനികളുടെ പേരുവിവരങ്ങള്‍ 50 വർഷത്തേക്ക് രഹസ്യമായി സൂക്ഷിക്കുകയും ചെയ്യും.
തിങ്കളാഴ്‌ച വൈദ്യശാസ്ത്ര നൊബേൽ പുരസ്‌കാരവും ചൊവ്വാഴ്‌ച ഭൗതികശാസ്‌ത്രത്തിനുള്ള അവാര്‍ഡും പ്രഖ്യാപിച്ചിരുന്നു. കൊവിഡ് വാക്‌സിന്‍ ഗവേഷണത്തിൽ നിർണായക പങ്കുവഹിച്ച കാറ്റലിൻ കാരികോ , ഡ്രൂ വെയ്‌സ്‌മാൻ എന്നിവരാണ് ഈ വര്‍ഷത്തെ വൈദ്യശാസ്ത്ര നൊബേൽ പുരസ്‌കാരം പങ്കിട്ടത്. ഏറ്റവും ചെറിയ കണികകളായ ആറ്റങ്ങളിലുള്ള ഇലക്‌ട്രോണുകളെ ഏറ്റവും കുറഞ്ഞ സ്‌പ്ലിറ്റ് സെക്കന്‍ഡുകളില്‍ പഠിച്ച ശാസ്‌ത്രജ്ഞരായ പിയറി അഗോസ്‌റ്റിനി, ഫെറൻക് ക്രൗസ്, ആന്നെ എൽ ഹൂയ്‌ലിയർ എന്നിവര്‍ ഭൗതികശാസ്‌ത്ര നൊബേല്‍ പങ്കിട്ടു.
Also Read: ആലപ്പുഴയില്‍ നൊബേൽ ജേതാവിനെ തടഞ്ഞ സംഭവം; പ്രതികളെ അറസ്റ്റ് ചെയ്‌തു
മറ്റ് വിഭാഗങ്ങളിലുള്ള നോബേൽ സമ്മാനങ്ങളും വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും. സമാധാനത്തിനുള്ള നൊബേൽ വെള്ളിയാഴ്‌ചയും സാമ്പത്തിക ശാസ്ത്രത്തിനുള്ള അവാർഡ് ഒക്ടോബർ ഒന്‍പതിനും പ്രഖ്യാപിക്കും. തുടർന്ന് ഡിസംബര്‍ 10-ന് ആല്‍ഫ്രഡ് നൊബേലിന്‍റെ ചരമവാര്‍ഷിക ദിനത്തില്‍ സ്റ്റോക്‌ഹോമില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും. സ്വർണ മെഡലും 10 ലക്ഷം ഡോളറും(8.24 കോടി രൂപ) ആണ് നൊബേൽ പുരസ്‌കാര ജേതാക്കൾക്ക് സമ്മാനമായി ലഭിക്കുക.