ETV Bharat / international

കാർ പൊട്ടിത്തെറിച്ച് രണ്ട് മരണം; അപകടം യുഎസ്-കാനഡ അതിർത്തിക്ക് സമീപം - FBI

Car explosion at US Canada border crossing| യുഎസിൽ നയാഗ്ര വെള്ളച്ചാട്ടത്തിന് സമീപമുണ്ടായ കാർ സ്ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. കാർ വേലിയിൽ തട്ടി പൊട്ടിത്തെറിക്കുകയായിരുന്നെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.

Two dead in vehicle explosion at US Canada border crossing  Vehicle explosion at US Canada border crossing  Niagara falls car explosion  Two dead in car explosion at US  യുഎസിൽ കാറ് പൊട്ടിത്തെറിച്ച് രണ്ട് മരണം  യുഎസിൽ കാറ് പൊട്ടിത്തെറിച്ചു  കാർ സ്ഫോടനം  Canada  Niagara falls  US Canada border crossing  Vehicle explosion  FBI  യുഎസ് കാനഡ അതിർത്തി
Two dead in car explosion at US Canada border crossing
author img

By ETV Bharat Kerala Team

Published : Nov 23, 2023, 9:18 AM IST

ന്യൂയോർക്ക് (യുഎസ്): യുഎസിൽ കാർ പൊട്ടിത്തെറിച്ച് രണ്ട് പേർ കൊല്ലപ്പെട്ടു.(Two dead in car explosion at US Canada border crossing ) ഇന്നലെ ഉച്ചക്ക് നയാഗ്ര വെള്ളച്ചാട്ടത്തിന് സമീപം യുഎസ്-കാനഡ അതിർത്തി ക്രോസിംഗിലാണ് (US Canada border crossing) അപകടമുണ്ടായത്. മരിച്ച രണ്ട് പേരെയും ഇതുവരെ തിരിച്ചറിയാനായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.

സംഭവത്തെ തുടർന്ന് മേഖലയിലെ നാല് യുഎസ്-കാനഡ ബോർഡർ ക്രോസിംഗുകൾ അടച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. സ്ഫോടനത്തില്‍ മരിച്ചവർ ഏത് രാജ്യത്ത് നിന്നുള്ളവരാണെന്ന് ഇതുവരെ തിരിച്ചറിയാനായിട്ടില്ല.

നയാഗ്ര വെള്ളച്ചാട്ടത്തിനടുത്ത്(Niagara falls) യുഎസിനും കാനഡയ്ക്കും ഇടയിലുള്ള അതിർത്തി കടക്കുന്ന റെയിൻബോ ബ്രിഡ്‌ജിലാണ് വാഹന സ്‌ഫോടനം നടന്നത്. അന്വേഷണം നടത്തുകയായതിനാൽ റെയിൻബോ ബ്രിഡ്‌ജ് ക്രോസിംഗ് അടച്ചിട്ടിരിക്കുകയാണ്.

ദൃക്‌സാക്ഷി പറയുന്നതിങ്ങനെ: സ്ഫോടനം നടക്കുമ്പോൾ താൻ സമീപത്ത് കൂടെ നടക്കുകയായിരുന്നെന്നും വാഹനം അതിർത്തി കടക്കുന്ന ദിശയിലേക്ക് അതിവേഗം പോകുന്നത് തന്‍റെ ശ്രദ്ധയിൽപ്പെട്ടതായും ന്യൂയോർക്ക് സന്ദർശിക്കാനെത്തിയ കനേഡിയൻ സന്ദർശകൻ മൈക്ക് ഗുന്തർ സിബിഎസ് ന്യൂസിനോട് പറഞ്ഞു. കാർ മണിക്കൂറിൽ 100 ​​മൈലിലധികം വേഗത്തിൽ ചീറിപായുകയായിരുന്നു. മുന്നിൽ മറ്റൊരു കാറും ഉണ്ടായിരുന്നു. കാർ വേലിയിൽ തട്ടി വായുവിലേക്ക് പറന്നു. കാറിലുള്ള ഒരാൾ പുറത്തേക്ക് തെറിച്ചുപോയി. പിന്നീട് എല്ലായിടത്തും തീയും പുകയും മാത്രമാണ് കാണാനായതെന്നും അദ്ദേഹം സിബിഎസ് ന്യൂസിനോട് പറഞ്ഞു.

