സാന്‍ഫ്രാന്‍സിസ്‌കോ : ലോകത്തെ ആദ്യത്തെ സമ്പൂർണ ഇലക്‌ട്രിക് പാസഞ്ചർ വിമാനമായ ആലീസ് വാഷിങ്ടണില്‍ നിന്ന് പറന്നുയര്‍ന്നു. എയർഫീൽഡിന് ചുറ്റും വട്ടം ചുറ്റിയ പ്രോട്ടോടൈപ്പ് (കമ്പനി ആദ്യമായി നിര്‍മിച്ച മോഡല്‍) 3,500 അടി ഉയരത്തിലാണ് പറന്നുയര്‍ന്നത്. ഒന്‍പത് യാത്രക്കാരെയും രണ്ട് പൈലറ്റിനേയും ഉള്‍ക്കൊള്ളിക്കാവുന്ന തരത്തിലാണ് വിമാനത്തിന്‍റെ നിര്‍മിതി.
വിമാനത്തിന്‍റെ പിറകിലുള്ള പ്രൊപ്പല്ലറുകള്‍ കറങ്ങുന്ന ശബ്‌ദം താഴെ നില്‍ക്കുന്ന ആളുകള്‍ക്ക് കേള്‍ക്കാനായെന്ന് അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. എട്ട് മിനിറ്റ് പറന്നുയര്‍ന്നതിന് ശേഷം വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്‌തു. ആർലിംഗ്‌ടൺ ആസ്ഥാനമായുള്ള എവിയേഷന്‍ എന്ന സ്റ്റാർട്ട് അപ്പ് കമ്പനിയാണ് വിമാനം രൂപകല്‍പ്പന ചെയ്‌തതും നിര്‍മിച്ചതും.
-
Today, our all-electric Alice aircraft electrified the skies and embarked on an unforgettable world’s first flight. See Alice make history in the video clip below. We’re honored to celebrate this groundbreaking leap towards a more #sustainable future.#electricaviation pic.twitter.com/Q9dFoTPyiB
— Eviation Aircraft (@EviationAero) September 27, 2022 " class="align-text-top noRightClick twitterSection" data="
">Today, our all-electric Alice aircraft electrified the skies and embarked on an unforgettable world’s first flight. See Alice make history in the video clip below. We’re honored to celebrate this groundbreaking leap towards a more #sustainable future.#electricaviation pic.twitter.com/Q9dFoTPyiB
— Eviation Aircraft (@EviationAero) September 27, 2022Today, our all-electric Alice aircraft electrified the skies and embarked on an unforgettable world’s first flight. See Alice make history in the video clip below. We’re honored to celebrate this groundbreaking leap towards a more #sustainable future.#electricaviation pic.twitter.com/Q9dFoTPyiB
— Eviation Aircraft (@EviationAero) September 27, 2022
നാല് ടണ്ണിലേറെ ഭാരമുള്ള വിമാനം 21,500ൽ പരം ചെറിയ ടെസ്‌ല-സ്റ്റൈൽ ബാറ്ററി സെല്ലുകളിലാണ് പ്രവർത്തിക്കുന്നത്. ഏകദേശം 15,000 അടി ഉയരത്തിൽ നൂറുകണക്കിന് മൈലുകൾ പറക്കാന്‍ സാധിക്കുന്ന ഇലക്‌ട്രിക് വാണിജ്യ വിമാനം സാധ്യമാകുമെന്ന് തെളിയിക്കാനായാണ് കമ്പനി വിമാനം നിര്‍മിച്ചത്.
ലൂയിസ് കാരളിന്‍റെ വിഖ്യാതമായ ആലീസ് ഇന്‍ വണ്ടര്‍ലാന്‍ഡില്‍ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് വിമാനത്തിന് ആലീസ് എന്ന പേര് നല്‍കിയത്. വിമാനത്തില്‍ നിന്ന് പുറന്തള്ളുന്ന പുക പൂര്‍ണമായും ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്. എന്നാൽ ഇത് സാമ്പത്തികമായി എത്രത്തോളം വിജയകരമായിരിക്കുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.