ETV Bharat / international

Actor Madhura Naik On Hamas Attack : സഹോദരിയേയും ഭര്‍ത്താവിനേയും ഹമാസ് കൊലപ്പെടുത്തി, അതും മക്കളുടെ മുന്നില്‍വച്ച് : നടി മധുര നായിക്

author img

By ETV Bharat Kerala Team

Published : Oct 11, 2023, 3:47 PM IST

Television Actor Madhura Naik's relatives murdered in Israel: ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ട വീഡിയോയിലാണ് മധുര നായിക് ദുഃഖകരമായ സംഭവം വെളിപ്പെടുത്തിയത്. തന്‍റെ സഹോദരി ഒഡായയും ഭര്‍ത്താവും കൊല്ലപ്പെട്ടുവെന്നാണ് താരം പറഞ്ഞത്

Madhura Naik  Madhura Naik actor  Madhura Naik on hamas attack  Madhura Naik video on hamas attack  hamas attack  israel attack  Madhura Naik serials  Hamas attack in Israel  Actor Madhura Naik On Hamas Attack  Actor Madhura Naik  Madhura Naik lost her cousin and husband  Madhura Naik relatives murdered in Israel  നടി മധുര നായിക്  പലസ്‌തീന്‍ ഭീകര സംഘടനയായ ഹമാസ്  ഹമാസ്  ഇസ്രയേല്‍
Actor Madhura Naik On Hamas Attack

ഹൈദരാബാദ് : പ്യാര്‍ കി യെ ഏക് കഹാനി, നാഗിന്‍ എന്നീ ടെലിവിഷന്‍ പരമ്പരകളിലൂടെ ശ്രദ്ധേയയായ നടി മധുര നായിക്കിന്‍റെ (Television Actor Madhura Naik) ബന്ധുക്കള്‍ ഇസ്രയേലില്‍ കൊല്ലപ്പെട്ടു (Actor Madhura Naik On Hamas Attack). തന്‍റെ സഹോദരി (കസിന്‍) ഒഡായയേയും ഭര്‍ത്താവിനെയും ഹമാസ് ഭീകരര്‍ കൊലപ്പെടുത്തിയതായി മധുര തന്നെയാണ് വെളിപ്പെടുത്തിയത്. മക്കളുടെ മുന്നില്‍ വച്ച് ഭീകരര്‍ ഒഡായയേയും ഭര്‍ത്താവിനെയും കൊലപ്പെടുത്തുകയായിരുന്നു എന്നാണ് സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട വീഡിയോയില്‍ താരം പറയുന്നത് (Television Actor Madhura Naik relatives murdered in Israel).

ഇന്നലെ (ഒക്‌ടോബര്‍ 10) രാത്രിയാണ് മധുര നായിക് തന്‍റെ കുടുംബത്തിന് സംഭവിച്ച ദുരന്തം വിവരിച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കിട്ടത്. ഒക്‌ടോബര്‍ ഏഴിനായിരുന്നു സംഭവം നടന്നതെന്ന് മധുര വ്യക്തമാക്കി. ഇസ്രയേലില്‍ പട്ടാപ്പകല്‍ സ്‌ത്രീകളും കുട്ടികളും പ്രായമായവരും ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നു എന്ന് താരം വിശദീകരിക്കുന്നു (Actor Madhura Naik On Hamas Attack).

സ്വയം പരിചയപ്പെടുത്തി കൊണ്ടാണ് മധുര തന്‍റെ വീഡിയോ ആരംഭിക്കുന്നത്. ഇസ്രയേലില്‍ നടക്കുന്ന അക്രമ സംഭവങ്ങളില്‍ തന്‍റെ കുടുംബം വളരെയധികം വേദനിക്കുന്നുവെന്നും താരം പറഞ്ഞു. 'ഞാന്‍ മധുര നായിക്. ഇന്ത്യന്‍ വംശജയായ ഒരു യഹൂദിയാണ്.

