ETV Bharat / international

'പ്രോഫറ്റ് സോങ്', ഐറിഷ് എഴുത്തുകാരൻ പോൾ ലിഞ്ചിന് ബുക്കർ സാഹിത്യ പുരസ്‌കാരം - ഐറിഷ് നോവലിസ്റ്റ് പോൾ ലിഞ്ച്

'വൈകാരിക കഥപറച്ചിലിന്റെ മഹാവിജയം' എന്നാണ് 2023ലെ ബുക്കർ പ്രൈസ് നേടിയ പോൾ ലിഞ്ചിന്റെ 'പ്രോഫറ്റ് സോങ്' എന്ന കൃതിയെ അവാർഡ് കമ്മിറ്റി വിശേഷിപ്പിച്ചത്.

Irish writer Paul Lynch wins Booker Prize with dystopian novel 'Prophet Song'

author img

By ETV Bharat Kerala Team

Published : Nov 27, 2023, 10:17 AM IST

ലണ്ടൻ: ബുക്കർ സാഹിത്യ പുരസ്‌കാരം ഐറിഷ് എഴുത്തുകാരൻ പോൾ ലിഞ്ചിന്. 'പ്രോഫറ്റ് സോങ്' എന്ന കൃതിക്കാണ് ലോക സാഹിത്യത്തിലെ അഭിമാന പുരസ്‌കാരം ഐറിഷ് നോവലിസ്റ്റിനെ തേടിയെത്തിയത്. 50,000 പൗണ്ട് (USD 63,000) ആണ് പുരസ്‌കാര സമ്മാനത്തുകയായി ലഭിക്കുക.

Booker Prize Prophet Song Paul Lynch
ഐറിഷ് എഴുത്തുകാരൻ പോൾ ലിഞ്ചിന് ബുക്കർ സാഹിത്യ പുരസ്‌കാരം

ഒരു സാങ്കല്‍പ്പിക സർക്കാർ സ്വേച്ഛാധിപത്യത്തിവലേക്ക് മാറുമ്പോൾ രാജ്യത്ത് സംഭവിക്കുന്ന ദുരന്തവും ഒരു കുടുംബം ആ സാഹചര്യത്തെ നേരിടുന്നതുമാണ് കൃതിയില്‍ 'പോൾ ലിഞ്ച്' പറയുന്നത്. പാശ്ചാത്യ രാജ്യങ്ങളിെല ജനാധിപത്യം നേരിടുന്ന അരക്ഷിതാവസ്ഥയും ജനങ്ങളുടെ നിസംഗതയും അരക്ഷിതാവസ്ഥയും പ്രോഫറ്റ് സോങ് എന്ന നോവലില്‍ എഴുത്തുകാരൻ വരച്ചിടുന്നു. നാല്‍പത്തിയാറുകാരനായ പോൾ ലിഞ്ചിന്‍റെ അഞ്ചാമത്തെ കൃതിയാണ് പ്രോഫറ്റ് സോങ്.

റെഡ് സ്കൈ ഇൻ മോണിങ്, ദി ബ്ലാക് സ്നോ, ഗ്രേസ്, ബിയോണ്ട് ദ സീ എന്നിവയാണ് ലോഞ്ചിന്‍റെ മറ്റ് പ്രധാന നോവലുകൾ. സജീവമായി നോവലുകൾ എഴുതിത്തുടങ്ങുന്നതിന് മുൻപ് അയർലണ്ടിലെ മാധ്യമപ്രവർത്തകനും സിനിമ നിരൂപകനുമായിരുന്നു പോൾ ലിഞ്ച്. ഇത് അഞ്ചാം തവണയാണ് ബുക്കർ പ്രൈസ് അയർലണ്ടിലെ എഴുത്തുകാർക്ക് ലഭിക്കുന്നത്. Irish writer Paul Lynch wins Booker Prize with dystopian novel 'Prophet Song'

