ബാഗ്‌ദാദ്: അമേരിക്കൻ വൈസ് പ്രസിഡന്‍റ് മൈക്ക് പെൻസ് അപ്രതീക്ഷിതമായി ഇറാഖ് സന്ദർശിച്ചു. ഡൊണാൾട് ട്രംപ് രണ്ട് മാസങ്ങൾക്ക് മുമ്പ് സിറിയയിലെ യുഎസ് സൈന്യത്തെ പിൻവലിക്കാൻ ഉത്തരവിട്ടതിനെ തുടർന്നാണ് വൈസ് പ്രസിഡന്‍റ് ശനിയാഴ്‌ച ഇറാഖ് സന്ദർശിച്ചത്. മൈക്ക് പെൻസും ഭാര്യ കാരെൻ പെൻസുമാണ് സന്ദർശനം നടത്തിയത്.
യുഎസ് സൈന്യം കഴിഞ്ഞ മാസം സിറിയയിൽ നടത്തിയ സൈനിക ആക്രമണത്തിൽ ഐഎസ് തലവൻ അബൂബക്കർ അൽ ബാഗ്‌ദാദി കൊല്ലപ്പെട്ടിരുന്നു. ഇറാഖി കുർദിസ്ഥാൻ പ്രസിഡന്‍റ് നെചിർവാൻ ബർസാനിയുമായുള്ള കൂടിക്കാഴ്‌ചക്കായി മൈക്ക് പെൻസ് എർബിലിലേക്ക് യാത്ര ചെയ്‌തു.
യുഎസ് സൈന്യം പിന്മാറിയതിനെത്തുടർന്ന് കഴിഞ്ഞ മാസം സിറിയൻ കുർദികൾ തുർക്കി ആക്രമണത്തിനിരയായ സംഭവത്തിന്‍റെ അടിസ്ഥാനത്തിൽ സൈന്യം ഉറപ്പ് നൽകുന്നതിനായിരുന്നു മൈക്ക് പെൻസിന്‍റെ കൂടിക്കാഴ്‌ച.