ഞങ്ങള്‍ ഇപ്പോള്‍ 30,000 പേര്‍ മാത്രമാണ് ഇവിടെ ഉള്ളത്. ഒക്‌ടോബര്‍ ഏഴിന് ഞങ്ങളുടെ കുടുംബത്തിന് ഒരു മകളെയും മകനെയും നഷ്‌ടപ്പെട്ടു. എന്‍റെ ബന്ധുവായ ഒഡായയും അവളുടെ ഭര്‍ത്താവും അവരുടെ രണ്ട് മക്കളുടെ കണ്‍മുന്നില്‍ വച്ച് കൊല്ലപ്പെടുകയായിരുന്നു. ഞാനും എന്‍റെ കുടുംബവും അഭിമുഖീകരിക്കുന്ന വിഷമവും വേദനയും വാക്കുകള്‍ കൊണ്ട് പറഞ്ഞറിയിക്കാന്‍ പറ്റില്ല' - മധുര പറയുന്നു (Actor model Madhura Naik lost her cousin and husband in Hamas attack).

'നിലവില്‍ ഇസ്രയേല്‍ വേദനിക്കുകയാണ്. സ്‌ത്രീകളും കുട്ടികളും തെരുവുകളില്‍ ഹമാസിന്‍റെ രോഷത്തിന് ഇരകളാകുന്നു. സ്‌ത്രീകളെയും കുട്ടികളെയും പ്രായമായവരെയും അവര്‍ ലക്ഷ്യം വയ്‌ക്കുകയാണ്. ഇന്നലെ ഞാനൊരു പോസ്റ്റ് ഇട്ടിരുന്നു, എന്‍റെ സഹോദരിയുടേയും അവളുടെ കുടുംബത്തിന്‍റേയും ചിത്രം. ഞങ്ങളുടെ വേദന ലോകത്തെ അറിയിക്കാന്‍ വേണ്ടിയായിരുന്നു അത്. പലസ്‌തീന്‍ അനുകൂല അറബ് പ്രചരണം എത്രത്തോളം ആഴത്തിലാണ് നടക്കുന്നത് എന്ന് കണ്ട് യഥാര്‍ഥത്തില്‍ ഞാന്‍ ഞെട്ടിപ്പോയി. ജൂതരായതിന്‍റെ പേരില്‍ അപമാനിക്കപ്പെടുന്നതിലും ടാര്‍ഗറ്റ് ചെയ്യപ്പെടുന്നതിലും എനിക്ക് ലജ്ജ തോന്നുന്നു' - മധുര കൂട്ടിച്ചേര്‍ത്തു.

'എന്നെ സ്‌നേഹിക്കുകയും പിന്തുണയ്‌ക്കുകയും ചെയ്യുന്ന എല്ലാവരോടും, സുഹൃത്തുക്കള്‍, എന്‍റെ ഫോളോവേഴ്‌സ് എന്നിവരോടെല്ലാം വേദന പങ്കുവയ്‌ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു' - താരം പറഞ്ഞുനിര്‍ത്തി. അക്രമത്തെ താന്‍ ഒരുതരത്തിലും പിന്തുണയ്‌ക്കുന്നില്ലെന്നും മധുര വീഡിയോയില്‍ വ്യക്തമാക്കുന്നുണ്ട്.

ഇസ്രയേലിനെതിരെ പലസ്‌തീന്‍ ഭീകര സംഘടനയായ ഹമാസ് ആക്രമണം അഴിച്ചുവിട്ടതിന് പിന്നാലെ ഒക്‌ടോബര്‍ ഏഴിന് ഇസ്രയേല്‍ ഔദ്യോഗികമായി യുദ്ധം ആരംഭിക്കുകയായിരുന്നു. ഇരുഭാഗത്തുമായി 1,600ഓളം പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി രാജ്യങ്ങളും രംഗത്തുവന്നിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.