ETV Bharat / international

200 വർഷം നമ്മെ അടക്കിഭരിച്ച ബ്രിട്ടനെ നയിക്കാന്‍ ഇന്ത്യൻ വംശജൻ ; കാലത്തിന്‍റെ കാവ്യനീതിയായി ഋഷി സുനകിന്‍റെ പ്രധാനമന്ത്രിപദം - ബോറിസ് ജോൺസൺ മന്ത്രിസഭ

200 വർഷക്കാലം നമ്മെ അടക്കിഭരിച്ച ബ്രിട്ടനെ നയിക്കാന്‍, കൊവിഡും യുക്രൈൻ യുദ്ധവും തകർത്ത ആ രാജ്യത്തിന്‍റെ സാമ്പത്തിക നില തിരിച്ചുപിടിക്കാൻ, ഒടുക്കം ഒരു ഇന്ത്യൻ വംശജൻ പ്രധാനമന്ത്രിയായെത്തുന്നു

Rishi Sunak profile  Rishi Sunak  who is Rishi Sunak  Rishi Sunak indian connection  british prime minister Rishi Sunak  british prime minister  conservative party  conservative party leader  conservative party leader rishi sunak  ഋഷി സുനകിന്‍റെ പ്രധാനമന്ത്രി പദം  ഇന്ത്യൻ വംശജൻ ഋഷി സുനക്  ബ്രിട്ടീഷ് പ്രധാനമന്ത്രി  കൺസർവേറ്റീവ് പാർട്ടി  ബ്രിട്ടന്‍റെ പ്രധാനമന്ത്രി  ഋഷി സുനക്  ബോറിസ് ജോൺസൺ മന്ത്രിസഭ  ഇന്ത്യൻ വംശജൻ പ്രധാനമന്ത്രി
സൂര്യനസ്‌തമിക്കാത്ത സാമ്രാജ്യത്തെ നയിക്കാൻ ഇന്ത്യൻ വംശജൻ; ഋഷി സുനകിന്‍റെ പ്രധാനമന്ത്രി പദം കാലത്തിന്‍റെ കാവ്യനീതി
author img

By

Published : Oct 24, 2022, 10:51 PM IST

ഏഴ് ആഴ്‌ചകൾക്ക് മുൻപ് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ലിസ് ട്രസ് അവരോധിക്കപ്പെടുമ്പോൾ എതിർ സ്ഥാനാർഥിയായിരുന്ന ഋഷി സുനകിന്‍റെ രാഷ്‌ട്രീയ ജീവിതത്തിന്‍റെ അവസാനമാണ് അതെന്ന് കൺസർവേറ്റീവ് പാർട്ടിയിലുള്ളവർ അടക്കം പലരും വിധിയെഴുതി. എന്നാൽ ഏഴ് ആഴ്‌ചകൾക്കിപ്പുറം ബ്രിട്ടന്‍റെ പ്രധാനമന്ത്രി പദത്തിന്‍റെ മധുരം നുണയാൻ ഒരുങ്ങുകയാണ് ഇന്ത്യൻ വംശജനായ 42കാരനായ ഋഷി സുനക്.

കാലത്തിന്‍റെ കാവ്യനീതി എന്ന് പറയുംപോലെയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി പദം ഋഷി സുനകിന്‍റെ കൈകളിലേക്കെത്തുന്നത്. 200 വർഷക്കാലം നമ്മെ ഭരിച്ച ബ്രിട്ടനെ നയിക്കാന്‍, കൊവിഡും യുക്രൈൻ യുദ്ധവും തകർത്ത ആ രാജ്യത്തിന്‍റെ സാമ്പത്തിക നില തിരിച്ചുപിടിക്കാൻ, ഒടുക്കം ഒരു ഇന്ത്യൻ വംശജൻ പ്രധാനമന്ത്രിയായെത്തുന്നു.

