ETV Bharat / international

ബോംബ് ഭീഷണി: മോസ്‌കോ-ഗോവ വിമാനം ഗുജറാത്തില്‍ അടിയന്തരമായി ഇറക്കി - ഗോവ

ആഷ്വര്‍ എയറിന്‍റെ മോസ്‌കോ-ഗോവ വിമാനം ഗുജറാത്തിലെ ജാംനഗര്‍ വിമാനത്താവളത്തിലാണ് അടിയന്തരമായി ഇറക്കിയത്.

moscow goa  moscow goa flight  bomb threat  moscow goa fligt bomb threat  മോസ്‌കോ ഗോവ വിമാനം  ബോംബ് ഭീഷണി  മോസ്‌കോ  ഗോവ  ജാംനഗര്‍ വിമാനത്താവളം
MOSCO GOA FLIGHT EMERGENCY LANDING
author img

By

Published : Jan 10, 2023, 9:03 AM IST

ജാംനഗര്‍: മോസ്‌കോയില്‍ നിന്നും ഗോവയിലേക്കുള്ള വിമാനം ബോംബ് ഭീഷണിയെ തുടര്‍ന്ന് ഗുജറാത്തില്‍ അടിയന്തരമായി ഇറക്കി. ആഷ്വര്‍ എയറിന്‍റെ മോസ്‌കോ-ഗോവ വിമാനം ഇന്നലെ രാത്രി 9:50 ഓടെ ജാംനഗര്‍ വിമാനത്താവളത്തിലാണ് എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയത്. വിമാനത്തിലുണ്ടായിരുന്ന ജീവനക്കാരും 236 യാത്രക്കാരും സുരക്ഷിതരാണെന്ന് പൊലീസ് അറിയിച്ചു.

വിമാനത്തില്‍ ബോംബ് ഭീഷണിയുണ്ടെന്ന് ഗോവ എയര്‍ ട്രാഫിക് കണ്‍ട്രോളിന് ഇ-മെയില്‍ സന്ദേശമാണ് ലഭിച്ചത്. വിമാനം അടിയന്തരമായി ഇറക്കിയതിന് പിന്നാലെ ബോംബ്‌ സ്‌ക്വാഡ് ഉള്‍പ്പടെ സ്ഥലത്തെത്തി പരിശോധന നടത്തിയതായി വിമാനത്താവള അധികൃതര്‍ അറിയിച്ചു. ജില്ല കലക്‌ടറും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ജാംനഗറില്‍ എത്തിയിരുന്നു. അതേസമയം, വിമാനം ലാന്‍ഡ് ചെയ്യേണ്ടിയിരുന്ന ഗോവയിലും സുരക്ഷ ശക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.