ETV Bharat / international

നഫ്‌തലി ബെന്നറ്റിനെ അഭിനന്ദിച്ച് ലോകനേതാക്കള്‍

author img

By

Published : Jun 14, 2021, 9:07 AM IST

Updated : Jun 14, 2021, 9:55 AM IST

അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍, ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ എന്നിവരുള്‍പ്പെടെ പുതിയ സര്‍ക്കാരിന് അഭിനന്ദനങ്ങളുമായി എത്തി.

നഫ്‌താലി ബെനറ്റ് അഭിനന്ദനം വാര്‍ത്ത  നഫ്‌താലി ബെനറ്റ് പുതിയ ഇസ്രയേല്‍ പ്രധാനമന്ത്രി വാര്‍ത്ത  നഫ്‌താലി ബെനറ്റ് അഭിനന്ദനം ജോ ബൈഡന്‍ വാര്‍ത്ത  നഫ്‌താലി ബെനറ്റ് അഭിനന്ദനം ആംഗല മെര്‍ക്കല്‍ വാര്‍ത്ത  ഇസ്രയേല്‍ പുതിയ സര്‍ക്കാര്‍ വാര്‍ത്ത  നെതന്യാഹു യുഗം അന്ത്യം പുതിയ വാര്‍ത്ത  new israel prime minister naftali bennett news  naftali bennett new israel prime minister news  world leaders congratulate new israel prime minister news  american president congratulate naftali bennet news
നഫ്‌താലി ബെനറ്റ് പുതിയ ഇസ്രയേല്‍ പ്രധാനമന്ത്രി; അഭിനന്ദന പ്രവാഹവുമായി ലോകനേതാക്കള്‍

ടെല്‍ അവീവ്: 12 വര്‍ഷത്തെ നെതന്യാഹു യുഗത്തിന് അന്ത്യം കുറിച്ച് ഇസ്രയേലില്‍ അധികാരത്തിലേറിയ നഫ്‌തലി ബെന്നറ്റ് സര്‍ക്കാരിനെ അഭിനന്ദിച്ച് ലോക നേതാക്കാള്‍. ഓസ്ട്രിയ മുതല്‍ അമേരിക്ക വരെയുള്ള രാജ്യങ്ങളാണ് പുതിയ പ്രധാനമന്ത്രിക്ക് ആശംസകള്‍ നേര്‍ന്നത്.

'പുതിയ പ്രധാനമന്ത്രി നഫ്‌തലി ബെന്നറ്റിനും വിദേശകാര്യമന്ത്രി യായിര്‍ ലപ്പിഡിനും ക്യാബിനറ്റിലെ പുതിയ അംഗങ്ങള്‍ക്കും അഭിനന്ദനങ്ങള്‍ ,രണ്ട് രാഷ്‌ട്രങ്ങള്‍ക്കുമിടയിലെ ബന്ധം കൂടുതല്‍ ദൃഢമാകട്ടെ' - എന്നായിരുന്നു അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ സന്ദേശം. ഇസ്രയേലിനെ പിന്തുണച്ചതിനും സുരക്ഷാപങ്കാളിത്തത്തിനും ബെനറ്റ് ബൈഡന് നന്ദി പറഞ്ഞു.

Read more: ഒറ്റവോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ നെതന്യാഹു യുഗത്തിന് അന്ത്യം ; ഇസ്രയേലില്‍ നാഫ്തലി ബെനറ്റ് പ്രധാനമന്ത്രി

പുതിയ സര്‍ക്കാരിന് അഭിനന്ദനങ്ങളുമായി ബ്രിട്ടനും രംഗത്തെത്തി. സുരക്ഷ, വാണിജ്യം, കാലാവസ്ഥ വ്യതിയാനം എന്നീ രംഗങ്ങളില്‍ സഹകരണം തുടരുമെന്നും മേഖലയില്‍ സമാധാനം സ്ഥാപിക്കാന്‍ ഇരു രാജ്യങ്ങള്‍ക്കും ഒരുമിച്ച് പ്രവര്‍ത്തിയ്ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും യുകെ വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് ട്വീറ്റ് ചെയ്‌തു.

