ETV Bharat / international

Canada Shared Evidence With India: 'പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ ഇന്ത്യക്ക് കൈമാറി'; നിജ്ജര്‍ വധത്തില്‍ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ

author img

By ETV Bharat Kerala Team

Published : Sep 23, 2023, 11:20 AM IST

Updated : Sep 23, 2023, 2:01 PM IST

Hardeep Singh Nijjar Murder: കനേഡിയൻ പൗരനായ ഹർദീപ് സിങ് നിജ്ജറിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഇന്ത്യക്കെതിരെയുള്ള തെളിവുകൾ കാനഡ ഇന്ത്യയുമായി പങ്കുവച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വ്യക്തമാക്കി.

Canada Shared Evidence With India  India Canada row  Hardeep Singh Nijjar Murder  Hardeep Singh Nijjar Murder canada india issue  ഹർദീപ് സിംഗ് നിജ്ജർ  ഹർദീപ് സിംഗ് നിജ്ജർ കൊലപാതകം  ഇന്ത്യ കാനഡ വിഷയം  ഇന്ത്യ കാനഡ സംഘർഷാവസ്ഥ  ഹർദീപ് സിംഗ് നിജ്ജർ കൊലപാതകം ഇന്ത്യയുടെ പങ്ക്  ഇന്ത്യക്കെതിരെയുള്ള തെളിവുകൾ കാനഡ പങ്കുവച്ചു
Canada Shared Evidence With India

ടൊറന്‍റോ : ഹർദീപ് സിങ് നിജ്ജറിനെ കൊലപ്പെടുത്തിയതിൽ (Hardeep Singh Nijjar Murder) ഇന്ത്യൻ ഏജന്‍റുമാരുടെ പങ്കാളിത്തം വ്യക്തമാക്കുന്ന തെളിവുകൾ കാനഡ ഇന്ത്യയുമായി പങ്കുവച്ചിട്ടുണ്ടെന്ന് (Canada Shared Evidence With India) പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ഇന്ത്യക്കെതിരെയുള്ള വിശ്വസനീയമായ വിവരങ്ങള്‍ ഇന്ത്യയ്ക്ക് കൈമാറി. ആഴ്‌ചകള്‍ക്ക് മുൻപേ ഇവ ഈ വിരങ്ങൾ പങ്കിട്ടു എന്നും ട്രൂഡോ അവകാശപ്പെട്ടു.

ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ നിരീക്ഷിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് നിജ്ജറിന്‍റെ കൊലപാതകത്തിൽ (Hardeep Singh Nijjar murder) ഇന്ത്യയുടെ പങ്ക് കണ്ടെത്തിയതെന്ന് കനേഡിയൻ ഉദ്യോഗസ്ഥനും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഈ കൊലപാതകം സംബന്ധിച്ച് ഇന്ത്യൻ ഉദ്യോഗസ്ഥരും ഇന്ത്യൻ നയതന്ത്രജ്ഞരും ആശയവിനിമയം നടത്തിയതായി രഹസ്യാന്വേഷണത്തിൽ വിവരം ലഭിച്ചെന്നായിരുന്നു ഉദ്യോഗസ്ഥന്‍റഎ പ്രസ്‌താവന. യു എസ്, ബ്രിട്ടൻ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് എന്നിവ ഉൾപ്പെടുന്ന 'ഫൈവ് ഐസ്' (Five Eyes) ഇന്‍റലിജൻസ് ഷെയറിങ് സഖ്യത്തിലെ അംഗമാണ് ഇത് സംബന്ധിച്ച രഹസ്യാന്വേഷണ വിവരങ്ങൾ നൽകിയതെന്നും ഉദ്യോഗസ്ഥൻ പറഞ്ഞിരുന്നു.

Read More: India Canada Row: 'ഇന്ത്യക്കെതിരെ ആരോപണം ഉന്നയിച്ചത് നയതന്ത്രജ്ഞരെ നിരീക്ഷിച്ചതിന്‍റെ അടിസ്ഥാനത്തിൽ'; കനേഡിയൻ ഉദ്യോഗസ്ഥൻ

