ETV Bharat / international

വേലുപിള്ള പ്രഭാകരന്‍റെ പിറന്നാൾ ആഘോഷമാക്കി ലങ്കയിലെ തമിഴ് വംശജർ

Maaveerar Naal : പിറന്നാൾ ദിനത്തിൽ വേലുപ്പിള്ള പ്രഭാകരൻ അനുയായികളെ അഭിസംബോധന ചെയ്യുന്ന പതിവുണ്ടായിരുന്നു. ഈ ദിവസമാണ് രക്തസാക്ഷികളായ തമിഴ് പുലികളെ ഇവർ അനുസ്‌മരിച്ചിരുന്നത്.

Birthday Of LTTE Chief V Prabhakaran Celebrated  Velupilla Prabhakaran Birthday  വേലുപ്പിള്ള പ്രഭാകരൻ പിറന്നാൾ  വേലുപ്പിള്ള പ്രഭാകരൻ ജന്മദിനം  എൽടിടിഇ  എൽടിടിഇ മേധാവി  മഹാവീരർ നാൾ
Birthday Of LTTE Chief V Prabhakaran Celebrated
author img

By PTI

Published : Nov 27, 2023, 10:58 PM IST

കൊളംബോ: കൊല്ലപ്പെട്ട എൽടിടിഇ മേധാവി വേലുപ്പിള്ള പ്രഭാകരന്‍റെ 69-ാം ജന്മദിനം വീരന്മാരുടെ ദിനമായി ആഘോഷിച്ച് അനുയായികൾ ( Birthday Of LTTE Chief V Prabhakaran Celebrated). 'മാവീരർ നാൾ' (Maaveerar Naal) എന്ന പേരിലാണ് നവംബർ 27 ന് ശ്രീലങ്കയിലെ തമിഴ് വംശജർ പ്രഭാകരന്‍റെ ജന്മദിനം ആഘോഷിച്ചതെന്ന് ലങ്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.

പിറന്നാൾ ദിനത്തിൽ വേലുപ്പിള്ള പ്രഭാകരൻ അനുയായികളെ അഭിസംബോധന ചെയ്യുന്ന പതിവുണ്ടായിരുന്നു. ഈ ദിവസമാണ് രക്തസാക്ഷികളായ തമിഴ് പുലികളെ ഇവർ അനുസ്‌മരിച്ചിരുന്നത്.

ഇന്നലെ (ഞായറാഴ്‌ച) ജാഫ്‌ന സർവകലാശാലയിലെ (Jaffna University) ഏതാനും വിദ്യാർത്ഥികൾ പ്രഭാകരന്‍റെ 69-ാം ജന്മദിനം കേക്ക് മുറിച്ച് ആഘോഷിച്ചിരുന്നു. വെൽവെട്ടിത്തുറൈയിൽ പ്രഭാകരൻ ജനിച്ച വീടിന് എതിർവശത്തും ഒരു കൂട്ടം പ്രാദേശിക തമിഴ് രാഷ്ട്രീയക്കാർ കേക്ക് മുറിച്ചു. ആഘോഷങ്ങൾ നടത്തുന്നതിന് അധികൃതർ വിലക്കേർപ്പെടുത്തിയിട്ടും വിവിധ സ്ഥലങ്ങളിൽ കേക്ക് മുറിക്കലും ദീപം തെളിയിക്കലും നടന്നു.

Also Read: പ്രഭാകരന്‍ കൊല്ലപ്പെട്ടതിന് തെളിവുണ്ട്: നെടുമാരന്‍റെ വാദം തള്ളി ശ്രീലങ്കന്‍ സൈന്യം

ലങ്കയുടെ കിഴക്കൻ ജില്ലയായ ബട്ടിക്കലോവയിൽ ഇന്ന് നടന്ന വീര ദിനാചരണത്തിന് നേരെ പൊലീസ് നടപടിയുണ്ടായി. ആഘോഷങ്ങൾ തടസപ്പെടുത്താനെത്തിയ സായുധരായ പൊലീസ് പുലികളുടെ പതാകകൾ വലിച്ചുകീറുകയും നിലത്തു വച്ചിരുന്ന വിളക്കുകൾ വലിച്ചെറിയുകയും ചെയ്‌തതായി തമിഴ് സംഘടനകൾ ആരോപിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.