അബുദബി: ഹൂതി വിമതര്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ തിരിച്ച് അടിച്ച് അറബ് സഖ്യസേന. യമനിലെ ഹൂതി വിമതരുടെ ശക്തികേന്ദ്രങ്ങള്‍ക്കുനേരെ സൗദി നേതൃത്വം നല്‍കുന്ന സഖ്യസേന വ്യോമാക്രമണം നടത്തി. ആക്രമണത്തിൽ 12 പേർ മരിച്ചുവെന്നാണ് റിപ്പോർട്ടുകള്‍.
നേരത്തെ ഹൂതി വിമതർ അബുദബിയിൽ നടത്തിയ ആക്രമണത്തിൽ രണ്ട് ഇന്ത്യക്കാരക്കടക്കം മൂന്ന് പേർ മരിച്ചിരുന്നു. വിമാനത്താവളത്തിന്‍റെ നിര്‍മാണ മേഖലയിലും അബുദാബിയിലെ മുസഫയിലെ എണ്ണ ടാങ്കറുകളിലുമാണ് വിമതർ സ്ഫോടനം നടത്തിയത്.
അതേസമയം സൗദി ആക്രമണത്തെ ഐക്യരാഷ്‌ട്ര സംഘടന അപലിപിച്ചു. ഹൂതി ഭീകരത മേഖലയിലെ സമാധാനത്തിന് ഭീഷണിയെന്ന് സൗദിയും യുഎഇയും വ്യക്തമാക്കി.
ALSO READ തടങ്കല്‍ കേന്ദ്രങ്ങളിലായി 12,000 പേര്‍; ലിബിയയില്‍ നടക്കുന്നത് മനുഷ്യാവകാശ ലംഘനമെന്ന് യുഎന്‍ മേധാവി