സ്വപ്‌നസമാന നേട്ടത്തിലേക്ക് ഋഷി സുനക്: ബോറിസ് ജോൺസൺ മന്ത്രിസഭയിൽ ധനമന്ത്രിയായിരുന്ന ഋഷി സുനക് രാജി വച്ചതോടെയാണ് പ്രധാനമന്ത്രി പദത്തിൽ നിന്നും കൺസർവേറ്റീവ് പാർട്ടി തലവൻ എന്ന സ്ഥാനത്ത് നിന്നും ബോറിസിന് പുറത്തേക്കുള്ള വഴിയൊരുങ്ങിയത്. ബോറിസിന് പകരക്കാരനായി മത്സരിക്കാൻ ഋഷി സുനക് മുന്നോട്ടുവന്നെങ്കിലും അവസാന കടമ്പയിൽ വലതുപക്ഷ സാമ്പത്തിക നിലപാടുകൾ മുന്നോട്ടുവച്ച ലിസ് ട്രസിനോട് തോറ്റ് പാർലമെന്‍റിന്‍റെ പിൻബെഞ്ചുകളിലേക്ക് മടങ്ങേണ്ടിവന്നു.

എന്നാൽ ബ്രിട്ടീഷ് രാഷ്‌ട്രീയം എത്രമാത്രം പ്രവചനാതീതമായി മാറിയിരിക്കുന്നു എന്നത് വ്യക്തമാക്കുന്നതായിരുന്നു വെറും 45 ദിവസം മാത്രം അധികാരത്തിലിരുന്നുകൊണ്ട്‌ ഏറ്റവും കുറഞ്ഞകാലം ബ്രിട്ടൻ ഭരിച്ച പ്രധാനമന്ത്രി എന്ന ഖ്യാതിയുമായുള്ള ലിസ് ട്രസിന്‍റെ പടിയിറക്കം. രാജ്യത്തിന്‍റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ലിസ് ട്രസ് സർക്കാർ കൊണ്ടുവന്ന പരിഷ്‌കാരങ്ങളിലെ താളപ്പിഴയാണ് രാജിയിലേക്ക് നയിച്ചത്.

തുടർന്ന് പ്രധാനമന്ത്രിയാകാൻ ബോറിസും ഹൗസ് ഓഫ് കോമൺസ് നേതാവ് പെന്നി മോർഡൗണ്ടും എത്തിയെങ്കിലും ഋഷി സുനകിന് മാത്രമായിരുന്നു 100 കൺസർവേറ്റീവ് പാർട്ടി എംപിമാരുടെ പിന്തുണയെന്ന അടിസ്ഥാന യോഗ്യത ഉറപ്പിക്കാനായത്. 155 എംപിമാർ പിന്തുണച്ചതോടെ അദ്ദേഹം സൂര്യൻ അസ്‌തമിക്കാത്ത സാമ്രാജ്യത്തിന്‍റെ പ്രധാനമന്ത്രിയാകുന്നു. ഒക്‌ടോബർ 28ന് അദ്ദേഹം അധികാരമേൽക്കും.

ഋഷി സുനകിന്‍റെ ഇന്ത്യൻ വേരുകൾ : പഞ്ചാബിൽ ജനിച്ച്, ആദ്യം കിഴക്കൻ ആഫ്രിക്കയിലേക്കും തുടർന്ന് ബ്രിട്ടനിലേക്കും കുടിയേറിയവരാണ് ഋഷിയുടെ പൂർവികർ. ഇന്ത്യൻ വംശജരായ കിഴക്കൻ ആഫ്രിക്കയിൽ ജനിച്ച യശ്‌വീർ സുനകിന്‍റെയും ഉഷയുടെയും മൂത്തമകനായി 1980 മെയ് 12ന് ഇംഗ്ലണ്ടിന്‍റെ തെക്കൻ തീരത്തുള്ള സതാംപ്‌ടണിലായിരുന്നു സുനകിന്‍റെ ജനനം. 1960കളിലാണ് സുനകിന്‍റെ മാതാപിതാക്കൾ കിഴക്കൻ ആഫ്രിക്കയിൽ നിന്ന് യുകെയിലേക്ക് കുടിയേറുന്നത്.

