സാന്‍ഡ്‌സ്റ്റോൺ: യുക്രൈൻ യുദ്ധത്തിനിടെ അനാഥരായ നാല് സിംഹക്കുട്ടികളെ യുഎസിലെ മിനസോട്ടയിലെ മൃഗസംരക്ഷണ കേന്ദ്രത്തിൽ എത്തിച്ചു. നാലിനും അഞ്ചിനും ഇടയിൽ പ്രായമുള്ള താരാസ് എന്ന ആൺ സിംഹക്കുട്ടിയേയും സ്റ്റെഫാനിയ, ലെസ്യ, പ്രാഡ എന്നീ മൂന്ന് പെൺ സിംഹക്കുട്ടികളെയുമാണ് സുരക്ഷിതമായി മൃഗസംരക്ഷണ കേന്ദ്രത്തിൽ എത്തിച്ചത്. കഴിഞ്ഞ മൂന്ന് ആഴ്‌ചയായി പോളണ്ടിലെ പോസ്‌നാൻ മൃഗശാലയിലായിരുന്നു സിംഹക്കുട്ടികൾ.
യുക്രൈനിലെ യുദ്ധം അതിജീവിച്ചുകൊണ്ടുള്ള സിംഹക്കുട്ടികളുടെ വരവ് കഠിനമായ യാത്രയുടെ അവസാന ഘട്ടമായി അടയാളപ്പെടുത്തിയെന്ന് ഇന്‍റർനാഷണൽ ഫണ്ട് ഫോർ അനിമൽ വെൽഫെയർ പറഞ്ഞു. യുദ്ധത്തിൽ നിന്ന് മൃഗങ്ങളെ രക്ഷിക്കാൻ പ്രവർത്തിക്കുന്ന നിരവധി ഗ്രൂപ്പുകളിലൊന്നാണ് ഇത്. ഏതൊരു മൃഗത്തിനും സഹിക്കാവുന്നതിലും കൂടുതൽ ഈ കുഞ്ഞുങ്ങൾ അവരുടെ ഹ്രസ്വ ജീവിതത്തിൽ സഹിച്ചു.
യുദ്ധകാലത്ത് യുക്രൈനിലെ ബ്രീഡിങ് സൗകര്യങ്ങളിലാണ് സിംഹക്കുട്ടികൾ ജനിച്ചത്. തുടർന്ന് ഏതാനും ആഴ്‌ചകൾ പ്രായമുള്ളപ്പോൾ കുഞ്ഞുങ്ങൾ അനാഥരായെന്നും ഫണ്ടിലെ വൈൽഡ് ലൈഫ് റെസ്ക്യൂ പ്രോഗ്രാം മാനേജർ മെറിഡിത്ത് വിറ്റ്നി പറഞ്ഞു. മിനിയാപൊളിസിന് വടക്ക് 90 മൈൽ (145 കിലോമീറ്റർ) അകലെയുള്ള സാൻഡ്‌സ്റ്റോണിലെ വൈൽഡ്‌കാറ്റ് സാങ്ച്വറിയിലാണ് സിംഹക്കുട്ടികളെ പാർപ്പിക്കുന്നത്.
പോളണ്ടിൽ നിന്ന് യുഎസിലേക്ക് മടങ്ങുകയായിരുന്ന വിമാനത്തിലായിരുന്നു സിംഹക്കുട്ടികളുടെ മിനസോട്ടയിലേക്കുള്ള യാത്ര. തുടർന്ന് ചൊവ്വാഴ്‌ച (നവംബർ 29) മിനിയാപൊളിസിൽ എത്തിച്ചു. തുടർന്ന്, കുഞ്ഞുങ്ങളെ മൃഗഡോക്‌ടർ വിലയിരുത്തി. വിശ്രമിക്കാൻ ചൂടുള്ള സ്ഥലം നൽകി.
അമേരിക്കൻ മൃഗഡോക്‌ടർ ഡോ. ആൻഡ്രൂ കുഷ്‌നിറാണ് യുക്രൈനിലും പോളണ്ടിലും കുഞ്ഞുങ്ങളെ പരിചരിച്ചത്. ന്യൂയോർക്ക് ആസ്ഥാനമായുള്ള ആൻഡ്രൂ സാബിൻ ഫാമിലി ഫൗണ്ടേഷനാണ് വിമാനത്തിലെ യാത്രക്ക് ഭാഗികമായി ധനസഹായം നൽകിയത്. പ്രാഡ ഒഴികെയുള്ള മൂന്ന് കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തിയത് ഒഡെസയിൽ നിന്നാണ്. അതേസമയം പ്രാഡ ജനിച്ചത് കീവിലാണ്. കുഞ്ഞുങ്ങളുടെ അമ്മമാർക്ക് എന്ത് സംഭവിച്ചുവെന്ന് രക്ഷാപ്രവർത്തകർക്ക് അറിയില്ല,