വായു മലിനീകരണം മൂലം തലച്ചോറിൽ വീക്കം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും ഇത് സ്‌ട്രോക്കിന് ശേഷമുള്ള ചലന വെല്ലുവിളിയുടെ സാധ്യത വർധിപ്പിക്കുമെന്നും പഠനങ്ങൾ. എലികളിൽ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. വായു മലിനീകരണം മൂലം മസ്‌തിഷ്‌കത്തിലേയ്‌ക്കുള്ള രക്തസ്രാവം കുറയുന്നതാണ് ഈ അവസ്ഥയ്‌ക്ക് കാരണം. പാർട്ടിക്കിൾ ആൻഡ് ഫൈബർ ടോക്‌സിക്കോളജി ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരുന്നത്.
വായു മലിനീകരണത്തിന് വിധേയമല്ലാത്ത എലികളെ അപേക്ഷിച്ച് ചൈനയിലെ ബീജിംഗില്‍ നിന്നുള്ള അർബൻ എയറോസോളുകൾക്ക് വിധേയരായ എലികളിൽ ഇസ്‌കെമിക് സ്‌ട്രോക്കിന് (രക്തസ്രാവം കുറയുന്ന അവസ്ഥ) ശേഷം വർധിച്ച ന്യൂറോ ഇൻഫ്ലമേഷനും ചലന വൈകല്യവും കണ്ടെത്തി. കേന്ദ്ര നാഡീവ്യൂഹത്തിലെ തകരാറുകളിൽ വായു മലിനീകരണത്തിന്‍റെ സ്വാധീനം നിർണയിക്കാനാണ് പഠനം പ്രധാനമായും നടത്തിയതെന്ന് മുതിർന്ന എഴുത്തുകാരനും ജപ്പാനിലെ ഹിരോഷിമ സർവകലാശാലയിലെ പ്രൊഫസറുമായ യസുഹിരോ ഇഷിഹാര പറഞ്ഞു. ഇസ്‌കെമിക് സ്‌ട്രോക്കിന് കാരണമാകുന്നതും അതേസമയം രോഗം വരാനുള്ള സാധ്യത കണ്ടെത്തുന്നതിന് തടസമാകുന്നതുമായ വായുവിലെ ഘടകങ്ങളെ കുറിച്ചും യസുഹിരോ ഇഷിഹാരയുടെ സംഘം പഠനം നടത്തിയിരുന്നു.
വൈകല്യത്തിന് കാരണം പിഎഎച്ച് : പോളിസൈക്ലിക് ആരോമാറ്റിക് ഹൈഡ്രോകാർബണുകൾ (PAH) എന്നറിയപ്പെടുന്ന ഫോസിൽ ഇന്ധനങ്ങൾ, മരം, മാലിന്യങ്ങൾ, പുകയില എന്നിവ കത്തിക്കുമ്പോൾ പുറത്ത് വരുന്ന രാസവസ്‌തുക്കളുടെ സാന്നിധ്യമില്ലാത്ത റിസപ്‌റ്ററുകൾ (receptor) ഉള്ള എലികളിൽ ഇത്തരം വൈകല്യങ്ങള്‍ ഇല്ലെന്നും അതേസമയം റിസപ്‌റ്ററുകൾ ഇല്ലാത്ത പിഎഎച്ചിന്‍റെ സാന്നിധ്യമുള്ള എലികളിൽ വൈകല്യങ്ങൾ ഉണ്ടെന്നുമാണ് കണ്ടെത്തിയത്.
also read : രക്തം എത്തിക്കാന്‍ ഡ്രോണുകള്‍; പരീക്ഷണം നടത്തി ഐസിഎംആര്‍, രാജ്യത്താകെ സംവിധാനം വ്യാപിപ്പിക്കും
മസ്‌തിഷ്‌കത്തിൽ കാണപ്പെടുന്ന രോഗപ്രതിരോധ കോശങ്ങളായ മൈക്രോഗ്ലിയൽ കോശങ്ങൾ സജീവമാക്കുന്നതിലൂടെ എലികളിൽ ഇസ്‌കെമിക് സ്‌ട്രോക്കിന് ശേഷം ന്യൂറോ ഇൻഫ്ലമേഷൻ വർധിപ്പിച്ചതായും കണ്ടെത്തി. ഇതേ ചലന വൈകല്യം വായുമലിനീകരണത്തിന് വിധേയരായ ഇസ്‌കെമിക് സ്‌ട്രോക്ക് സംഭവിച്ച എലികളിലും കാണപ്പെട്ടു. ജപ്പാനിലും സമാന പഠന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
പിഎഎച്ചുകൾ രോഗനിർണയത്തിന് തടസമാകുന്നു : അതേസമയം ഇസ്‌കെമിക് സ്‌ട്രോക്കിന്‍റെ സാധ്യത മനസിലാക്കുന്നതിന് കാരണമാകുന്ന വായുവിലെ രാസവസ്‌തുക്കൾ തിരിച്ചറിയുന്നതിനായി പോളിസൈക്ലിക് ആരോമാറ്റിക് ഹൈഡ്രോകാർബണുകൾ (PAH) സജീവമായതും അറെയിൽ ഹൈഡ്രോകാർബൺ റിസപ്‌റ്ററുകൾ പ്രവർത്തിക്കാത്തതുമായ സാഹചര്യത്തിലുള്ള എലികളെ തെരഞ്ഞെടുത്തു. റിസപ്റ്റർ ഇല്ലാത്ത എലികൾ സാധാരണ എലികളെ അപേക്ഷിച്ച് കുറഞ്ഞ മൈക്രോഗ്ലിയൽ സെൽ ആക്‌റ്റിവേഷനും ചലന വൈകല്യവും പ്രകടമാക്കിയതായി ഗവേഷകർ പറഞ്ഞു. ഇതിലൂടെ ബീജിംഗിലെ വായു മലിനീകരണത്തിൽ അടങ്ങിയിരിക്കുന്ന പിഎഎച്ചുകളാണ് രോഗനിർണയത്തിന് തടസമാകുന്നതെന്ന് കണ്ടെത്തി.