ന്യൂയോര്‍ക്ക്: ഹോളിവുഡ് ആക്ഷൻ താരം ബ്രൂസ് വില്ലിസിന് ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയാത്ത മറവി രോഗമെന്ന് റിപ്പോർട്ട്. താരത്തിന്‍റെ കുടുംബമാണ് ആരോഗ്യ സ്ഥിതി വെളിപ്പെടുത്തി രംഗത്തെത്തിയത്. ബ്രൂസ് വില്ലിസിന് ഫ്രണ്ടോടെമ്പറല്‍ ഡിമെന്‍ഷ്യ രോഗമാണെന്നാണ് കുടുംബത്തിന്‍റെ വെളിപ്പെടുത്തല്‍.
- " class="align-text-top noRightClick twitterSection" data="
">
Bruce Willis diagnosed with untreatable dementia: വ്യാഴാഴ്‌ചയാണ് സോഷ്യല്‍ മീഡിയയിലൂടെ താരത്തിന്‍റെ ആരോഗ്യ അവസ്ഥ വെളിപ്പെടുത്തി കുടുംബം രംഗത്തെത്തിയത്. രോഗാവസ്ഥയ്‌ക്ക് പിന്നാലെ താരം സിനിമയില്‍ നിന്നും വിരമിക്കുമെന്നും കുടുംബം അറിയിച്ചിരുന്നു. ബ്രൂസ് വില്ലിസ് സിനിമയില്‍ നിന്നും വിട്ട് നിന്നിട്ട് ഏകദേശം ഒരു വര്‍ഷമാകുന്നതായും കുടുംബം അറിയിച്ചു.
Bruce Willis diagnosed with Aphasia: കഴിഞ്ഞ മാര്‍ച്ചിലാണ് നടന് അഫെസിയ രോഗം സ്ഥിരീകരിച്ചത്. (ആശയ വിനിമയം നടത്തുന്ന രീതിയെ ബാധിക്കുന്ന ഒരു വൈകല്യമാണ് അഫെസിയ. ഇത് സംസാരത്തെയും എഴുതുന്ന രീതിയെയും ബാധിച്ചേക്കാം. തലയ്‌ക്ക് പരിക്കേല്‍ക്കുകയോ സ്‌ട്രോക്ക് ഉണ്ടാകുകയോ ശേഷം ഉടനെ പിടിപെടുന്ന അവസ്ഥയാണ് അഫെസിയ.)
Bruce Willis diagnosed with frontotemporal dementia: ബ്രൂസ് വില്ലിസിന് പ്രതിരോധിക്കാനാകാത്ത ഫ്രണ്ടോടെമ്പറല്‍ ഡിമെന്‍ഷ്യ രോഗമാണെന്ന് അറിയുന്നത് വേദനാജനകമെന്നാണ് കുടുംബം പറയുന്നത്. ഫ്രണ്ടോടെമ്പറല്‍ ഡിമെന്‍ഷ്യയുടെ രോഗ ലക്ഷണങ്ങൾ കണ്ട് തുടങ്ങിയ ശേഷം, ഏഴ് മുതല്‍ 13 വര്‍ഷം വരെയാണ് ഈ രോഗാവസ്ഥയിലുള്ള വ്യക്തിയുടെ ശരാശരി ആയുർ ദൈർഘ്യം.