അഭിനന്ദനവുമായി ജര്‍മന്‍ ചാന്‍സലര്‍

ഇസ്രായേലിൽ പുതിയ സര്‍ക്കാര്‍ രൂപീകരിച്ച നഫ്‌തലി ബെന്നറ്റ്, യായിര്‍ ലപിഡ് എന്നിവര്‍ക്ക് അഭിനന്ദനങ്ങള്‍ എന്നായിരുന്നു ജർമൻ ചാൻസലർ ആംഗല മെർക്കലിന്‍റെ ആശംസ. ജർമനിയും ഇസ്രയേലും തമ്മിലുള്ള സുഹൃദ്‌ബന്ധം ദൃഢമാക്കാന്‍ ആഗ്രഹിയ്ക്കുന്നുണ്ടെന്നും ചേര്‍ന്നുപ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്നും ആംഗല മെര്‍ക്കല്‍ ട്വീറ്റ് ചെയ്‌തു.

ഓസ്ട്രിയൻ ചാൻസലർ സെബാസ്റ്റ്യൻ കുർസും ബെന്നറ്റ് സര്‍ക്കാരിനെ അഭിനന്ദിച്ചു. ഒരു ജൂത-ജനാധിപത്യ രാഷ്‌ട്രമെന്ന നിലയിൽ ഓസ്ട്രിയ ഇസ്രയേലിനോട് പ്രതിജ്ഞാബദ്ധമാണെന്നും ആ പക്ഷത്ത് തുടരുമെന്നും കുർസ് ട്വീറ്റ് ചെയ്‌തു.

ദേശീയ ഐക്യത്തിന് വേണ്ടി ഒരു സര്‍ക്കാര്‍ രൂപീകരിയ്ക്കാന്‍ ഇടത്, വലത് വ്യത്യാസമില്ലാതെ ഇസ്രയേലിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒരുമിച്ച് വന്നുവെന്നും ഈ ശ്രമങ്ങൾ ഫലവത്തായതിൽ സന്തോഷമുണ്ടെന്നും ലോക ജൂത കോൺഗ്രസ് പ്രസിഡന്‍റ് റൊണാൾഡ് എസ് ലോഡർ പറഞ്ഞു.

12 വര്‍ഷത്തെ യുഗത്തിന് അന്ത്യം

വിശ്വാസ പ്രമേയത്തിലൂടെ ഒറ്റ വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ഇസ്രയേലില്‍ എട്ട് സഖ്യകക്ഷികളുമായി പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയത്. വലതുപക്ഷ ദേശീയവാദിയും മുന്‍പ് നെതന്യാഹുവിന്‍റെ വിശ്വസ്‌തനുമായിരുന്ന നഫ്‌തലി ബെന്നറ്റാണ് പുതിയ പ്രധാനമന്ത്രി.

12 വർഷത്തിനിടെ ഇതാദ്യമായാണ് നെതന്യാഹു അല്ലാതെ മറ്റൊരാൾ രാജ്യത്തെ നയിക്കുന്നത്. അതേ സമയം, നഫ്‌തലി ബെന്നറ്റും യായിർ ലാപിഡും തമ്മിലുണ്ടാക്കിയ കരാര്‍ പ്രകാരം രണ്ട് വർഷത്തിന് ശേഷം പ്രധാനമന്ത്രി സ്ഥാനം കൈമാറും.

Also read: കൊവിഡിന്‍റെ ഉത്ഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ലോകാരോഗ്യ സംഘടനയോട് ആവശ്യപ്പെട്ട് ജി 7 ഉച്ചകോടി

Last Updated : Jun 14, 2021, 9:55 AM IST

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.