കാബൂൾ: കാണ്ഡഹാര്‍ പ്രവിശ്യയിൽ അഫ്ഗാൻ സായുധ സേനയുമായുള്ള ഏറ്റുമുട്ടലിൽ 74 താലിബാൻ തീവ്രവാദികൾ കൊല്ലപ്പെട്ടു. കാണ്ഡഹാര്‍ പ്രവിശ്യയിലെ ഷെറിയ, ദാന്ദ്, പഞ്ജ്‌വേ, അർഗന്ദാബ് ജില്ലകളിൽ ഇന്നലെയാണ് ആക്രമണം നടന്നത്. 15 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും മന്ത്രാലയം ട്വിറ്ററിൽ കുറിച്ചു. അഫ്ഗാൻ സുരക്ഷാ സേനയുടെ താവളങ്ങൾ ആക്രമിക്കാൻ തയ്യാറെടുക്കുന്നവരാണ് കൊല്ലപ്പെട്ടത്.
ആദ്യം അഫ്ഗാന്‍ സേന ആക്രമണം നടത്തി. തുടര്‍ന്ന് താലിബാൻ ഭീകരർ അഫ്ഗാന്‍ സേനക്ക് നേരെ പ്രത്യാക്രമണം നടത്തുകയായിരുന്നു. കാണ്ഡഹാര്‍ പ്രവിശ്യയില്‍ അടുത്തിടെ വലിയ രീതിയിലുള്ള ആക്രമണങ്ങള്‍ നടന്നിരുന്നു. അഫ്ഗാന്‍ സേനയുടെ കണക്കനുസരിച്ച് പ്രദേശത്ത് അടുത്ത ദിവസങ്ങളില്‍ 82 താലിബാന്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അടുത്തിടെ ഖത്തറില്‍ വച്ച് താലിബാനും അഫ്ഗാനിസ്ഥാനും സമാധാന ചര്‍ച്ചകള്‍ നടത്തിയെങ്കിലും പ്രദേശത്ത് ആക്രമണങ്ങള്‍ തുടരുകയാണ്.