പിതാവ് ഒരു പ്രാദേശിക ഡോക്‌ടറും മാതാവ് തെക്കൻ ഇംഗ്ലണ്ടിൽ ഫാർമസിസ്റ്റുമായിരുന്നു. ബ്രിട്ടനിലെ ഏറ്റവും മികച്ചതും ചെലവേറിയതുമായ ബോർഡിങ് സ്‌കൂളുകളിലൊന്നായ വിൻചെസ്റ്റർ കോളജിലായിരുന്നു സുനകിന്‍റെ സ്‌കൂൾ വിദ്യാഭ്യാസം. ഹൈസ്‌കൂളിന് ശേഷം ഓക്‌സ്ഫോർഡ് സർവകലാശാലയിൽ നിന്ന് രാഷ്‌ട്രീയം, തത്വചിന്ത, സാമ്പത്തികശാസ്ത്രം എന്നിവയിൽ ബിരുദം നേടി. തുടർന്ന് സ്റ്റാൻഫോർഡ് സർവകലാശാലയിൽ നിന്ന് എംബിഎ സ്വന്തമാക്കി.

ഗോൾഡ്‌മാൻ സാച്ച്സ് ഉൾപ്പടെയുള്ള ബാങ്കുകൾക്കും ഹെഡ്‌ജ് ഫണ്ടുകൾക്കും വേണ്ടി സുനക് പ്രവർത്തിച്ചിട്ടുണ്ട്. യുഎസിൽ ജോലി ചെയ്യുമ്പോഴായിരുന്നു ഇന്ത്യൻ വ്യവസായിയും ഇൻഫോസിസ് സഹസ്ഥാപകനുമായ നാരായണ മൂർത്തിയുടെ മകളെ കണ്ടുമുട്ടുന്നതും വിവാഹിതരാകുന്നതും. ഇരുവർക്കും രണ്ട് പെൺമക്കളുണ്ട്.

പാർലമെന്‍റിന്‍റെ മൂലയിൽ നിന്നും പ്രധാനമന്ത്രി പദവിയിലേക്ക് : ബ്രിട്ടനിലേക്ക് മടങ്ങിയെത്തിയ സുനക് 2015ൽ ടോറി പാർട്ടിയുടെ യോർക്ക്‌ഷെയറിലെ റിച്ച്മണ്ട് സീറ്റിൽ നിന്നും പാർലമെന്‍റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2016ലെ ബ്രെക്‌സിറ്റ് ഹിതപരിശോധനയിൽ ബ്രിട്ടീഷ് രാഷ്‌ട്രീയം വിവിധ ചേരികളായി തിരിഞ്ഞപ്പോൾ ബ്രിട്ടൺ യൂറോപ്യൻ യൂണിയൻ വിടുന്നതിനെ ഋഷി സുനക് പിന്തുണച്ചു. ബ്രിട്ടനിലെ 94 ശതമാനം ബിസിനസുകൾക്കും യൂറോപ്യൻ യൂണിയനുമായി ബന്ധമില്ലെന്നും പിന്നെയെന്തിന് ബ്രിട്ടൺ ഇയു നിയമങ്ങൾക്ക് കീഴിൽ തുടരണമെന്നും ഋഷി വാദിച്ചു. കാര്യകാരണങ്ങളുമായി, സ്‌ഫുടതയുള്ള ബ്രെക്‌സിറ്റ് സാമ്പത്തിക കാഴ്‌ചപ്പാടായിരുന്നു അതെങ്കിലും വളരെ അപകടം നിറഞ്ഞ ഒരു പൊളിറ്റിക്കൽ കരിയർ നീക്കവുമായിരുന്നു.

എന്നാൽ അപ്രതീക്ഷിതമായി യൂറോപ്യൻ യൂണിയനിൽ ബ്രിട്ടൺ പുറത്തുവന്നത് സുനകിന്‍റെ കരിയർ ഗ്രാഫ് കുത്തനെ ഉയരാൻ സഹായിച്ചു. കൊവിഡിന് തൊട്ടുമുൻപ് 2020 ഫെബ്രുവരിയിൽ ജോൺസൺ മന്ത്രിസഭയിൽ ധനമന്ത്രിയാകുന്നതിന് മുൻപ് നിരവധി ജൂനിയർ മന്ത്രിസ്ഥാനങ്ങളിൽ ഋഷി സേവനമനുഷ്‌ഠിച്ചിട്ടുണ്ട്.

