ന്യൂഡൽഹി: ബ്രിട്ടന്‍റെ പുതിയ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജൻ റിഷി സുനകിന് ആശംസകളുമായി നിരവധി പ്രമുഖരാണ് എത്തിയിരിക്കുന്നത്. ഏതൊരു ഇന്ത്യക്കാരനും അഭിമാനമാണ് റിഷി സുനകിന്‍റെ വിജയം. പ്രമുഖ വ്യവസായിയും മഹീന്ദ്ര ഗ്രൂപ്പിന്‍റെ ചെയർമാനുമായ ആനന്ദ് മഹീന്ദ്രയും ഋഷിയുടെ വിജയത്തെ കുറിച്ച് ട്വീറ്റ് ചെയ്‌തിട്ടുണ്ട്.
മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി വിന്‍സെന്‍റ് ചര്‍ച്ചിലിന്‍റെ വാക്കുകൾ ഉദ്ധരിച്ചാണ് ആനന്ദ് മഹീന്ദ്ര റിഷി സുനകിനെ കുറിച്ച് ട്വീറ്റ് ചെയ്‌തത്. '1947-ൽ ഇന്ത്യ സ്വാതന്ത്ര്യത്തിന്‍റെ ആവേശത്തിൽ നിൽക്കുമ്പോൾ വിൻസ്‌റ്റൺ ചർച്ചിൽ പറഞ്ഞത്, 'ഇന്ത്യയിലെ നേതാക്കള്‍ കഴിവ് കെട്ടവരാണ്, ഒന്നിനും കൊള്ളാത്ത ദുര്‍ബലരുമാണ്'. എന്നാൽ സ്വാതന്ത്ര്യത്തിന്‍റെ 75-ാം വർഷത്തിൽ, ഇന്ത്യൻ വംശജനായ ഒരാൾ ബ്രിട്ടന്‍റെ പ്രധാനമന്ത്രിയായി അധികാരമേൽക്കുന്നത് കാണാൻ ഞങ്ങൾ കാത്തിരിക്കുകയാണ്, ജീവിതം എത്ര മനോഹരമാണ്', എന്നാണ് ആനന്ദ് മഹീന്ദ്ര ട്വീറ്ററിൽ കുറിച്ചത്.
-
In 1947 on the cusp of Indian Independence, Winston Churchill supposedly said “…all Indian leaders will be of low calibre & men of straw.” Today, during the 75th year of our Independence, we’re poised to see a man of Indian origin anointed as PM of the UK. Life is beautiful…
— anand mahindra (@anandmahindra) October 24, 2022 " class="align-text-top noRightClick twitterSection" data="
">In 1947 on the cusp of Indian Independence, Winston Churchill supposedly said “…all Indian leaders will be of low calibre & men of straw.” Today, during the 75th year of our Independence, we’re poised to see a man of Indian origin anointed as PM of the UK. Life is beautiful…
— anand mahindra (@anandmahindra) October 24, 2022In 1947 on the cusp of Indian Independence, Winston Churchill supposedly said “…all Indian leaders will be of low calibre & men of straw.” Today, during the 75th year of our Independence, we’re poised to see a man of Indian origin anointed as PM of the UK. Life is beautiful…
— anand mahindra (@anandmahindra) October 24, 2022
ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിൽ എത്തുന്ന ആദ്യ ഇന്ത്യൻ വംശജനായി ചരിത്രത്തിലിടം പിടിച്ചിരിക്കുകയാണ് 42കാരനായ റിഷി സുനക്. പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാൻ ഒരുങ്ങിയ പെന്നി മോർഡന്‍റ് 100 എംപിമാരുടെ പിന്തുണ നേടാനാകാതെ പിന്മാറിയതോടെയാണ് റിഷി സുനക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസണും മത്സരത്തിൽ നിന്നും പിന്മാറിയിരുന്നു. 357 കൺസർവേറ്റീവ് എംപിമാരിൽ പകുതിയിൽ ഏറെപ്പേരും റിഷി സുനകിനെ പിന്തുണച്ചു.