അബൂജ : മധ്യ നൈജീരിയയിലെ വിവിധ നഗരങ്ങളില്‍ ഭീകരര്‍ നടത്തിയ ആക്രമണങ്ങളില്‍ നൂറിലേറെ പേര്‍ കൊല്ലപ്പെട്ടു. പ്രദേശത്ത് തുടരുന്ന വംശീയ മത കലാപങ്ങള്‍ക്കിടെയാണ് ദാരുണ സംഭവം(Armed groups kill over 100). 113 പേര്‍ മരിച്ചെന്നാണ് നാട്ടുകാര്‍ പറയുന്നത്.
കൊള്ളക്കാര്‍ എന്ന് നാട്ടുകാര്‍ വിളിക്കുന്ന സംഘമാണ് ആക്രമണം നടത്തിയത്. ആദ്യഘട്ടത്തില്‍ പതിനാറ് പേര്‍ മരിച്ചെന്നായിരുന്നു സര്‍ക്കാര്‍ പുറത്തുവിട്ട കണക്ക്. നിരപരാധികളായ നാട്ടുകാര്‍ക്കെതിരെ നടക്കുന്ന ആക്രമങ്ങള്‍ തടയാന്‍ നടപടികള്‍ കൈക്കൊണ്ടുവരികയാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി(Ethnic, religious tensions in Nigeria)
വംശീയവും മതപരവുമായി ഏറെ വൈവിധ്യമുള്ള ജനതയാണ് മധ്യ നൈജീരിയയില്‍ കഴിയുന്നത്. കാലാവസ്ഥ വ്യതിയാനവും മറ്റും കാര്‍ഷിക വൃത്തി ഉപജീവനമാക്കിയ ജനതയ്ക്ക് തിരിച്ചടിയായി. ഇത് ഇരുമതങ്ങളില്‍പ്പെട്ട കര്‍ഷകര്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമായി.
ഇതിന്‍റെ ഫലമായി നൂറ് കണക്കിന് ജീവനുകളാണ് ഇവിടെ നഷ്ടമായിക്കൊണ്ടിരിക്കുന്നത്. ഏറ്റവും ഒടുവിലുണ്ടായ ആക്രമണത്തിന് പിന്നാലെ നൈജീരിയന്‍ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി ആംനെസ്റ്റി ഇന്‍റര്‍നാഷണല്‍ രംഗത്തെത്തി. ആക്രമണങ്ങള്‍ തടയുന്നതില്‍ സര്‍ക്കാരിന് വീഴ്ചയുണ്ടായി എന്നാണ് ആംനെസ്റ്റി ഇന്‍റര്‍നാഷണലിന്‍റെ വിലയിരുത്തല്‍. മതപരമായ ചടങ്ങിനിടെയുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ ഈ മാസം ആദ്യം 85 പേര്‍ കൊല്ലപ്പെട്ടിരുന്നു.
Also Read:ശാന്തമാകാതെ ഗാസ, 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 166 പേര്‍ ; ആക്രമണം തുടര്‍ന്ന് ഇസ്രയേല്‍
ശാന്തമാകാതെ ഗാസ : വടക്കന്‍ ഗാസയില്‍ വീണ്ടും ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍ (Israel Hamas War). കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തില്‍ ജീവന്‍ നഷ്‌ടമായത് 166 പലസ്‌തീന്‍കാര്‍ക്കെന്ന് റിപ്പോര്‍ട്ട്. ഇസ്രയേലിന്‍റെ ആക്രമണത്തില്‍ മുന്നൂറിലധികം പേര്‍ക്ക് പരിക്കേറ്റതായും ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇസ്രയേല്‍ ഹമാസ് യുദ്ധം തുടങ്ങിയ ശേഷം ഇതുവരെ 20,424 പലസ്‌തീന്‍കാര്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്കുകള്‍ (Israel Hamas War Death Toll In Palestine). 50,000-ല്‍ അധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇസ്രയേല്‍ മധ്യ ഗാസയിലെ മഗസി അഭയാര്‍ഥി ക്യാമ്പിന് നേരെ നടത്തിയ ആക്രമണത്തില്‍ 70 പേരാണ് കൊല്ലപ്പെട്ടത് (Israel Attack In Maghazi Refugee Camp).
ജബാലിയയിൽ ഇന്നലെയും ഇസ്രയേല്‍ വ്യോമാക്രമണം തുടര്‍ന്നിരുന്നു. ഗാസയിലെ ഏറ്റവും വലിയ അഭയാര്‍ഥി ക്യാമ്പ് സ്ഥിതി ചെയ്യുന്ന സ്ഥലമാണിത് (Israel Attack In Jabalia). ഇസ്രയേലിന്‍റെ ഡ്രോണ്‍ ആക്രമണത്തില്‍ ഖാൻ യൂനിസിലെ അൽ അമാൽ ആശുപത്രിയിൽ 13 വയസുള്ള കുട്ടി കൊല്ലപ്പെട്ടതായി സന്നദ്ധ സംഘടനയായ റെഡ് ക്രസന്‍റ് അറിയിച്ചു.
ഗാസയിലെ രണ്ട് പാര്‍പ്പിട സമുച്ചയങ്ങള്‍ക്ക് നേരെയും കഴിഞ്ഞ ദിവസം ആക്രമണമുണ്ടായി. ഈ സംഭവത്തില്‍ 90 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് വിവരം. റാഫ നഗരത്തിന് പടിഞ്ഞാറുള്ള അഭയാര്‍ഥി ക്യാമ്പിന് സമീപമുള്ള വീടിന് നേരെയും ഇസ്രയേല്‍ ആക്രമണമുണ്ടായി.