ജറുസലേം: ഇസ്രയേല്‍ തലസ്ഥാനമായ ടെല്‍ അവീവില്‍ ഭീകരാക്രമണത്തില്‍ പൊലീസ് ഉദ്യോഗസ്ഥനുള്‍പ്പടെ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. ഇന്നലെയാണ് സംഭവം. ഒരാഴ്‌ചക്കിടെ ഇത് ഇസ്രയേലില്‍ ഭീകരാക്രമണം നടക്കുന്നത്.
ഇസ്രായേല്‍ നഗരങ്ങളായ ബര്‍ഷീബയിലും ഹലോണിലുമാണ് മുന്‍പ് ആക്രമണം നടന്നത്. ഇതോടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം പതിനൊന്നായി. അക്രമിയായ 26കാരൻ ഒരു അറബ് വംശജനാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ദിയാ ഹമര്‍ശേഹനെ ഏറ്റുമുട്ടലിനിടെ വധിച്ചതായി സുരക്ഷ സേന അവകാശപ്പെട്ടു.
സിസിടിവി ദൃശ്യങ്ങളില്‍ അക്രമി ആയുധങ്ങളുമായി സ്റ്റോറിനുള്ളില്‍ കയറുന്നതും ജനലിലൂടെ പുറത്തേക്ക് വെടി വയ്ക്കുന്നതുമെല്ലാം വ്യക്തമാണ്. തുടര്‍ച്ചയായ ആക്രമണ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഇസ്രയേല്‍ പ്രധാന മന്ത്രി നഫ്‌തലി ബെനറ്റ് അടിയന്ത സുരക്ഷ യോഗം വിളിച്ചിട്ടുണ്ട്. അറബ് ഭീകരവാദികളാണ് ആക്രമണത്തിന് പിന്നിലെന്നും ഇത് ഉരുക്കുമുഷ്‌ടിയോടെ ചെറുത്തു നില്‍ക്കുമെന്ന് നഫ്‌തലി ബെനറ്റ് പറഞ്ഞു.
Also Read: വീണ്ടും അശാന്തിയിലേക്കെന്ന് സൂചന ; ഗാസ മുനമ്പില്‍ റോക്കറ്റ് ആക്രണം നടത്തി ഇസ്രയേല്‍