'വൈകാരിക കഥപറച്ചിലിന്റെ മഹാവിജയം' എന്നാണ് 2023ലെ ബുക്കർ പ്രൈസ് നേടിയ പോൾ ലിഞ്ചിന്റെ 'പ്രോഫറ്റ് സോങ്' എന്ന കൃതിയെ അവാർഡ് കമ്മിറ്റി വിശേഷിപ്പിച്ചത്. പ്രസാധകർ സമർപ്പിച്ച 163 നോവലുകളിൽ നിന്ന് തെരഞ്ഞെടുത്ത അഞ്ച് നോവലുകളില്‍ നിന്നാണ് പ്രോഫറ്റ് സോങിനെ പുരസ്‌കാരത്തിന് അർഹമാക്കിയത്. രാജ്യം സമഗ്രാധിപത്യത്തിലേക്കും യുദ്ധത്തിലേക്കും വഴിമാറുകയും തകർച്ചയെ നേരിടുകയും ചെയ്യുമ്പോൾ തന്റെ കുടുംബത്തെ സംരക്ഷിക്കാനുള്ള ഒരു സ്ത്രീയുടെ പോരാട്ടത്തെക്കുറിച്ചുള്ള നോവൽ 'ആത്മാവിനെ അല്ലെങ്കില്‍ മനസിനെ ആഴത്തില്‍ സ്വാധീനിക്കുകയും മുറിവേല്‍പ്പിക്കുകയും ചെയ്യുമെന്നാണ്' അവാർഡ് നിർണയ സമിതി വിലയിരുത്തിയത്. 'Prophet Song' is a triumph of emotional storytelling, bracing and brave" in which Lynch "pulls off feats of language that are stunning to witness".

"വൈകാരികമായ കഥപറച്ചിലിന്റെയും ധൈര്യത്തിന്റെയും ധീരതയുടെയും വിജയമാണ്", അതിശയിപ്പിക്കുന്ന ഭാഷാ വൈഭവവമാണ് എഴുത്തുകാരൻ പ്രകടിപ്പിക്കുന്നതെന്നും അവാർഡ് നിർണയ സമിതി വിലയിരുത്തി. "പാശ്ചാത്യ ജനാധിപത്യ രാജ്യങ്ങളിലെ അശാന്തി, ആധുനിക അരാജകത്വം, സിറിയയുടെ പ്രശ്നം, ഒരു രാജ്യത്തിന്റെ മുഴുവൻ പൊട്ടിത്തെറിയും അവിടുത്തെ അഭയാർത്ഥി പ്രതിസന്ധിയുടെ വ്യാപ്തിയും പാശ്ചാത്യരുടെ നിസ്സംഗതയും അറിയുക മാത്രമല്ല, ഈ പ്രശ്നം സ്വയം അനുഭവിക്കുക കൂടിയായിരുന്നു"... പോൾ ലിഞ്ച് അവാർഡ് പ്രഖ്യാപനത്തിന് ശേഷം പറഞ്ഞതിങ്ങനെയാണ്... 'Prophet Song' is a "soul-shattering" novel about a woman's struggle to protect her family as Ireland collapses into totalitarianism and war.

ബുക്കർ പ്രൈസ്: 1969-ൽ സ്ഥാപിതമായ മാൻ ബുക്കർ പ്രൈസ് ഫോർ ഫിക്ഷൻ (The Man Booker Prize for Fiction) അല്ലെങ്കിൽ ബുക്കർ പ്രൈസ്, ലോകത്തിൽ നോബൽ സമ്മാനം കഴിഞ്ഞാൽ ഒരു സാഹിത്യ കൃതിക്ക് ലഭിക്കുന്ന ഏറ്റവും പ്രസിദ്ധവും അഭിമാനകരമായി കരുതപ്പെടുന്നതുമായ ഒരു പുരസ്കാരമാണ്. എല്ലാ വർഷവും ഇംഗ്ലീഷ് ഭാഷയിൽ പ്രസിദ്ധീകരിക്കുന്ന ഒരു കോമൺ വെൽത്ത് അംഗരാജ്യത്തിലെ അംഗത്തിനോ അയർലണ്ട് രാജ്യാംഗത്തിനോ, സിംബാബ്‌വെ രാജ്യാംഗത്തിനോ നൽകുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.