വിചിത്രമായ സംഭവം: ഒരു വിചിത്രമായ അപകടമാണെന്ന് മുതിർന്ന അഡ്‌മിനിസ്ട്രേഷൻ ഉദ്യോഗസ്ഥൻ സിബിഎസ് ന്യൂസിനോട് പറഞ്ഞു. എന്നാൽ ഇതുവരെ സംഭവത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ ലഭിച്ചിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കാർ യുഎസ് ഭാഗത്ത് നിന്നാണ് വന്നതെന്നും കസ്റ്റംസ് സ്റ്റേഷനിൽ ഇടിച്ചാണ് വാഹനം കത്തിനശിച്ചതെന്നും എന്നാൽ എന്തുകൊണ്ടാണ് പൊട്ടിത്തെറിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്നും മുതിർന്ന യുഎസ് ഉദ്യോഗസ്ഥൻ സിബിഎസ് ന്യൂസിനോട് പറഞ്ഞു.

അതേസമയം സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി എഫ് ബി ഐ ബഫല്ലോ ഫീൽഡ് ഓഫീസ് അവരുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പോസ്റ്റ് ചെയ്‌തു. അന്വേഷണത്തിൽ പ്രാദേശിക, സംസ്ഥാന, ഫെഡറൽ നിയമ നിർവ്വഹണ പങ്കാളികളെയും ഏകോപിപ്പിക്കുമെന്നും വ്യക്തമാക്കി.

കാനഡയിലെ ഒന്‍റോറിയോ, നയാഗ്ര വെള്ളച്ചാട്ടം, കാനഡ, ന്യൂയോർക്ക് എന്നിവയെ ബന്ധിപ്പിക്കുന്ന വിനോദസഞ്ചാര കേന്ദ്രമാണ് റെയിൻബോ ബ്രിഡ്‌ജ്. ലെവിസ്‌റ്റൺ-ക്വീൻസ്‌റ്റൺ ബ്രിഡ്‌ജ് , വേൾപൂൾ റാപ്പിഡ്‌സ് ബ്രിഡ്‌ജ്, പീസ് ബ്രിഡ്‌ജ് എന്നിവയാണ് ഈ പ്രദേശത്തെ മറ്റ് അതിർത്തി ക്രോസിംഗുകൾ.

സംഭവത്തെത്തുടർന്ന് ന്യൂയോർക്ക് ഗവർണർ കാത്തി ഹോച്ചുൾ ന്യൂയോർക്ക് സ്റ്റേറ്റ് പോലീസ് ന്യൂയോർക്കിലേക്കുള്ള എല്ലാ പ്രവേശന സ്ഥലങ്ങളും നിരീക്ഷിക്കാൻ എഫ്ബിഐ സംയുക്ത തീവ്രവാദ ടാസ്‌ക് ഫോഴ്‌സുമായി സജീവമായി പ്രവർത്തിക്കുന്നുണ്ടെന്ന് അറിയിച്ചു. സ്ഥിതിഗതികൾ വിലയിരുത്താൻ ബഫല്ലോയിലേക്ക് പോകുകയാണെന്നും അവർ കൂട്ടിച്ചേർത്തു.

Also read:കോയമ്പത്തൂർ കാർ സ്‌ഫോടനം: പാലക്കാട് അടക്കം 40 ഇടങ്ങളില്‍ എന്‍ഐഎ പരിശോധന

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.