ട്രിപ്പോളി: ലിബിയയിൽ ബോട്ട് മറിഞ്ഞ് ഗർഭിണിയായ സ്ത്രീ ഉൾപ്പെടെ 11 കുടിയേറ്റക്കാർ മുങ്ങിമരിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ മെഡിറ്ററേനിയൻ കടലിൽ മൂന്നാം തവണയാണ് കുടിയേറ്റ കപ്പൽ തകരുന്നത്. മത്സ്യത്തൊഴിലാളികളും ലിബിയൻ തീരസംരക്ഷണ സേനയും 10 കുടിയേറ്റക്കാരെ രക്ഷപ്പെടുത്തി കരയിലേക്ക് തിരിച്ചയച്ചതായി ഇന്‍റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ വക്താവ് സഫ മെഹ്‌ലി പറഞ്ഞു.
കഴിഞ്ഞ ചൊവ്വാഴ്ച, 15 പേർ ബോട്ട് മറിഞ്ഞ് മുങ്ങിമരിച്ചിരുന്നു. ഇറ്റലിയിലെ ലാംപെഡൂസ തീരത്ത് വ്യാഴാഴ്ച ബോട്ട് മറിഞ്ഞ് അഞ്ച് പേർ മരിച്ചുവെന്നും ഐഒഎം അറിയിച്ചു. ഐഒഎമ്മിന്‍റെ കണക്കുകൾ പ്രകാരം ഈ വർഷം 500 ഓളം കുടിയേറ്റക്കാർ സെൻട്രൽ മെഡിറ്ററേനിയൻ കടക്കാൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് സംഘടന മുന്നറിയിപ്പ് നൽകി.