Rumer Willis shares Instagram post about Bruce Willis: ഗവേഷണത്തിലൂടെയും ബോധവത്കരണത്തിലൂടെയും ഈ ക്രൂരമായ രോഗത്തിനുള്ള ചികിത്സ കണ്ടെത്താനാകുമെന്നാണ് ബ്രൂസിന്‍റെ കുടുംബത്തിന്‍റെ പ്രതീക്ഷ. മാധ്യമ ശ്രദ്ധയിലൂടെ ഈ രോഗത്തിനുള്ള ചികിത്സയ്‌ക്കായി സഹായിക്കണമെന്നും താരത്തിന്‍റെ കുടുംബം അഭ്യര്‍ഥിച്ചു. ഇന്‍സ്‌റ്റഗ്രാമിലൂടെ മകള്‍ റൂമര്‍ വില്ലിസ് പിതാവിന്‍റെ രോഗാവസ്ഥ വെളിപ്പെടുത്തി രംഗത്തെത്തിയിട്ടുണ്ട്. വില്ലിസ് കുടുംബത്തിലെ സ്‌ത്രീകളെ പ്രതിനിധീകരിച്ചാണ് മകള്‍ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
Bruce Willis daughter Instagram post: 'ബ്രൂസിന്‍റെ യഥാർത്ഥ രോഗ നിർണയം പങ്കിട്ട ശേഷം ഞങ്ങൾക്ക് ലഭിച്ച സ്നേഹത്തിന്‍റെയും പിന്തുണയുടെയും അതിശയകരമായ അവിശ്വസനീയമായ ഒഴുക്കിന് ഞങ്ങളുടെ അഗാധമായ നന്ദി പ്രകടിപ്പിച്ചു കൊണ്ട് ഈ കുറിപ്പ് ആരംഭിക്കാൻ ഞങ്ങളുടെ കുടുംബം ആഗ്രഹിക്കുന്നു. ഞങ്ങളുടെ പ്രിയപ്പെട്ട ഭർത്താവിനെയും പിതാവിനെയും സുഹൃത്തിനെയും കുറിച്ച് നിങ്ങൾക്ക് ഒരു അപ്‌ഡേറ്റ് നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കാരണം അദ്ദേഹം ഇപ്പോള്‍ എന്താണ് അനുഭവിക്കുന്നതെന്ന് ഞങ്ങൾക്കിപ്പോൾ വ്യക്തമായ ധാരണയുണ്ട്.
Bruce family hopes for frontotemporal dementia treatments 2022ലാണ് ബ്രൂസിന്‍റെ അഫാസിയ രോഗ നിർണയം ഞങ്ങൾ പ്രഖ്യാപിച്ചത്. അന്ന് മുതൽ ബ്രൂസിന്‍റെ അവസ്ഥ പുരോഗമിച്ച് വരുന്നു. രോഗ നിര്‍ണയത്തില്‍ ഞങ്ങൾക്ക് ഇപ്പോള്‍ കൂടുതൽ കൃത്യതയുണ്ട്. ഫ്രണ്ടോടെമ്പറല്‍ ഡിമെന്‍ഷ്യ (FTD എന്നറിയപ്പെടുന്നു). നിർഭാഗ്യവശാൽ, രോഗത്തിന്‍റെ ഒരു ലക്ഷണം മാത്രമാണ്, ബ്രൂസ് നേരിടുന്ന ആശയ വിനിമയത്തിലെ വെല്ലുവിളികൾ. ഇത് വേദനാജനകമാണെങ്കിലും, ഒടുവിൽ വ്യക്തമായ രോഗ നിർണയം നടത്തുന്നത് ആശ്വാസകരമാണ്.
Bruce Willis family thanks to people: ഞങ്ങളുടെ മുഴുവൻ പ്രസ്‌താവനയും വായിക്കുവാനും ഈ രോഗത്തെ കുറിച്ച് കൂടുതല്‍ അറിയുവാനും ഞങ്ങളുടെ ബയോയിലെ ലിങ്കിലേക്ക് പോകുക. സ്നേഹവും നന്ദിയും.. ലേഡീസ് ഓഫ് വില്ലിസ്.'-റൂമര്‍ വില്ലിസ് ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചു.
Bruce Willis acting career: നാല് പതിറ്റാണ്ട് നീണ്ടു നിന്ന അഭിനയ ജീവിതത്തിനിടെ, ഹോളിവുഡില്‍ ബ്രൂസ് തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. 'ദി വെര്‍ഡിക്‌ട്', 'ബ്ലൈന്‍ഡ് ഡേറ്റ്', 'പള്‍പ് ഫിക്ഷന്‍', 'ദി ഫിഫ്‌ത് എലമെന്‍റ്' തുടങ്ങിയവയാണ് താരത്തിന്‍റെ പ്രധാന സിനിമകള്‍. 1988ല്‍ പുറത്തിറങ്ങിയ 'ഡൈ ഹാര്‍ഡ്' എന്ന സിനിമയിലൂടെയാണ് അദ്ദേഹം ഹോളിവുഡില്‍ ചുവടുറപ്പിച്ചത്. സിനിമയില്‍ നിന്നും വിരമിക്കുന്നതിന് മുമ്പായി വില്ലിസ് നിരവധി ഒടിടി ത്രില്ലറുകളിലും പ്രത്യക്ഷപ്പെട്ടിരുന്നു.
Also Read: ആശുപത്രി കിടക്കയില്‍ നിന്നും സെല്‍ഫി പോസ്‌റ്റുമായി ജെറമി റെന്നര്‍