കഴിഞ്ഞ ജൂൺ 18നാണ് ബ്രിട്ടീഷ് കൊളംബിയയിലെ സറേയിലെ ഒരു സിഖ് സാംസ്‌കാരിക കേന്ദ്രത്തിന് പുറത്ത് വച്ച് നിജ്ജര്‍ വെടിയേറ്റ് മരിച്ചത്. നിരോധിത സംഘടനയായ ഖലിസ്ഥാൻ ടൈഗർ ഫോഴ്‌സിന്‍റെ (കെടിഎഫ്) തലവനും ഇന്ത്യ മോസ്റ്റ് വാണ്ടഡ് ഭീകരനായി പ്രഖ്യാപിച്ചതിൽ ഒരാളുമാണ് നിജ്ജർ. ഇയാളുടെ കൊലപാതകത്തിൽ ഇന്ത്യൻ ഏജന്‍റുമാർക്ക് പങ്കുള്ളതായി കാനഡ ആരോപിച്ചിരുന്നു. നിജ്ജറിന്‍റെ കൊലപാതകവുമായി ഇന്ത്യന്‍ ഭരണകൂടത്തിന് ബന്ധമുണ്ടെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പാര്‍ലമെന്‍റില്‍ വ്യക്തമാക്കുകയായിരുന്നു. ഇതിന് പിന്നാലെ ഇന്ത്യൻ നയതന്ത്രജ്ഞരെ കാനഡ പുറത്താക്കുകയും ചെയ്‌തു.

സംഭവത്തിന് പിന്നാലെ, കാനഡയുടെ ആരോപണങ്ങൾ ഇന്ത്യ തള്ളി (Ministry Of External Affairs In Justin Trudeau Allegations). കാനഡയില്‍ ഉണ്ടായിട്ടുള്ള ഏതെങ്കിലും അക്രമ സംഭവങ്ങളില്‍ ഇന്ത്യന്‍ ഭരണകൂടത്തിന് പങ്കുണ്ട് എന്ന ആരോപണം തീര്‍ത്തും അസംബന്ധമാണെന്നും കനേഡിയന്‍ പ്രധാനമന്ത്രി ഉന്നയിച്ച കാര്യങ്ങള്‍ പൂര്‍ണമായും തള്ളുന്നു എന്നുമായിരുന്നു ഇന്ത്യയുടെ പ്രതികരണം. കനേഡിയന്‍ നയതന്ത്ര പ്രതിനിധിയെ ഇന്ത്യ പുറത്താക്കുകയും ചെയ്‌തു. ഇതോടെ രാജ്യങ്ങള്‍ തമ്മിലുള്ള അസ്വാരസ്യങ്ങള്‍ മൂർച്ഛിക്കുകയും കാനഡയിലെ ഇന്ത്യന്‍ വംശജർക്ക് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് പുറപ്പെടുവിക്കുകയും ചെയ്‌തു.

ഇന്ത്യയിലുള്ള കനേഡിയന്‍ ഹൈക്കമ്മിഷണറെ നേരിട്ട് വിളിച്ചുവരുത്തി വിദേശകാര്യ മന്ത്രാലയം ഒരു മുതിര്‍ന്ന നയതന്ത്ര പ്രതിനിധിയെ പുറത്താക്കുന്ന വിവരം അറിയിക്കുകയായിരുന്നു. നിരോധിത ഖലിസ്ഥാൻ ടൈഗർ ഫോഴ്‌സിന്‍റെ തലവനും ഇന്ത്യ മോസ്റ്റ് വാണ്ടഡ് ഭീകരനായി പ്രഖ്യാപിച്ച നിജ്ജറിന് തലയ്‌ക്ക് 10 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. 2020ലാണ് ഹര്‍ദീപ് സിങ് നിജ്ജറിനെ ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ചത്. 2016ൽ സിഖ് ജനത കൂടുതലുള്ള പഞ്ചാബിൽ ഇയാൾ ബോംബ് സ്‌ഫോടനം നടത്തുകയും വാൻകൂവറിന് തെക്ക് കിഴക്കുള്ള ഒരു ചെറിയ നഗരത്തിൽ ഭീകരർക്ക് പരിശീലനം നൽകുകയും ചെയ്‌തിരുന്നു എന്ന് സംശയിക്കുന്നതായി ഇന്ത്യൻ മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. 2020ൽ ക്രിമിനൽ കേസും ഇയാൾക്കെതിരെ ഇന്ത്യ ഫയൽ ചെയ്‌തിരുന്നു.

ബിജെപി സർക്കാരിന്‍റെ വിവാദമായ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കാൻ പഞ്ചാബിൽ നിന്നെത്തിയ കർഷകർക്കിടയിൽ ഭീകരാന്തരീക്ഷം സൃഷ്‌ടിക്കാൻ ഗൂഢാലോചന നടത്തുകയും ഇന്ത്യ ഗവൺമെന്‍റിനെതിരെ കലാപത്തിന് ആളുകളെ പ്രേരിപ്പിക്കുകയും ചെയ്‌തെന്നാണ് കേസ്.

Also read: Who was Hardeep Singh Nijjar : ഇന്ത്യ-കാനഡ നയതന്ത്ര ബന്ധത്തെ ഉലച്ച കൊലപാതകം; ആരാണ് ഹര്‍ദീപ് സിങ് നിജ്ജാര്‍?

Last Updated : Sep 23, 2023, 2:01 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.