2015ലാണ് സുനക് ആദ്യമായി എംപിയായി തെരഞ്ഞെടുക്കപ്പെട്ടത്. തെരേസ മേ സർക്കാരിൽ ജൂനിയർ മന്ത്രിയാകുന്നതിന് മുൻപ് രണ്ട് വർഷം അദ്ദേഹം പാർലമെന്‍റിലെ പിൻബെഞ്ചുകളിൽ ചെലവഴിച്ചു. 2019ൽ ധനവകുപ്പിന്‍റെ ചീഫ് സെക്രട്ടറിയായി നിയമിച്ചുകൊണ്ട് ജോൺസൺ ആണ് സുനകിന് ആദ്യ പ്രധാന സർക്കാർ ചുമതല നൽകുന്നത്. 2020ൽ ധനമന്ത്രിയായി സ്ഥാനക്കയറ്റം നൽകി.

എട്ട് വർഷം മുൻപ് മാത്രം ആരംഭിച്ച രാഷ്‌ട്രീയ ജീവിതത്തിനൊടുവിൽ ബ്രിട്ടന്‍റെ പ്രധാനമന്ത്രി എന്ന സ്വപ്‌ന സമാനമായ പദവിയാണ് ഋഷി സ്വന്തമാക്കുന്നത്. ഇതോടെ ബ്രിട്ടന്‍റെ ആദ്യ ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി എന്ന നേട്ടവും ഋഷി സുനക് കുറിക്കുന്നു.

ഇന്ത്യൻ ബന്ധം : ഭഗവത് ഗീതയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്യുന്ന ആദ്യ യുകെ പാർലമെന്‍റേറിയനാണ് ഋഷി സുനക്. യോർക്ക്ഷെയറിൽ നിന്നുള്ള എംപിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോഴായിരുന്നു സുനക് ഭഗവത് ഗീതയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്‌തത്. സമ്മർദ സാഹചര്യങ്ങളിൽ ഭഗവദ് ഗീത പലപ്പോഴും തന്നെ രക്ഷിച്ചിട്ടുണ്ടെന്നും കർത്തവ്യം നിർവഹിക്കാൻ ഓർമിപ്പിക്കാറുണ്ടെന്നും ഋഷി ഒരിക്കൽ പറഞ്ഞിരുന്നു.

ബ്രിട്ടന്‍റെ ആദ്യ ഹിന്ദു പ്രധാനമന്ത്രിയാണ് അദ്ദേഹം. ബോറിസ് ജോൺസൺ മന്ത്രിസഭയിൽ ധനകാര്യ വകുപ്പ് മന്ത്രിയായിരിക്കെ സുനക് 11 ഡൗണിങ് സ്ട്രീറ്റിലെ വസതിയിൽ ദീപാവലിക്ക് ദീപങ്ങൾ തെളിയിച്ചിരുന്നു. അതിനാൽ ഋഷി സുനകിന്‍റെ പ്രധാനമന്ത്രി സ്ഥാനം ഇന്ത്യക്കാർക്ക് ദീപാവലി സമ്മാനം തന്നെയാണ്.

Also Read: ഋഷി സുനക് ബ്രിട്ടീഷ് പ്രാധാനമന്ത്രിയാകും: ബോറിസ് ജോൺസൻ പിന്മാറി

700 മില്യൺ പൗണ്ടിലധികമാണ് ഋഷി സുനകിന്‍റെ ആസ്‌തി. യോർക്ക്‌ഷെയറിൽ കൊട്ടാരത്തിന് പുറമെ സെൻട്രൽ ലണ്ടനിലെ കെൻസിങ്ടണിലും ഋഷിക്കും ഭാര്യ അക്ഷതയ്ക്കും വസ്‌തുവകകൾ ഉണ്ട്. യുകെയെ നയിക്കുന്ന ആദ്യ വെളുത്തവർഗക്കാരനല്ലാത്ത ആളുമാണ് ഋഷി സുനക്. 200ലേറെ വർഷങ്ങൾക്ക് ശേഷം പ്രധാനമന്ത്രിയാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന ഖ്യാതിയും 42-ാം വയസിൽ പ്രധാനമന്ത്രിയാകുന്നതോടെ ഋഷി സ്വന്തമാക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.