ലണ്ടൻ: പ്രധാനമന്ത്രി ലിസ് ട്രസിന്റെ ഉന്നത പാർലമെന്ററി എൻഫോഴ്‌സറായ ചീഫ് വിപ്പ് വെൻഡി മോർട്ടൺ രാജി വച്ചു. ആഭ്യന്തര സെക്രട്ടറി സുയല്ല ബ്രേവർമാനെ പുറത്താക്കിയതിന് പിന്നാലെയാണ് രാജി. പാറ കുഴിച്ച് ഇന്ധനങ്ങൾ കണ്ടെത്തുന്ന ഫ്രാക്കിങ് നടത്തണമെന്നതു സംബന്ധിച്ച് പാർലമെന്റിൽ നടത്തിയ വോട്ടെടുപ്പാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.
പദ്ധതി വോട്ടിനിട്ടതിനിടെ, ആഭ്യന്തര സെക്രട്ടറി സുയല്ല ബ്രേവർമാനെ പുറത്താക്കി, ട്രസിനെ പുറത്താക്കാൻ പരസ്യമായി ശ്രമിച്ചിരുന്ന ഗ്രാന്റ് ഷാപ്‌സിനെ പകരം നിയമിച്ചു. ഈ നടപടി പ്രധാനമന്ത്രി എല്ലാവർക്കും അതീതയാണെന്ന തോന്നലാണ് എം.പിമാരിൽ ഉളവാക്കിയിരിക്കുന്നത്.
2015 മുതൽ വെസ്റ്റ് മിഡ്‌ലാൻഡിലെ ആൽഡ്രിഡ്‌ജ് - ബ്രൗൺഹിൽസിന്‍റെ എംപിയാണ് മോർട്ടൻ. ആറ് ആഴ്‌ച മുൻപാണ് ഇവർ ചീഫ് വിപ്പ് സ്ഥാനത്തേയ്ക്ക് നിയമിക്കപ്പെട്ടത്. ലിസ് ട്രസിന്‍റെ സർക്കാരിനെ പ്രതിസന്ധിയിലാക്കിയ ഷെയ്ൽ വാതക ഖനനം തടയുന്നതിനുള്ള നിയമനിർമ്മാണം പരിഗണിക്കാൻ കോമൺസിന് സമയം അനുവദിക്കണമോ എന്നതിൽ വിശ്വാസ പ്രമേയം കൊണ്ടുവരണമെന്ന് ടോറി വിപ്പുകൾ പറഞ്ഞിരുന്നു.
എന്നാൽ വോട്ടെടുപ്പിൽ പങ്കെടുക്കില്ലെന്ന് ടോറി വിപ്പിലെ ഒരു കൂട്ടം എംപിമാർ പിന്നീട് അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്‌ച ചാൻസലർ ക്വാസി ക്വാർട്ടെങ്ങിനെ പുറത്താക്കിയതിനെ തുടർന്ന് ട്രസ് തന്‍റെ രാഷ്‌ട്രീയ നിലനിൽപ്പിനായി പോരാടുന്നതിനിടെയാണ് ഈ നാടകീയ രംഗങ്ങൾ. വെൽവിൻ ഹാറ്റ്‌ഫീൽഡ് എംപി ഗ്രാന്‍റ് ഷാപ്‌സിയാണ് പുതിയ ആഭ്യന്തര സെക്രട്ടറി.