മോസ്കോ: റഷ്യയിൽ 5,394 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 856,264 ആയി ഉയർന്നു. 79 പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 14,207 ആയി. 83 പ്രദേശങ്ങളിൽ നിന്നാണ് 5,394 കേസുകൾ സ്ഥിരീകരിച്ചത്. ഇതിൽ 1,413 പേർക്ക് രോഗലക്ഷണങ്ങളില്ല.
കൊവിഡ് കേസുകളുടെ പ്രതിദിന വർധനവ് 0.6 ശതമാനമാണ്. മോസ്‌കോയിൽ 24 മണിക്കൂറിനുള്ളിൽ 693 കേസുകൾ റിപ്പോർട്ട് ചെയ്തു. സ്വെർഡ്ലോവ്സ്ക് മേഖലയിൽ 196 കേസുകളും സ്വയംഭരണ പ്രദേശമായ ഖാന്തി-മാൻസിയിൽ 172 കേസുകളും റിപ്പോർട്ട് ചെയ്തു. സ്വയംഭരണ പ്രദേശങ്ങളായ ചുക്കോട്ട്കയിലും നെനെറ്റ്സിലും പുതിയ കേസുകളൊന്നും രേഖപ്പെടുത്തിയിട്ടില്ല. 3,420 പേർ കൂടി ആശുപത്രി വിട്ടതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 653,593 ആയി ഉയർന്നു. രാജ്യത്ത് ഇതുവരെ 29 ദശലക്ഷത്തിലധികം പരിശോധനകൾ നടത്തിയിട്ടുണ്ട്. കൂടാതെ 252,000 പേർ നിരീക്ഷണത്തിലാണ്.